കണക്റ്റിംഗ് ഖുർആൻ; സോളിഡാരിറ്റി ഫാമിലി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കണക്റ്റിംഗ് ഖുർആൻ ഫാമിലി ഇഫ്താർ മീറ്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്യുന്നു

മക്കരപ്പറമ്പ് : സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ കണക്റ്റിംഗ് ഖുർആൻ ഫാമിലി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്തു. മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ സമിതിയംഗം എൻ.കെ ശബീർ വിഷയാവതരണം നടത്തി.

ജമാഅത്തെ ഇസ്ലാമി മലപ്പുറം ഈസ്റ്റ് ജില്ല സമിതിയംഗം ടി ശഹീർ ‘അറിവുണർത്ത്’ ക്വിസ്സ് മൽസരത്തിന് നേതൃത്വം നൽകി. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ വൈസ് പ്രസിഡന്റ് സി.പി കുഞ്ഞാലൻകുട്ടി സമാപനം നിർവഹിച്ചു. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ സെക്രട്ടറി സ്വാഗതം പറഞ്ഞു. എസ്‌.ഐ.ഒ വടക്കാങ്ങര സെൻട്രൽ യൂനിറ്റ് സെക്രട്ടറി അൻഫാൽ ഖിറാഅത്ത് നടത്തി.

Leave a Comment

More News