ചിങ്ങം: ഇന്ന് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയിൽ പുരോഗതി കാണപ്പെടും. മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷം മാത്രം തീരുമാനമെടുക്കുക. ഇന്നത്തെ സായാഹ്നം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കാൻ സാധിക്കും,
കന്നി: ജോലിയിലായാലും ബിസിനസിലായാലും ഇന്ന് വിജയത്തിന്‍റെ ദിവസമാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ ഉത്തമദിനം. യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവയ്‌ക്കുക. സംസാരിക്കുമ്പോള്‍ നിങ്ങള്‍ നിയന്ത്രണം പാലിക്കുക.
തുലാം: വളരെക്കാലമായി നീണ്ടുനിന്ന നിങ്ങളുടെ നിയമപ്രതിസന്ധികൾ ഇന്ന് അവസാനിച്ചേക്കാം. ആളുകൾ നിങ്ങളില്‍ ആകൃഷ്‌ടരാകും. ഇന്ന് എല്ലാം കൊണ്ടും നിങ്ങൾക്ക് നല്ല ദിവസമായിരിക്കും.
വൃശ്ചികം: തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് നല്ലവണം ആലോചിക്കുക. നിങ്ങളുടെ ശ്രമങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കണമെന്നില്ല. ഒരു ബിസിനസ് യാത്ര ഇന്ന് പ്രതീക്ഷിക്കാവുന്നതാണ്. വൈകുന്നേരം ജീവിത പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും.
ധനു: പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കുക. പുതിയ സംരംഭം തുടങ്ങാൻ ഇന്ന് നല്ല ദിവസമല്ല. സാമ്പത്തിക പ്രതിസന്ധി നേരിട്ടേക്കാം. മാനസിക പിരിമുറക്കം അനുഭവപ്പെട്ടേക്കാം. ചിന്തിച്ച ശേഷം മാത്രം പല തീരുമാനങ്ങളും എടുക്കുക.
മകരം: ജോലി സംബന്ധമായി കാര്യങ്ങൾ ചെയ്‌ത് തീർക്കേണ്ടതുണ്ടെങ്കിലും വ്യക്തിപരമായ ആവശ്യങ്ങൾക്കും മതിയായ സമയം നിങ്ങൾക്ക് ലഭിക്കും. പ്രശംസകളിൽ വീണുപോകരുത്. സാമ്പത്തിക ഇടപാടുകൾ നിങ്ങൾക്ക് അനുകൂലമാകും.
കുംഭം: ചെറിയ നേട്ടങ്ങളിൽ പോലും നിങ്ങൾ സന്തോഷിക്കും. ദിവസം മുഴുവൻ ആവേശഭരിതമായിരിക്കും. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടും. പ്രിയപ്പെട്ടവരോടുകൂടി സമയം ചെലവഴിക്കാൻ കഴിയും.
മീനം: പഴയ സൗഹൃദങ്ങൾ പുതുക്കാൻ കഴിയും. നിങ്ങളുടെ പ്രണയം ഇന്ന് സഫലമായേക്കും. അവിവാഹിതർക്കും ഇന്ന് നല്ല ദിവസമാണ്. മംഗള കാര്യങ്ങൾ ഇന്ന് നടന്നേക്കും. തൊഴിൽ മേഖലയിലും ഇന്ന് നല്ല ദിവസമായിരിക്കും.
മേടം: ഇന്ന് പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കും. മാനസികവും ശരീരികവുമായ ആരോഗ്യസ്ഥിതി ഏറ്റവും മികച്ച നിലയിലായിരിക്കും. അശുഭചിന്തകള്‍ ഒരു കാര്യത്തിനും പരിഹാരമല്ല.
ഇടവം: വീട്ടില്‍ അമ്മയോടും ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരോടും നല്ല രീതിയിൽ പെരുമാറുക. അവരുടെ സഹായങ്ങൾ നിങ്ങൾക്ക് ഗുണകരമായി മാറിയേക്കും. വീടിന് മോടികൂട്ടാനുള്ള ചില പദ്ധതികളെ പറ്റി നിങ്ങള്‍ കാര്യമായി ആലോചിക്കും.
മിഥുനം: ജോലിസംബന്ധമായി ഇന്ന് നിങ്ങൾക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം. ചെലവുകൾ പ്രതീക്ഷിച്ചതിനേക്കാൾ കുടുതലായിരിക്കാം. പലരുടെയും സഹായം ഇന്ന് നിങ്ങൾക്ക് ഗുണകരമായി മാറിയേക്കാം.
കര്‍ക്കടകം: അപ്രതീക്ഷിത ജോലികള്‍ ഇന്ന് നിങ്ങളേറ്റെടുക്കും. അതിൽ വിജയം കൈവരിക്കാൻ സാധിക്കും. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ഒരു യാത്ര ചെയ്യാനും സാധ്യത കാണുന്നു.
