പാലക്കാട്: പെണ്‍സുഹൃത്തായ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച ആണ്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. പാലക്കാട് പിരായിരി സ്വദേശിയും അഭിഭാഷക ക്ലാർക്കുമായ മുഹമ്മദ് ഷഫീഖിനെയാണ് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് ദൃശ്യങ്ങൾ വാട്‌സ്ആപ്പ് വഴി യുവതിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തു.
ജനുവരി ആദ്യ വാരത്തിലാണ് കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത്. വനിതാ അഭിഭാഷകയും അവരുടെ ക്ലാർക്കായ മുഹമ്മദ് ഷഫീഖും സുഹൃത്തുക്കളായിരുന്നു. ഈ സമയത്താണ് ഷഫീക് യുവതി അറിയാതെ അവരുടെ ക്ലാർക്ക് നഗ്നദൃശ്യങ്ങൾ പകർത്തിയത്. ഇതിനിടെ യുവതിയുടെ വിവാഹവും നടന്നു. അതോടെ ഇരുവരും തമ്മിലുള്ള സൗഹൃദം തകർന്നു.
ആ വാശിയിലാണ് ഷഫീഖ് വാട്‌സ്ആപ്പ് വഴി യുവതിയുടെ ബന്ധുക്കൾക്ക് ചിത്രങ്ങൾ അയച്ചുകൊടുത്തത്. യുവതിയുറ്റെ പരാതിയിൽ നടപടി സ്വീകരിച്ച പാലക്കാട് ടൗൺ സൗത്ത് പോലീസ് 24 കാരനായ ഷഫീഖിനെ അറസ്റ്റ് ചെയ്ത് ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഷഫീഖിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അഭിഭാഷക സൗഹൃദത്തിൽ നിന്ന് പിന്മാറിയതിലുള്ള ദേഷ്യത്തിലാണ് അയാള്‍ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
