രാശിഫലം (18-04-2026 ശനി)

ചിങ്ങം : ഇന്ന് ചിങ്ങം രാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ ലക്ഷ്യ സാക്ഷാത്കരണത്തിനുവേണ്ടി നിങ്ങളിന്ന് പ്രവർത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. മതപരമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. ഒരു തീര്‍ഥാടന യാത്ര പോകാന്‍ സാധ്യത. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും നിങ്ങൾക്കിന്ന് ചില വാർത്തകള്‍ പ്രതീക്ഷിക്കാം.

കന്നി : ഒരു ശക്തിക്കും ഇന്ന് നിങ്ങളെ തടഞ്ഞുനിർത്താനാവില്ല. നിങ്ങളുടെ മനസിൽ വിപ്ലവകരമായ ഒരു ആശയങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങൾക്ക്‌ വരാൻ പോകുന്ന സ്വപ്‌നങ്ങളുടെ ഒരു രൂപരേഖ കാണിച്ചുതന്നിട്ടുണ്ടാകും. നിങ്ങൾ ഭാഗ്യപരീക്ഷണത്തിന്‌ അനുകൂലമായ ഒരവസരത്തിനായി കാത്തിരിക്കുക. തീർച്ചയായും, നിങ്ങൾക്ക് അനുയോജ്യമായ ഒരു സമയം വന്നെത്തുക തന്നെചെയ്യും.

തുലാം : ഇന്ന് എല്ലാ ലൗകികാനുഭൂതികളും നിങ്ങളെ തേടിയെത്തും. പല തരങ്ങളിലുള്ള കൂടിച്ചേരലുകൾ, നേരമ്പോക്കുകൾ, ആഘോഷങ്ങൾ എന്നിവയൊക്കെ ഉണ്ടാകും. നിങ്ങളുടെ തന്നെ പഴയ സുഹൃത്തുക്കളെ കാണാന്‍ കഴിയും. അവ വളരെ ഉന്മേഷകരവും ആഹ്ലാദദായകവുമായിരിക്കും. പുതിതയ വസ്ത്രങ്ങള്‍ വാങ്ങാനും ഇന്ന് നിങ്ങള്‍ സമയം കണ്ടെത്തും.

വൃശ്ചികം : ഇന്ന് സുഖകരവും സന്തുഷ്‌ടവുമായ ഒരു ദിവസമാണ്. ഏറെ ഉന്മേഷവാനായിരിക്കും. കുടുംബത്തോടൊപ്പം കുറേ സമയം ചെലവഴിക്കാന്‍ അവസരമുണ്ടാകും. ഇന്ന് നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് സുഖകരമായ ഒരന്തരീക്ഷം സൃഷ്‌ടിച്ചുതരും. അതിനാൽ അപൂർണമായിക്കിടക്കുന്ന നിങ്ങളുടെ പല ജോലികളും ഇന്ന് പൂർത്തീകരിച്ചേക്കും. സാമ്പത്തിക നേട്ടത്തിനും ഇന്ന് നിങ്ങൾക്ക് സാധ്യത കാണുന്നുണ്ട്.

ധനു : ഇന്ന് നിങ്ങൾ പരാജയങ്ങള്‍ കൊണ്ട് നിരാശനാകരുത്. അതുപോലെ ക്ഷോഭം നിയന്ത്രിക്കുകയും വേണം. നിങ്ങളുടെ കുട്ടികളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. കഴിയുമെങ്കിൽ ഇന്ന് നിങ്ങൾ യാത്രകൾ ഒഴിവാക്കണം.

മകരം : ഏറ്റെടുത്ത ജോലികളും പദ്ധതികളും ഇന്ന് പൂര്‍ത്തീകരിക്കും. എല്ലാ തരത്തിലുള്ള ആൾക്കാരോടുമുള്ള ആശയവിനിമയം നിങ്ങളുടെ വിജ്ഞാന വര്‍ധിപ്പിക്കും. വ്യക്തിജീവിതത്തിൽ നിങ്ങളുടെ സ്വഭാവം നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച്‌ ഇന്ന് മാറും.

