നോർത്ത് അമേരിക്കൻ മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം പ്രവർത്തനോദ്ഘാടന സമ്മേളനം മെയ് 4-ന്

ന്യൂയോർക്ക്: നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ 2026-2029 പ്രവർത്തന വർഷങ്ങളിലെ പ്രവർത്തനോദ്ഘാടന സമ്മേളനം മെയ് 4 തിങ്കളാഴ്ച നടക്കും. (രാത്രി 8:30 (EST) / 7:30 (CST) / 6:30 (MST) / 5:30 (PST) .(ദൃഢവിശ്വാസത്തിൽ വേരൂന്നി, ലക്ഷ്യബോധത്തോടെ മുന്നോട്ട്) എന്നതാണ് ഈ വർഷത്തെ പ്രവർത്തന പ്രമേയം.

അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ (ഭദ്രാസന അധ്യക്ഷൻ)ഉദ്ഘാടന പ്രസംഗം നിർവഹിക്കും. റവ. റെൻസി തോമസ് ജോർജ് (ഡയറക്ടർ, മാർത്തോമ്മാ ചർച്ച് ആനിമേഷൻ സെന്റർ) മുഖ്യപ്രഭാഷകനാണ്

സമ്മേളനത്തിൽ ഓൺലൈനായി പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി സൂം പ്ലാറ്റ്‌ഫോം വഴിയുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Meeting ID: 872 4274 0053

Passcode: 101010

ഭദ്രാസനത്തിലെ എല്ലാ സുവിശേഷക സംഘം അംഗങ്ങളുടെയും പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം ഭാരവാഹികളായ ഷിഷ് തോമസ് (പ്രസിഡന്റ്), ജോർജ് വർഗീസ് (സെക്രട്ടറി), വർഗീസ് കെ. ജോസഫ് (ട്രഷറർ) എന്നിവർ അഭ്യർത്ഥിച്ചു.

Leave a Comment

More News