വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നൽകി

ജില്ലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിമൻ ജസ്റ്റിസ് മൂവ്‌മെ്ന്റ് നേതാക്കൾ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ച് നിവേദനം സമർപ്പിക്കുന്നു

മലപ്പുറം: വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് നേതാക്കൾ വ്യവസായ ഐടി വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയെ സന്ദർശിക്കുകയും വിവിധ വിഷയങ്ങളിൽ നിവേദനം സമർപ്പിക്കുകയും ചെയ്തു. മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും കുറവ് നികത്തിയും പൂർണ സൗകര്യങ്ങൾ ഉള്ള ഒരു സർക്കാർ ആശുപത്രി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇടപെടുക, കെഎസ്ആർടിസി മലപ്പുറം ഡിപ്പോയിൽ നിന്നും തിരൂർ- മഞ്ചേരി, പരപ്പനങ്ങാടി- മഞ്ചേരി തുടങ്ങിയ ഭാഗങ്ങളിലേക്ക് കൂടുതൽ ഓർഡിനറി സർവീസുകൾ പുനഃസ്ഥാപിച്ച് സ്ത്രീയാത്രികർക്ക് പ്രയോജനകരമാക്കുന്നതിന് അടിയന്തരമായി ഇടപെടുക, മലപ്പുറം സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ വനിതകൾക്ക് വിശ്രമകേന്ദ്രം അനുവദിക്കുക, മലപ്പുറം ഗവൺമെന്റ് വനിതാ കോളജ് താൽക്കാലിക കെട്ടിടത്തിൽ നിന്നും എത്രയും പെട്ടെന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ നടപടികൾ സ്വീകരിക്കുക, സ്ത്രീ ശാക്തീകരണം ഉദ്ദേശിച്ച് മലപ്പുറം മണ്ഡലത്തിൽ ഇൻകലിനോടനുബന്ധിച്ച് പുതിയ ചെറുകിട വ്യവസായ സംരംഭം ആരംഭിക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്.

വിമൻ ജസ്റ്റിസ് മൂവ്‌മെൻറ് സംസ്ഥാന സമിതി അംഗം നസീറ ബാനു, മലപ്പുറം ജില്ലാ പ്രസിഡൻറ് ബുഷ്‌റ ടീച്ചർ, ജില്ലാ സെക്രട്ടറി മാജിദ ഉമ്മത്തൂർ, ജില്ലാ കമ്മിറ്റിയംഗം ദിൽറുബ ശബ്‌നം, മലപ്പുറം മണ്ഡലം കൺവീനർ അമീന, ബ്ലോക്ക് പഞ്ചായത്ത് പൂക്കോട്ടൂർ ഡിവിഷൻ മെമ്പർ സാജിത അബൂബക്കർ എന്നിവർ പങ്കെടുത്തു.

Leave a Comment

More News