ചിങ്ങം: ഇന്ന് നിങ്ങൾ ഹൃദയത്തിനുപകരം തലച്ചോർ പറയുന്നത് കേൾക്കുക. ഗൃഹം നവീകരിക്കാനോ മാറ്റം വരുത്താനോ സാധ്യതയുണ്ട്. പൂർണമായും നല്ല ദിവസമാണ്.
കന്നി: വരവിനേക്കാൾ ചെലവ് അധികരിക്കാൻ സാധ്യതയുണ്ട്. ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കും തോറും നിങ്ങൾക്ക് വിവാഹജീവിതത്തിൽ സന്തോഷം ലഭിക്കും.
തുലാം: ചില ചിന്തകള്‍ നിങ്ങളുടെ മനസിനെ സദാ അലട്ടിക്കൊണ്ടിരിക്കും. എന്ത് സംസാരിക്കുന്നതിന് മുമ്പും രണ്ട് തവണ ആലോചിക്കുക. അല്ലെങ്കില്‍ അനഭിലഷണീയമായ സാഹചര്യങ്ങള്‍ക്ക് അത് വഴി തെളിയിക്കും. എതിരാളികള്‍ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നതിനല്‍ ശ്രദ്ധപുലര്‍ത്തുക. ഇന്ന് പുതിയ ദൗത്യങ്ങളൊന്നും ആരംഭിക്കാതിരിക്കുക. സാമ്പത്തിക നേട്ടത്തിനും യാത്രക്കും ഇന്ന് സാധ്യത കാണുന്നു.
വൃശ്ചികം: ബൗദ്ധിക ചര്‍ച്ചകളുടേയും സാമൂഹികമായ ആശയവിനിമയങ്ങളുടേയും ദിവസമായിരിക്കും ഇന്ന്. പുതിയ സാമ്പത്തിക ഉറവിടങ്ങള്‍ കണ്ടെത്താനും ധനസമാഹരണത്തിനും അനുയോജ്യമായ ദിവസമാണ്. ഭാഗ്യവേള തുടങ്ങുന്നത് വൈകുന്നേരത്തോടെയാണ്. അത് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആഹ്ളാദിക്കാനുള്ള അവസരം കൂടിയാണ്. സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിക്കാനുള്ള സമയം കൂടിയാണത്. ആരോഗ്യം, സാമ്പത്തികം തുടങ്ങിയവയെല്ലാം ഇന്ന് നിലയിലായിരിക്കും
ധനു: ആരോഗ്യനില ക്രമേണ മോശമായി വരാന്‍ ഇടയുള്ളതുകൊണ്ട് ശ്രദ്ധപുലര്‍ത്തണം. കഠിനാധ്വാനത്തിന് നല്ല ഫലം ലഭിക്കും. അതുകൊണ്ട് നിരാശപ്പെടാതെ ക്ഷമ പാലിക്കുക. ഇന്നത്തെ യാത്രാപരിപാടികള്‍ അടുത്ത ആഴ്ചയിലേക്ക് മാറ്റിവെക്കുക. ആരോഗ്യം, സാമ്പത്തികനില, പ്രശ്നങ്ങളോടുള്ള സമീപനം തുടങ്ങിയവയെല്ലാം നല്ലതാിരിക്കും.
മകരം: ഇന്ന് വൈകാരികമാകാതിരിക്കാൻ ശ്രദ്ധിക്കുക. ഭൂമിയും സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക. മാനസിക അസ്വസ്ഥത അനുഭവപ്പെട്ടേയ്ക്കാം. ആരോഗ്യത്തെക്കുറിച്ച് ഒരു പരിശോധന നടത്തേണ്ടതുണ്ട്.
കുംഭം: ഒരു പുതിയ ദൗത്യം തുടങ്ങുകയാണെങ്കില്‍ അത് നിങ്ങളുടെ സഹപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു കൊണ്ട് തുടങ്ങുക. എന്നാല്‍ പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഒഴിവാക്കണം. നിങ്ങളുടെ വീടിൻ്റെയോ സ്വത്തിൻ്റെയോ ഇടപാടുകള്‍ നടത്താന്‍ അനുകൂല സമയമല്ല ഇന്ന്. വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലായാലും കോളജിലായാലും ഇന്നൊരു ശരാശരി ദിവസമായിരിക്കും. അമ്മയുടെ ആരോഗ്യപ്രശ്നം നിങ്ങളെ അസ്വസ്ഥനും വികാരാധീനനുമാക്കും.
മീനം: അവിവാഹിതര്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്. വിവാഹിതരായിട്ടുള്ളവർ അല്ലെങ്കിൽ പ്രണയിതാക്കൾക്ക് പങ്കാളികളുമായി ഇന്ന് കൂടുതൽ അടുക്കാന്‍ സാധിക്കും. ബിസിനസിൽ പുതിയ പങ്കാളിയെ നേടാൻ സാധിക്കും. പുതിയ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനോ പഴയവ പുതുക്കുന്നതിനോ ഒരു നല്ല ദിവസം ആയിരിക്കും ഇന്ന്.
മേടം: നിങ്ങളിന്ന് വാക്കുകൾ കൊണ്ട് ആരുടെയെങ്കിലും ഹൃദയം മുറിപ്പെടുത്തിയേക്കാം. വിവാഹിതർക്ക് ഇന്ന് ബന്ധം ശക്തിപ്പെടുത്താൻ കഴിയും.
ഇടവം: എത്ര കഠിനാധ്വാനം ചെയ്താലും മതിയായ അംഗീകാരം ലഭിക്കുന്നില്ലെന്ന തോന്നൽ നിങ്ങൾക്കിന്ന് ഉണ്ടായേക്കാം. സായാഹ്നങ്ങൾ പ്രിയപ്പെട്ടവരുടെ ഒപ്പമോ അല്ലാതെയോ വിശ്രമപൂർണ്ണമായിരിക്കാം.
മിഥുനം: വ്യക്തിപരമായും തൊഴില്‍പരമായും ഒട്ടേറെ അവസരങ്ങള്‍ വന്നുചേരും. വളരെ നീണ്ട് ചര്‍ച്ചകള്‍ക്ക്ശേഷം ഒരു തീരുമാനമെടുക്കാന്‍ കഴിഞ്ഞതിൻ്റെ സന്തോഷവും സംതൃപ്തിയും നിങ്ങള്‍ക്കുണ്ടാകും. ജോലിഭാരം കൊണ്ട് ഇന്ന് സമ്മര്‍ദ്ദത്തിന് വിധേയനാകുമെങ്കിലും വൈകുന്നേരത്തോടെ അത് ഭംഗിയായി കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. സുഹൃത്തുക്കളോടൊപ്പം ചെലവഴിച്ചുകൊണ്ട് മനസിൻ്റെ പിരിമുറുക്കത്തിന് അയവു വരുത്തുക. സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ഇന്ന് നിങ്ങള്‍ സജീവമായി പങ്കെടുക്കും.
കര്‍ക്കടകം: തൊഴിൽമേഖലയിൽ സമ്മർദ്ദം കൂടാൻ സാധ്യതയുണ്ട്. എതിരാളികളേക്കാൾ ബിസിനസിൽ മുന്നേറുന്നതുകൊണ്ട് നിങ്ങൾക്ക് വിഷമിക്കാൻ ഒന്നും തന്നെയില്ല. വിജയത്തിൽ സന്തോഷം കണ്ടെത്തുക.
