അരീക്കോട്: ഏറനാട് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ഗൈനക്കോളജി വിഭാഗത്തിൽ വേണ്ടത്ര സ്‌പെഷ്യലൈസ്ഡ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് മന്ത്രിയും ഏറനാട് എംഎൽഎയുമായ പികെ ബഷീറിന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ നേതാക്കൾ നിവേദനം നൽകി.
ജില്ലാ പ്രസിഡണ്ട് ബുഷ്‌റ ടീച്ചർ, ജില്ലാ വൈസ് പ്രസിഡണ്ടും സ്റ്റേറ്റ് കമ്മിറ്റി മെമ്പറുമായ ബിന്ദു പരമേശ്വരൻ, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ റജീന വളാഞ്ചേരി, കീഴ്പറമ്പ് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സലീന ഹസൻ, ഏറനാട് മണ്ഡലം അസിസ്റ്റൻറ് കൺവീനർ സൈബുന്നിസ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ഫോട്ടോ: ഏറനാട് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതു മതരാമതത് മന്ത്രി പികെ ബഷീറിന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സ്റ്റേറ്റ് കമ്മിറ്റി മെമ്പർ റജീന വളാഞ്ചേരിയുടെ നേതൃത്വത്തിൽ നിവേദനം നൽകുന്നു.
