വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ വാർഷികാഘോഷം സമാപിച്ചു

ടാലന്റ് പബ്ലിക് സ്കൂൾ വാർഷികാഘോഷം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്യുന്നു.

വടക്കാങ്ങര : വർണ്ണക്കൂട്ടുകളുടെ വസന്തങ്ങൾ തീർത്ത രണ്ട് രാപ്പകലുകൾക്കു ശേഷം വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ വാർഷികോത്സവം (ബ്യൂണിക് 26, ടാലൻഷ്യ 26) സമാപിച്ചു. ജനുവരി 31, ഫെബ്രുവരി 1 തീയതികളിലായി നടന്ന സ്കൂൾ വാർഷികത്തിന്റെ ആദ്യ ദിനത്തിൽ നടന്ന മോണ്ടിസോറി ബിരുദദാനത്തിൽ 80 ലേറെ കുരുന്നുകൾ തങ്ങളുടെ വിദ്യാഭ്യാസ ജീവിതത്തിലെ ആദ്യ പടവിൽ അംഗീകാരം ഏറ്റുവാങ്ങി. ബിരുദദാന ചടങ്ങ് ജമാഅത്തെ ഇസ്ലാമി മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റ് സമീർ കാളികാവ് ഉദ്ഘാടനം ചെയ്തു. ടി.വി ഫേം ശ്രിഥ വൈഷ്ണ ഗാനങ്ങൾ ആലപിച്ചു.

രണ്ടാം ദിവസത്തെ ടാലൻഷ്യ 26 ആഘോഷങ്ങൾ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്തു. നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ എ.ടി ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി സ്വാഗതം പറഞ്ഞു. ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് പ്രസിഡൻറ് അനസ് കരുവാട്ടിൽ, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് 8 ആം വാർഡ് മെമ്പർ സമീറ തങ്കയത്തിൽ, മുൻ വാർഡ് മെമ്പർ ഹബീബുള്ള പട്ടാക്കൽ എന്നിവർ ആശംസകൾ അറിയിച്ചു. പ്രശസ്ത ഗായിക സിദ്റത്തുൽ മുൻതഹ മുഖ്യാതിഥി ആയിരുന്നു.

വാർഷികാഘോഷങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി, വൈസ് പ്രിൻസിപ്പൽ റാഷിദ്, സി.സി.എ കൺവീനർ രജീഷ്, റഫീഖ്, സ്റ്റാഫ് സെക്രട്ടറി ജസീന, ചീഫ് അക്കാഡമിക് കോർഡിനേറ്റർ സൗമ്യ, പി.ടി.എ പ്രസിഡന്റ് ജൗഹറലി തങ്കയത്തിൽ, വൈസ് പ്രസിഡന്റ് നസീമുൽ ഹഖ്, സ്കൂൾ കമ്മിറ്റി അംഗങ്ങളായ കെ നജ്മുദ്ദീൻ, അബ്ദുസമദ് കരുവാട്ടിൽ, സി.ടി മായിൻകുട്ടി, കെ യാസിർ, കെ.ടി ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

More News