കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച അടുക്കുന്നതിനാൽ, നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ സ്ഥാനാർത്ഥികളുടെ വന്‍ തിരക്ക്. മന്ത്രിമാരായ വി. ശിവൻകുട്ടി, പി. രാജീവ്, മുഹമ്മദ് റിയാസ്, സജി ചെറിയാൻ എന്നിവർ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാഷ്ട്രീയ രംഗത്തെ മറ്റ് പ്രമുഖരും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വൻതോതിൽ എത്തി.

ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസ്, കളമശ്ശേരിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി. രാജീവ്, കടന്നപ്പള്ളി രാമചന്ദ്രൻ, കെ. കെ. ശൈലജ എന്നിവരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഹരിപ്പാട് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയും യുഡിഎഫ് പ്രവർത്തകരും ഹരിപ്പാട് താലൂക്ക് ഓഫീസിൽ പത്രിക സമർപ്പിച്ചു.

സണ്ണി ജോസഫും പി.കെ കുഞ്ഞാലിക്കുട്ടിയും കെ. മുരളീധരനും ഉൾപ്പെടെയുള്ള യുഡിഎഫ് സ്ഥാനാർത്ഥികളും പത്രിക നൽകി. മഞ്ചേശ്വരത്തെ എൻ‍ഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ, നേമത്തെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖര്‍ എന്നിവരും പത്രിക നൽകി. അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുള്ള ജി. സുധാകരനും പത്രിക നൽകി.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഫലത്തില്‍ രണ്ട് പ്രവൃത്തി ദിനങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇന്ന് കഴിഞ്ഞാല്‍ ഈ മാസം 23 തിങ്കളാഴ്ചയാണ് പത്രിക നല്‍കാനുള്ള അവസാന ദിനം. 24നാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 26. ഏപ്രില്‍ 9നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണല്‍.

Leave a Comment

More News