ചിങ്ങം: നിങ്ങളുടെ കഴിവുകളിൽ നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ ഇന്ന് എല്ലാം ശരിയാകും. കഠിന പ്രയത്നത്തിനെല്ലാം ഫലം ലഭിച്ചേക്കാം. സാമ്പത്തിക ചെലവുകള്‍ അധികരിക്കാതെ ശ്രദ്ധിക്കണം. നിങ്ങളുടെ ജോലികൾ ശാന്തതയോടെ പൂർത്തികരിക്കാന്‍ സാധിക്കും.
കന്നി: നിരവധി പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വരുന്ന ദിവസമാണിന്ന്. ദീര്‍ഘ വീക്ഷണം നല്ലതാണ്. കാര്യങ്ങളില്‍ യുക്തിപരമായി ചിന്തിച്ച് തീരുമാനങ്ങളെടുക്കുക. ആത്മവിശ്വാസം കൈവിടാതിരിക്കുക. സുഹൃത്തുക്കളെ അകറ്റി നിര്‍ത്താന്‍ സാധ്യത.
തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഫലപ്രദമായിരിക്കും. വിവിധ മേഖലകളിലെ നേട്ടങ്ങൾ നിങ്ങളുടെ വരുമാനം വർധിപ്പിക്കും. അത് നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും പ്രധാനം ചെയ്യും. സുഹൃത്തുക്കളെ പരിഹസിക്കുന്നത് ഗുണകരമാവില്ല. നിങ്ങൾക്ക് അവരിൽ നിന്ന് പ്രയോജനം ലഭിക്കും.
വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. ഭാഗ്യം തേടിയെത്തുന്ന ദിവസം കൂടിയാണിന്ന്. നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥര്‍ സംതൃപ്തരാകും. സാമൂഹിക അംഗീകാരവും ഉയര്‍ച്ചകളും ഇന്ന് നിങ്ങളുടെ കൂടെ ഉണ്ട്.
ധനു: ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ അലട്ടാന്‍ സാധ്യത. ശാരീരിക അസ്വസ്ഥത നിങ്ങളില്‍ പ്രകോപനത്തിന് കാരണമാകും. കച്ചവടത്തിലെ നഷ്ടം നിങ്ങളുടെ സമാധാനം ഇല്ലാതാക്കും. പ്രശ്നങ്ങളില്‍ നിന്നും അകന്ന് നില്ക്കാന് ശ്രമിക്കുക.
മകരം: ഇന്ന് അപ്രതീക്ഷിത സാമ്പത്തിക ചെലവുകൾക്ക് സാധ്യത. ആരോഗ്യ പ്രശ്നങ്ങൾ, സാമൂഹിക കാരണങ്ങള്‍ എന്നിവ കാരണം പണം ചെലവഴിക്കേണ്ടി വരും. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തെ നഷ്ടപ്പെടുത്തിയേക്കാം. ശത്രുക്കളെ നിങ്ങള്‍ക്കിന്ന് പരാജയപ്പെടുത്താന്‍ സാധിച്ചേക്കാം.
കുംഭം: നിങ്ങള്‍ ആഗ്രഹിക്കും പോലുള്ള ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ നിശ്ചയ ദാര്‍ഢ്യവും ആത്മവിശ്വാസവും അത്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കാം. ജോലികൾ വിജയകരമായി കൃത്യസമയത്ത് പൂർത്തിയാക്കാനാകും. പുതിയ വസ്ത്രങ്ങളും അനുബന്ധ സാമഗ്രികളും വാങ്ങാനുള്ള ഉത്തമ സമയമാണിത്. നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു കാര്‍ വരെ സ്വന്തമാക്കാനാകും.
മീനം: മാനസികമായി നിങ്ങളിന്ന് ഉല്ലാസത്തിലായിരിക്കും. തൊഴിലിടത്ത് സമാധാനം ഉണ്ടാകും. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കുക. വാക്ക് തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. കുടുംബത്തോടൊപ്പം ഏറെ നേരം ചെലവഴിക്കാനാകും. ആഗ്രഹങ്ങള്‍ സഫലമാകുന്ന ദിവസമായിരിക്കും നിങ്ങള്‍ക്കിന്ന്.
മേടം: നിങ്ങളിന്ന് കുട്ടികള്‍ക്കൊപ്പം ഏറെ നേരം ചെലവഴിക്കും. അതുകൊണ്ട് ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. മെഡിക്കൽ പ്രൊഫഷണലുകള്‍ക്കും പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇന്ന് ഫലപ്രദം.
ഇടവം: ഇന്ന് നിങ്ങളുടെ കഴിവ് മറ്റുള്ളവര്‍ക്ക് പ്രചോദനമാകും. നിങ്ങളുടെ കാര്യക്ഷമത മറ്റുള്ളവരുടെ ശ്രദ്ധായാകര്ഷിക്കും. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സഹപ്രവര്‍ത്തകരില്‍ മതിപ്പുളവാക്കും. അത് ജോലി കയറ്റത്തിന് വഴിയൊരുക്കും.
മിഥുനം: ഇന്ന് നിങ്ങള്‍ക്ക് ഊര്‍ജസ്വലമായ ദിനമായിരിക്കും. എന്നാല്‍ ദിവസാവസാനം ചില സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വരും. എന്നാല്‍ യുക്തിപരമായി ചിന്തിച്ച് നിങ്ങള്‍ക്കത് നേരിടാന്‍ സാധിക്കും.
കര്‍ക്കടകം: ജോലിയുടെ അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമല്ല. ശാരീരിക ആരോഗ്യം തൃപ്തികരമാകില്ല. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുണ്ട്. കഴിവതും യാത്രകള്‍ ഒഴിവാക്കുക. ജോലിയില്‍ നിന്ന് വിട്ടുനിന്ന് അല്പം വിശ്രമിക്കുന്നത് നല്ലതാണ്.
