ഡിട്രോയിറ്റ് /പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് ഹിന്ദി വിഭാഗം മുൻ എച്ച്.ഒ.ഡി.യും റിട്ടയർഡ് പ്രഫസറുമായിരുന്ന പ്രഫ. ടി. ടി. ഡാനിയേൽ ഏപ്രിൽ 22നു പത്തനംതിട്ടയിൽ അന്തരിച്ചു.കഴിഞ്ഞ കുറച്ചുകാലമായി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്ന അദ്ദേഹം, സമൂഹത്തെയും വിദ്യാർത്ഥികളെയും ഒരുപോലെ സ്വാധീനിച്ച ജീവിതമാണ് നയിച്ചിട്ടുള്ളത്.
ഭാര്യ: ശോശാമ്മ ഉമ്മൻ (കുഴിക്കാല സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രഥമാധ്യാപിക).
മക്കൾ: ഡോ. വിനോ ജോൺ ഡാനിയേൽ (അമേരിക്ക), വിനീത ആനി ഡാനിയേൽ.( ഓസ്ട്രേലിയ)
വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല, വിദ്യാർത്ഥികളുടെ വ്യക്തിജീവിതത്തിലും ദിശാബോധം നൽകിയ അധ്യാപകനായിരുന്നു അദ്ദേഹം. സദുപദേശങ്ങളിലൂടെ ജീവിതമൂല്യങ്ങൾ പകർന്നു നൽകിയ ഗുരുവര്യനായി വിദ്യാർത്ഥികളുടെ ഹൃദയങ്ങളിൽ അദ്ദേഹം എന്നും ജീവിക്കും. സാമൂഹിക പ്രവർത്തനങ്ങൾ ജീവിതമാക്കിയിരുന്ന അദ്ദേഹം, സെന്റ് ബേസിൽ അസോസിയേഷൻ വൈസ് പ്രസിഡന്റായും മദ്യനിരോധന സമിതി പ്രവർത്തകനായും ശ്രദ്ധേയ സേവനം കാഴ്ചവെച്ചു.
വാഗ്മി എന്ന നിലയിൽ തന്റെ തനതായ ശൈലിയിലൂടെ ശ്രോതാക്കളെ ആകർഷിക്കാൻ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് അതുല്യമായിരുന്നു. കൺവെൻഷനുകൾക്കും വിവിധ പ്രഭാഷണങ്ങൾക്കുമായി ദൂരസ്ഥലങ്ങളിൽ നിന്ന് പോലും അദ്ദേഹത്തെ ക്ഷണിക്കുമായിരുന്നു.ഡാനിയേൽ സാർ പ്രസംഗിക്കുന്നുവെന്നറിഞ്ഞാൽ വലിയ ജനക്കൂട്ടം ഒഴുകിയെത്തുമായിരുന്നു
കൂടുതൽ വിവരങ്ങൾക്കു ഡോ. വിനു ജോൺ ഡാനിയേൽ(ഡിട്രോയിറ്റ്)-1 267 644 6004
