ചിങ്ങം: ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സാമ്പത്തിക ചെലവുകൾ വർധിക്കാൻ സാധ്യത കാണുന്നു. നിങ്ങൾ ഇന്ന് പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. ഇന്ന് ചില നിഷേധാത്മകമായ ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. ധ്യാനവും ആത്മീയമായ ചിന്തകളും ഈ പ്രശ്നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും.
കന്നി: ബിസിനസ് രംഗത്ത് നിന്ന് ഉയർച്ചയുടെ ചില വാർത്തകൾ വരും. നിങ്ങളുടെ പഴയ തെറ്റുകളെ മനസിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും. കുടുംബത്തില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും. വിദേശ യാത്രയ്ക്ക് സാധ്യത.
തുലാം: നിങ്ങള്‍ക്ക് ഏറെ സന്തോഷമുള്ള ദിവസങ്ങളിലൊന്നായിരിക്കും ഇന്ന്. പുതിയ വസ്ത്രങ്ങള്‍ വാങ്ങാനും വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കാനും സാഹചര്യമൊരുങ്ങും. നിങ്ങളുടെ സന്തോഷം ചുറ്റുപാടുള്ളവരിലേക്കും പ്രതിഫലിക്കും.
വൃശ്ചികം: നിങ്ങൾ മറ്റുള്ളവരുമായുള്ള തർക്കങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകൾ നിങ്ങളെ പ്രയാസപ്പെടുത്തിയേക്കാം. വിദ്യാർഥികൾ വിജയിക്കാനുള്ള സാധ്യതയുണ്ട്. അത് അവരുടെ ഉത്സാഹം വർധിപ്പിക്കും. ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. സാധ്യമെങ്കിൽ യാത്രകള്‍ ഒഴിവാക്കുക.
ധനു: ഇന്ന് മാനസിക പ്രശ്നങ്ങള്‍ നിങ്ങളെ അസ്വസ്ഥമാക്കും. നിങ്ങൾ കുടുംബാംഗങ്ങളുമായും വഴക്കിടാനുള്ള സാധ്യതയുണ്ട്. വസ്തുവകയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ധനപരമായി നഷ്ടം സംഭവിക്കാന്‍ സാധ്യത.
മകരം: നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കും. ഒരു യാത്ര നടത്താൻ സാധ്യതയുണ്ട്. വസ്തുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ഈ ദിവസം സൗകര്യപ്രദമായിരിക്കും. ഇന്ന് നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്തും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിങ്ങളെ നിരാശപ്പെടുത്തുകയില്ല.
കുംഭം: വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ നിങ്ങൾക്ക് ഇന്ന് ബുദ്ധിമുട്ട് തോന്നാം. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. കുടുംബാംഗങ്ങളുമായി വാദപ്രതിവാദങ്ങളും തർക്കങ്ങളും ഉണ്ടാകാനുള്ള സാധ്യത. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വിജയം നേടുന്നതിന് കുറച്ച് സമയമെടുത്തേക്കാം. ക്ഷമയോടെ കാത്തിരിക്കുക.
മീനം: നിങ്ങൾ ഇന്ന് മാനസികമായി വളരെ ശാന്തനും ശാരീരികമായി വളരെ മികച്ച നിലവാരം പുലർത്തുന്നവനുമായിരിക്കാന് സാധ്യത. പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. നിങ്ങളുടെ കുടുംബ ജീവിതം സുഖകരമാകും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ഒരു യാത്ര നടത്താൻ സാധ്യത. സാമ്പത്തിക നേട്ടത്തിനും അവസരമൊരുങ്ങും. നിങ്ങൾ മതപരമായ പ്രവർത്തനങ്ങൾക്കും തീർഥാടനങ്ങൾക്കും വളരെയധികം പണം ചെലവഴിക്കാൻ സാധ്യതയുണ്ട്.
മേടം: നിങ്ങൾ ഇന്ന് ആത്മീയതയില്‍ മുഴുകും. അതേസമയം നിങ്ങളുടെ മാനസികാവസ്ഥയും ശാരീരിക ക്ഷമതയും നിങ്ങളെ നിരാശപ്പെടുത്തുന്നതാണ്. അനാവശ്യമായ ചെലവുകളിൽ വർധനവുണ്ടാകാം. നിക്ഷേപം നടത്താൻ മികച്ച ദിവസം ആയിരിക്കും. ആരോടെങ്കിലും അനുകമ്പ കാണിക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് നഷ്ടമായിരിക്കും. അതുകൊണ്ട് വളരെ ശ്രദ്ധാലുവായിരിക്കാൻ ശ്രമിക്കണം.
ഇടവം: ഈ ദിവസം നിങ്ങൾക്ക് സന്തോഷം നൽകുന്നതായിരിക്കും. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാം. യാത്ര നിങ്ങൾക്ക് ഏറെ സന്തോഷം കൊണ്ടുവരും. ഈ ദിവസം എല്ലാ മേഖലകളിലും നിങ്ങൾക്ക് സന്തോഷം പ്രദാനം ചെയ്യും.
മിഥുനം: മാനസികവും ശാരീരികവുമായ അവസ്ഥ നല്ലതായിരിക്കും. മികച്ച ജോലിക്ക് മറ്റുള്ളവരില്‍ നിന്നും അഭിനന്ദനം ലഭിക്കും. അത് ജോലി ചെയ്യാനുള്ള ആവേശം വര്‍ധിപ്പിക്കും. സഹപ്രവര്‍ത്തകരില്‍ നിന്നും വേണ്ട സഹായങ്ങള്‍ ലഭ്യമാകും. സമൂഹത്തില്‍ നിന്നും പ്രശംസ ലഭിക്കും.
കര്‍ക്കടകം: ഇന്ന് നിങ്ങളുടെ മനസിന്റെ നിയന്ത്രണം കൈവിടാതെ സൂക്ഷിച്ചില്ലെങ്കിൽ അത് നിങ്ങളുടെ പ്രിയപ്പെട്ടവരെ പ്രതികൂലമായി ബാധിക്കും. എഴുത്തുകാർക്കും കലാകാരന്മാർക്കും ഇന്നത്തെ ദിവസം അനുകൂലമാണ്. ഇന്ന് ആരംഭിക്കുന്ന പുതിയ പദ്ധതികൾ വിജയിക്കും.
