ഫ്ലോറിഡ: ടാമ്പാ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായ മണലിൽ തോമസ് വർഗീസിന്റെ സഹധർമ്മിണി ശ്രീമതി ഗ്രേസ് ടി. വർഗീസ് (94) ജൂൺ 23ന് നിര്യാതയായി.
കവിയൂർ ചിറത്തലക്കൽ വർഗീസ് മത്തായിയുടെയും ഏലിയാമ്മയുടെയും മകളാണ് പരേത. ഇടവകയുടെ പ്രവർത്തനങ്ങളിലും മറ്റുള്ളവരെ സഹായിക്കുന്നതിലും ഗ്രേസ് ആന്റി സജീവമായ പങ്ക് വഹിച്ചിരുന്നു.
ടാമ്പാ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരി വെരി റവ. ജോർജ് പൗലോസ് കോർ-എപ്പിസ്കോപ്പ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.
സംസ്കാര ശുശ്രൂഷകൾ ജൂലൈ 10 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതൽ വൈകീട്ട് 6 മണി വരെ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്.
അഡ്രസ്: St. Gregorios Malankara Orthodox Church, 11407 Jefferson Road, Thonotosassa, FL 33592.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സോമന് വര്‍ഗീസ് 678-381-4040.
