ജനസമക്ഷം സോഷ്യല്‍ മീഡിയ ഗ്രൂപ്പ് ഷഹാന വടക്കാങ്ങരയെ ആദരിച്ചു

വടക്കാങ്ങര : കൊല്ലത്ത് നടന്ന 70-ാമത് കേരള സംസ്ഥാന സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വനിതാ ഷോട്ട്പുട്ട് ഇനത്തിൽ വടക്കാങ്ങരയിലെ വി.കെ. ഷഹാന വെള്ളിമെഡൽ നേടി ശ്രദ്ധേയമായി.

കഠിനാധ്വാനത്തിന്റെയും തുടർച്ചയായ പരിശീലനത്തിന്റെയും ഫലമായി നാടിനും കായികരംഗത്തിനും അഭിമാനമായ നേട്ടം കൈവരിച്ച ഷഹാനയെ ജനസമക്ഷം സോഷ്യല്‍ മീഡിയ ഗ്രൂപ്പ് പ്രത്യേകം ആദരിച്ചു.

മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ഷബ് ന സലാഹുദ്ധീന്‍ ഷഹാനക്ക് ഉപഹാരം കൈമാറി. രക്ഷിതാക്കളായ മുഹമ്മദ് വെളികളത്തില്‍, നഫീസ, സഹോദരന്‍ അബ്ദുല്‍ ലത്തീഫ്, ജനസമക്ഷം ഗ്രൂപ്പ് പ്രതിനിധികളായ അന്‍വര്‍ വടക്കാങ്ങര, ഇബ്രാഹീം മാസ്റ്റര്‍ പട്ടാക്കല്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വടക്കാങ്ങര ടി.എച്ച്.എസ്.എസ്.-ൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ഷഹാന ഉന്നത പഠനത്തിന് ചേരാനുള്ള തയ്യാറെടുപ്പിലാണ്. മക്കരപ്പറമ്പ് എ.പി. അത്‌ലറ്റിക്‌സിലെ എ.പി. ഉണ്ണിയുടെ കീഴിലാണ് ഷഹാന പരിശീലനം നേടിയിരുന്നത്. പഠന രംഗത്തും കായിക രംഗത്തും കൂടുതല്‍ മികവ് പുലര്‍ത്താന്‍ ഷഹാനക്ക് സാധിക്കട്ടെയെന്ന് ചടങ്ങില്‍ പങ്കടുത്തവര്‍ ആശംസിച്ചു.

ഫോട്ടോ: 70-ാമത് കേരള സംസ്ഥാന സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വനിതാ ഷോട്ട്പുട്ട് ഇനത്തിൽ വെള്ളിമെഡൽ നേടിയ വി.കെ. ഷഹാനക്ക് മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ഷബ് ന സലാഹുദ്ധീന്‍ ഉപഹാരം നല്‍കുന്നു. രക്ഷിതാക്കളായ മുഹമ്മദ് വെളികളത്തില്‍, നഫീസ, സഹോദരന്‍ അബ്ദുല്‍ ലത്തീഫ്, ജനസമക്ഷം ഗ്രൂപ്പ് പ്രതിനിധികളായ അന്‍വര്‍ വടക്കാങ്ങര, ഇബ്രാഹീം മാസ്റ്റര്‍ പട്ടാക്കല്‍ എന്നിവര്‍ സമീപം.

Leave a Comment

More News