തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻറേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയുടെ പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ സംഭാവന ചെയ്ത് യു എസ് ടി

UST officials hand over the Ultra sound scanning machine to the department of internal medicine, Medical college Thiruvananthapuram

തിരുവനന്തപുരം: പ്രമുഖ എ.ഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി., തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻറേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയിൽ അധികം വിലവരുന്ന അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ സംഭാവനയായി നൽകി.

യു.എസ്.ടി.യുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ) ടീമിന്റെ നേതൃത്വത്തിലാണ് അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ കൈമാറിയത്. അതിവേഗം രോഗനിർണയം നടത്താനും തുടർ ചികിത്സ വൈകിപ്പിക്കാതെ രോഗികൾക്ക് ആശ്വാസം ഉറപ്പാക്കാനും യു എസ് ടി സംഭാവന ചെയ്ത ഇ ക്യൂബ് ഐ7 ഹൈഎൻഡ് പോർട്ടബിൾ കളർ ഡോപ്ലർ സംവിധാനത്തിലൂടെ സാധിക്കും.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻറേണൽ മെഡിസിൻ വിഭാഗം വിവിധ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലങ്ങളിലുള്ള രോഗികൾക്ക് ചികിത്സ നൽകിവരുന്ന വിഭാഗമാണ്. യു.എസ്.ടി. കൈമാറിയ പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ ഗുരുതരാവസ്ഥയിലുള്ളവർക്കും കിടപ്പുരോഗികൾക്കും അടിയന്തര സാഹചര്യങ്ങളിൽ വളരെ സഹായകപ്രദമാണ്.

UST officials pose with the new Ultra sound scanning machine that was handed over to the department of internal medicine, Medical college Thiruvananthapuram

യു.എസ്.ടി. സംഭാവന ചെയ്ത ഇ ക്യൂബ് ഐ7 പ്രീമിയം ഹൈഎൻഡ് മൾട്ടിപർപ്പസ് കളർ ഡോപ്ലർ ഇമേജിംഗ് സംവിധാനം ഉദര പരിശോധന, പ്രസവചികിത്സ, ഗൈനക്കോളജി, പെൽവിക് അൾട്രാസൗണ്ട്, കാർഡിയോളജി, മസ്‌കുലോസ്കെലിട്ടൽ, ട്രാൻസ്ക്രാനിയൽ ഡോപ്ലർ സ്റ്റഡി, വാസ്കുലാർ, യൂറോളജി സ്റ്റഡീസ്, കുട്ടികളുടെ ചികിത്സ, നവജാത ശിശു ചികിത്സ, ഇക്കോകാർഡിയോഗ്രാഫി, അടിയന്തര ചികിത്സ, ട്രോമ കെയർ തുടങ്ങി വിവിധ ചികിത്സാ മേഖലകളിൽ ഉപയോഗിക്കാവുന്നതാണ്.

“യു.എസ്.ടി.യുടെ സി.എസ്.ആർ. പ്രവർത്തനങ്ങളിലൂടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻറേണൽ മെഡിസിൻ വിഭാഗത്തിൽ വേഗത്തിലുള്ള ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതിന് വീണ്ടും ഒരു വിലപ്പെട്ട സംഭാവനയാണ് നൽകിയത്. ആവശ്യമായ സമയത്ത് പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ കൈമാറാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,” യു.എസ്.ടി. ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.

സുനിൽ ബാലകൃഷ്ണനൊപ്പം, യു.എസ്.ടി. ഇന്ത്യ – എ പി എ സി മേഖലകളിലെ സി.എസ്.ആർ. ലീഡ് വിനീത് മോഹൻ, സി.എസ്.ആർ. അംബാസഡർ നന്ദ് സുന്ദരം, പി.ആർ ആൻഡ് മാർക്കറ്റിംഗ് കേരള സീനിയർ ലീഡ് രോഷ്‌നി ദാസ് കെ. എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Comment

More News