കോഴിക്കോട്: സംരംഭകത്വം കേവലം സാമ്പത്തിക ഉന്നമനം എന്നതിനപ്പുറത്ത് നിലവിലെ ഇസ്‌ലാമോഫോബിയ കാലഘട്ടത്തിൽ കൃത്യമായ സാമൂഹിക പ്രതിനിധാനം നിർവഹിക്കൽ കൂടിയാണെന്നും, ധാർമികതയുൾച്ചേർന്ന സാമ്പത്തിക സംസ്കാരത്തിൻ്റെ സ്വയം മാതൃകകളായി വനിത സംരംഭകർ മുന്നോട്ട് വരേണ്ടതുണ്ടെന്നും, സ്ത്രീ സൗഹൃദ തൊഴിലിടങ്ങളും, പൊതു അന്തരീക്ഷവും സൃഷ്ടിക്കപ്പെട്ടാലേ വനിതാ പ്രസ്ഥാനങ്ങൾ അതിന് നേതൃത്വം നൽകി മുന്നിൽ നടക്കേണ്ടത് അനിവാര്യതയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്മാൻ പ്രസ്താവിച്ചു.
സമ്മിറ്റിന്റെ ഭാഗമായി ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ പ്രായോഗിക ബദലുകൾ മുൻനിർത്തി പാനൽ ചർച്ച, ഡിജിറ്റൽ മാർക്കറ്റിംഗ് & ബ്രാൻഡിംഗ്, വുമൺ ഐഡൻ്റിറ്റി & ലീഡർഷിപ്പ് ബാലൻസിംഗ്, ബിസിനസ് ഡിസൈൻ തിങ്കിംഗ്, സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റം, ക്രൈസിസ് മാനേജ്മെൻറ് & ബിസിനസ് ഗ്രോത്ത്, എത്തിക്കൽ ബിസിനസ് തുടങ്ങി വിവിധ സെഷനുകൾ നടന്നു.
പ്രമുഖ വനിതാ സംരംഭകർ പങ്കെടുത്ത പാനൽ ചർച്ചയും ശ്രദ്ധേയമായി. വ്യത്യസ്ത സെഷനുകളിലായി സമീർ കാളികാവ്, ഷമീൽ സജ്ജാദ്, ഡോ. നസ്രീന കെ കെ, പി.വി റഹ്മാബി, ആബിദ റഷീദ്, ഡോ. ആയിഷ റൂബി, മുംതാസ് കെ കെ, ഷംല ഇസ്മായിൽ,
പി. റുക്സാന, ആയിഷ സമീഹ, രിഫത്ത് റഹ്മാൻ, അഫീദ അഹ്മദ്, ഡോ. നിഷാദ് വി എം, ഡോ. മുഹമ്മദ് ഷാഫി, ഫാരിസ് ഒ കെ, റുക്സാന മൂസ, സാഹിറ എം എ എന്നിവർ പങ്കെടുത്തു.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് വനിതാ വിഭാഗം കേരള പ്രസിഡന്റ് സാജിത പിടിപി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി റജീന ബീഗം സ്വാഗതമാശംസിച്ചു.
സമാപന സമ്മേളനത്തിൽ അൽ ജാമിഅ അൽ ഇസ്ലാമിയ ഡപ്യൂട്ടി റെക്ടർ ഡോ. നഹാസ് മാള മുഖ്യ പ്രഭാഷണം നടത്തി.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ ടി നസീമയുടെ സമാപന ഭാഷണത്തോടെ പരിപാടി അവസാനിച്ചു.
