ചിക്കാഗോ/ കാർത്തികപ്പള്ളി: ദീർഘകാലം ചിക്കാഗോ ഡെസ്പ്ലൈൻസിൽ താമസിച്ചിരുന്ന പത്തിയൂർ പടിഞ്ഞാറെ പുളിക്കൽ പുത്തൻവീട്ടിൽ തോമസ് വർഗീസ് (അനിയൻ കുഞ്ഞ് – 83) കേരളത്തിൽ വെച്ച് നിര്യാതനായി. സംസ്ക്കാരം ഇന്ന് (വെള്ളി ) 12മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാർത്തികപ്പള്ളി ഐ പി സി സെമിത്തേരിയിൽ.
ഭാര്യ പൈനുമ്മൂട്ടിൽ പേരൂർകാവിൽ പുത്തൻവീട്ടിൽ സൂസൻ വർഗീസ്.
മക്കൾ: ജൂബിമാത്യു, ജോബി തോമസ് വർഗീസ്.
മരുമക്കൾ: ജസ്റ്റിൻ, ജിൻസി.
ചിക്കാഗോയിൽ താമസിക്കുന്ന സിസ്റ്റർ മണി കുരുവിള (വെസ്റ്റ്മൗണ്ട്), ഓമന തോമസ്, ലാലച്ചൻ, മോഹൻ, മോൻസി എന്നിവർ പരേതന്റെ ഭാര്യാ സഹോദരങ്ങളാണ്.
