ലഹരിക്കെതിരെ വരയും വരിയും: കടലാസ് തൊപ്പികളുമായി മർകസ് ഗേൾസ്

കാരന്തൂർ: ലഹരിക്കെതിരെ വരയും വരികളും പ്രദർശിപ്പിച്ച കടലാസ് തൊപ്പി ധരിച്ച് ബോധവത്കരണം നടത്തി മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. ലഹരി വിരുദ്ധ ദിനാചരണ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലാസ് മുറികളിലും കാമ്പസിലും നീണ്ട ബോധവത്കരണ പരിപാടിക്ക് പുറമെ അസംബ്ലിയിൽ പ്രത്യേക പ്രതിജ്ഞയും സംഘടിപ്പിച്ചു. ലഹരി ഉപയോഗം തടയുവാനും പ്രതിരോധിക്കാനുമുള്ള വീഡിയോ പ്രദർശനവും നടന്നു. പരിപാടികൾക്ക് പ്രധാനധ്യാപകൻ നിയാസ് ചോല, ജെ ആർ സി കൺവീനർ കെ. ഷബീന, ഗൈഡ്സ് കൺവീനർ പി.ഷബ്ന, സഹാധ്യാപിക കെ. ജംഷീന നേതൃത്വം നല്കി.

ഫോട്ടോ: ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി വരയും വരിയും പ്രദർശിപ്പിച്ച കടലാസ് തൊപ്പികളുമായി മർകസ് ഗേൾസ് വിദ്യാർഥികൾ.

Leave a Comment

More News