കോഴിക്കോട്: കോഴിക്കോട് പാളയം റെയിൽവേ സ്റ്റേഷന് സമീപമുള്ള ജയലക്ഷ്മി സില്‍ക്സില്‍ വന്‍ തീ പിടുത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആളപായമൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലേക്ക് തീ പടർന്നതായാണ് വിവരം. വിവാഹ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ നിന്നാണ് തീ പടർന്നത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ടയുടൻ ജീവനക്കാരെയും ഉപഭോക്താക്കളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് അധികൃതർ പറയുന്നു.
മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പൊട്ടിത്തെറിക്കുന്ന ഗ്ലാസ് പാളികൾ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നു. കൂടുതൽ ഫയര്‍ഫോഴ്സ് സംഘങ്ങള്‍ക്ക് സ്ഥലത്തെത്താൻ റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
