റിയാദ് (സൗദി അറേബ്യ): 43 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന പാലക്കാട് ഒറ്റപ്പാലം പൂളക്കുണ്ട് സ്വദേശിയും, കേളി അഫ്ലാജ് യൂണിറ്റ് വൈസ് പ്രസിഡന്റുമായ പി.വി. കാസിമിന് യൂണിറ്റിന്റെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. അഫ്ലാജിൽ വസ്ത്ര വ്യാപാരിയായിരുന്നു.
അഫ്ലാജിൽ നടന്ന യാത്രയയപ്പ് യോഗത്തിന് യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷബി അബ്ദുൽ സലാം, പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട്, ട്രഷറർ ജയൻ പെരുനാട്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം സജീന്ദ്ര ബാബു, യൂണിറ്റ് വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, ട്രഷറർ പ്രജു മുടക്കയിൽ, ജോയിന്റ് സെക്രട്ടറിമാരായ രമേശ് മുടക്കയില്‍, കെ.ജെ. സാമുവൽ, ജോയിന്റ് ട്രഷറർ വി.ടി. ബിജു, എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് പേങ്ങാട്ടിരി, എൻ. സതീശ്, അഫ്ലാജ് യൂണിറ്റിലെ മറ്റ് അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു.
നാല് പതിറ്റാണ്ടിലേറെ നീണ്ട അഫ്ലാജിലെ പ്രവാസം കാസിമിനെ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ടവനാക്കിയെന്ന് ആശംസ നേർന്നവർ അഭിപ്രായപ്പെട്ടു. യൂണിറ്റിന്റെ ഉപഹാരം അംഗങ്ങൾ ചേർന്ന് കാസിമിന് കൈമാറി. യൂണിറ്റ് സെക്രട്ടറി ഷെഫീക്ക് വള്ളികുന്നത്ത് സ്വാഗതവും കാസിം നന്ദിയും പറഞ്ഞു.