കുംഭം : സങ്കീർണമായ പ്രശ്‌നങ്ങളെ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഇന്നത്തെ ദിവസം നിങ്ങൾക്ക്‌ സാധിക്കും. സ്വന്തം ഉത്തരവാദിത്തങ്ങളെ വളരെ അനയാസം നിങ്ങളുടെ ചുമലിൽ ഏൽപ്പിക്കുന്നവരെ ഇന്ന് നിങ്ങൾ കണ്ടുമുട്ടും. നിങ്ങളുടെ ദൗർബല്ല്യങ്ങളെ മാറ്റി കരുത്താർജ്ജിക്കാനുള്ള സുവർണ അവസരമായി ഇതിനെ കണക്കാക്കുക.

മീനം : ഇന്ന് നിങ്ങളുടെ നക്ഷത്രങ്ങൾ അനുകൂലമല്ലാത്തതിനാൽ സാമ്പത്തിക ഇടപാടുകളിൽ നിന്ന് നിങ്ങൾ ഒഴിഞ്ഞു നിൽക്കേണ്ടതാണ്. സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഉപദേശിക്കുന്നു.

മേടം : നിങ്ങളുടെ പഴയ പല ഓർമ്മകളും ഇന്ന് നിങ്ങളെ സ്വാധീനിക്കും. അത് നിങ്ങളുടെ ജോലിയിലും വളരെ പ്രകടമായിക്കാണും. ഇന്ന് നിങ്ങൾ പണം സൂക്ഷിക്കുന്നതിൽ ഒരു പ്രവണത കാണിക്കും.

ഇടവം : ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമായ ഒന്നല്ല. അക്രമണോൽസുകമായ ഒരു മനോഭാവമാണ് ഇന്ന് പ്രകടിപ്പിക്കുക. നിങ്ങളുടെ നിശ്ചയദാർഢ്യത്തെ സ്വയം ഒന്ന് പരിശോധനയ്‌ക്ക് വിധേയമാക്കുന്നത് നന്നായിരിക്കും. പുതിയ സംരംഭങ്ങൾക്കും ഉദ്യമങ്ങൾക്കും ഈ ദിവസം അനുകൂലമായ ഒന്നല്ല. അതിനാൽ പുതിയത് എന്തെങ്കിലും ചെയ്യാൻ ശ്രമിക്കരുത്. സന്തോഷത്തോടെ സംസാരിക്കാനായി എപ്പോഴും ശ്രമിക്കുക.

മിഥുനം : ഇന്ന് ബിസിസിനസിലുള്ളവർക്കിടയിലും ഒപ്പം തന്നെ അവരുടെ പങ്കാളികൾക്കിടയിലും വളരെയധികം ആവേശകരമായ ഒരു ഊർജ്ജസ്വലത കാണാനാകുന്നതാണ്. ഇന്ന് നിങ്ങൾ തൊടുന്നത് എന്തുതന്നെ ആയിരുന്നാലും അവ സ്വർണമായി മാറാം. അതിനാൽ ഇപ്പോൾ നിങ്ങൾ നേട്ടങ്ങൾ കൊയ്യണം. കച്ചവട മേഖലയിൽ നിങ്ങളുടെ വരുമാനം കുത്തനെ ഉയരും. അതുപോലെ നിങ്ങൾ നടത്തിയ നിക്ഷേപങ്ങൾ വൻതോതിൽ ലാഭവിഹിതം നിങ്ങൾക്കിന്ന് കൊണ്ടുവരാൻ സാധ്യതയുണ്ട്. നിങ്ങളുടെ സുഹൃത്തുക്കൾക്കും നിങ്ങൾക്ക് ആനുകൂല്യങ്ങൾ കൊണ്ടുവാൻ കഴിയും. അതിനാൽ എല്ലാവരുമായി നിങ്ങൾ നല്ല ബന്ധങ്ങൾ നിലനിർത്തണം.

കര്‍ക്കടകം : ഇന്ന് നിങ്ങൾക്ക് നക്ഷത്രങ്ങൾ ഭാഗ്യം കൊണ്ടു വന്നു തരും. അതുകൊണ്ട് അനുകൂലമായ സമയമാണ് സാരവത്തായ കാര്യം. ഇന്നലെവരെ നിങ്ങൾ ആസ്വദിച്ച എല്ലാ സൗഭാഗ്യങ്ങളും നിങ്ങൾ തുടർന്നും ആസ്വദിക്കും. നിങ്ങളുടെ വഴിയേ വരുന്ന അപൂർവ്വ സമ്മാനങ്ങൾ ഒരു പുഞ്ചിരിയോടെ സ്വീകരിക്കുക.

Leave a Comment

More News