രാശിഫലം (05-04-2026 ഞായര്‍)

ചിങ്ങം: വളരെ മികച്ച ദിവസമായിരിക്കുമിന്ന്. ചെലവ് നിയന്ത്രിക്കണം. ദിവസത്തിൻ്റെ പകുതിയിൽ ജോലി സ്ഥലത്ത് ചില പ്രശ്‌നങ്ങൾ അനുഭവപ്പെട്ടേക്കാം. അത് പരിഹരിക്കപ്പെടും. പ്രശ്‌നങ്ങളെയോർത്ത് വ്യാകുലപ്പെടേണ്ടതില്ല.

കന്നി: നല്ല ബന്ധങ്ങൾ കണ്ടെത്തും. ജോലിസ്ഥത്ത് നിങ്ങളുടെ വാക്കുകളും പ്രവർത്തിയും മികച്ചതായിരിക്കും. ഇത് മറ്റുള്ളവർക്ക് പ്രചോദനമാകും. മറ്റുള്ളവരിൽ നിന്ന് ആദരവ് നേടിയെടുക്കും.

തുലാം: ഏറ്റെടുക്കുന്ന കാര്യങ്ങൾ കൃത്യതയോടെ ചെയ്‌ത് തീർക്കും. മറ്റുള്ളവർ നിങ്ങളുടെ സാമർഥ്യം അംഗീകരിക്കും. പ്രമോഷനോ ശമ്പള വർധനവിനോ സാധ്യത.

വൃശ്ചികം: ഒരു ഗ്രൂപ്പിനെ നയിക്കാനുള്ള എല്ലാ കഴിവും നിങ്ങൾക്കുണ്ടെന്ന് മനസിലാക്കും. അഭിരുചികളും ചാതുര്യങ്ങളും പ്രകടിപ്പിക്കുന്നതിന് അവസരം ലഭിക്കും. ഉറച്ച തീരുമാനങ്ങളെടുക്കാൻ സാധിക്കും.

ധനു: വാചാലമായി സംസാരിക്കുന്നതിന് ഇടയാകും. പ്രവർത്തികൾ നല്ലതായിരിക്കും. സ്വയം മെച്ചപ്പെട്ടെന്ന വിശ്വാസം ഉടലെടുക്കും. സ്വപ്‌ന ഭവനം നിറവേറ്റുന്നതിനുള്ള പദ്ധതികൾ തുടങ്ങും.

മകരം: മറ്റുള്ളവർക്ക് സഹായങ്ങൾ ചെയ്യും. നന്നായി ജോലി ചെയ്യുന്നതിനായി മാനസികവും ശാരീരികവുമായി തയ്യാറെടുത്തിരിക്കും. ജോലി ചെയ്യുന്ന സ്ഥാപനത്തിന് വേണ്ടി പ്രധാന പ്രോജക്‌ടുകൾ ഏറ്റെടുക്കും. സ്വപ്‌നങ്ങളിൽ വിശ്വാസം ഉണ്ടായിരിക്കുന്നതാണ്.

കുംഭം: ജോലിഭാരം ആരോഗ്യത്തെ സംബന്ധിച്ച് നിർണായകമായേക്കാം. കഠിനാധ്വാനത്തിന്‌ വളരെ പെട്ടെന്നു തന്നെ ഫലം ലഭിക്കും. നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന വിധത്തിലായിരിക്കും. സമർപ്പണ മനോഭാവം നിങ്ങളുടെ പ്രശസ്‌തി വർധിപ്പിക്കും.

മീനം: സ്വന്തം കഴിവുകളും സാമർഥ്യവും മെച്ചപ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കും. സുഹൃത്തുക്കളോട് മത്സരബുദ്ധിയും വാശിയുമുണ്ടാകും. എന്നാൽ എല്ലാ മേഖലയിലും വിജയം നിങ്ങൾക്ക് തന്നെയായിരിക്കും എന്ന് മനസിലാക്കുക.

മേടം: പലതിനോടും താത്‌പ്പര്യം തോന്നാം. ആകർഷണം ഇന്ന് കൂടുതലായിരിക്കും. ആഗ്രഹങ്ങൾ സമചിത്തതയില്ലാത്തതാണെന്ന് തിരിച്ചറിയും. അസ്വസ്ഥമായ ബന്ധത്തിൽ നിന്നും പുറത്തുവരും. പരിഹരിക്കപ്പെടാത്തതും അനിശ്ചിതവുമായ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടായേക്കാം.

ഇടവം: ഇന്ന് ആരംഭിക്കുന്ന എല്ലാ പദ്ധതികളിലും വിജയിക്കും. സാമ്പത്തിക ഇടപാടുകൾ വൈകുന്നേരത്തോടെ ശരിയാകും. ദിവസത്തിൻ്റെ അവസാനം അത്ര ഊർജസ്വലമായിരിക്കില്ല. വൈകിയാണെങ്കിലും സമാധാനം കൈവരും.

മിഥുനം: സുഹൃത്തുക്കളെയും കുടുംബത്തെയും സന്തോഷിപ്പിക്കുന്നതിന് കഠിനമായി പരിശ്രമിക്കും. മറ്റുള്ളവരിൽ നിന്നും ഇതേ സമീപനം പ്രതീക്ഷിക്കുകയും അവർ നിങ്ങൾക്ക് വേണ്ടി സമയം ചെലവഴിക്കുകയും ചെയ്യും.

കര്‍ക്കടകം: സമാധാനം നിറഞ്ഞ ദിവസങ്ങളിലൊന്ന്. കോപവും അസ്വസ്ഥതയും ഉത്‌ക്കണ്‌ഠയും മാറ്റിവയ്‌ക്കുക. ദിവസത്തിൻ്റെ പകുതിയിൽ ആരോഗ്യം മോശമായേക്കാം. ചര്‍ച്ചകളിലും തര്‍ക്കങ്ങളിലും ഇടപെടാതിരിക്കുക. യാത്രകളും സന്ദര്‍ശനങ്ങളും ഇന്ന് മാറ്റിവെക്കുന്നതാണ് നല്ലത്.

Leave a Comment

More News