
താനൂർ: താനൂർ താലൂക്ക് ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടിക്ക് ജീവനക്കാരെ നിയമിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ നേതാക്കൾ താനൂർ എംഎൽഎ പികെ നവാസിനെ സന്ദർശിച്ച് ആവശ്യമുന്നയിച്ചു.
സംഘടനയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിക്കുന്ന ബ്രോഷറും കൈമാറി. ജില്ലവൈസ് പ്രസിഡണ്ട് ഷിഫ ഖാജ, ജില്ലാ സെക്രട്ടറി സെലീന അന്നാര, താനൂർ ബ്ലോക്ക് മെമ്പർ ഹലീമ, താനൂർ മണ്ഡലം കൺവീനർ സമീറ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
