ഡാളസ് :ഡാലസ് കൗണ്ടിയിലെ വിൽമറിന് സമീപം ട്രെയിനും എസ്യുവി കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:40-ഓടെ ലാവെൻഡർ റോഡും മില്ലർ ഫെറി റോഡും സംഗമിക്കുന്ന ജംഗ്ഷനിലാണ് ദാരുണമായ ഈ അപകടം നടന്നത്.
അമിതവേഗതയിലെത്തിയ ട്രെയിൻ എസ്യുവിയിൽ ഇടിക്കുകയും ആഘാതത്തിൽ വാഹനം മറിയുകയുമായിരുന്നു.കാർ ഓടിച്ചിരുന്ന വ്യക്തി വാഹനത്തിന് പുറത്തേക്ക് തെറിച്ചുവീഴുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു.
മരിച്ച വ്യക്തിയുടെ പേരുവിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഡാലസ് കൗണ്ടി ഷെരീഫ് ഓഫീസും വിൽമർ പോലീസും അന്വേഷണം നടത്തിവരികയാണ്.
