ബാറുകളുടെ നിലവിലെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി; ഇനി മുതല്‍ രാവിലെ 10 മുതല്‍ അർദ്ധരാത്രി 12 വരെ പ്രവര്‍ത്തിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ നിലവിലെ പ്രവർത്തന സമയം ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയുള്ള സമയമാണ് നീട്ടി രാവിലെ 10 മുതൽ രാത്രി 12 വരെയാക്കിയത്.

ബിസിനസ്, പ്രൊഫഷണൽ മീറ്റിംഗുകൾ നടക്കുന്ന കേന്ദ്രങ്ങളിൽ പ്രത്യേക അനുമതിയോടെ പുലർച്ചെ 3 മണി വരെ ബാറുകൾക്ക് പ്രവർത്തിക്കാം. ഇതിനായി വാർഷിക ലൈസൻസ് ഫീസിനു പുറമേ 5 ലക്ഷം രൂപ അധിക ഫീസ് നൽകണം.

MICE ടൂറിസം മേഖലകളിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് അനിശ്ചിതമായി പ്രവർത്തിക്കാൻ അനുവാദം നൽകും. ടൂറിസം മേഖലയിലെ ദീർഘകാലമായുള്ള ആവശ്യത്തെ തുടർന്നാണ് ഈ തീരുമാനം.

തീരുമാനത്തിന് മുമ്പ് സർക്കാരും പ്രതിപക്ഷവും തമ്മിൽ ചർച്ചകൾ നടന്നു. ഇതോടെ, വളരെക്കാലമായി മാറ്റിവച്ചിരുന്ന വിഷയത്തിൽ അന്തിമ തീരുമാനമായി.

എക്സൈസ് കമ്മീഷണറുടെ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. നിലവിൽ ടൂറിസം കേന്ദ്രങ്ങൾക്ക് അർദ്ധരാത്രി 12 വരെ പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും, പുതിയ തീരുമാനം മറ്റ് മേഖലകൾക്കും ബാധകമാകും.

Leave a Comment

More News