മലങ്കര മാർത്തോമ്മാ സഭയുടെ ചരിത്രം ആവിഷ്കരിക്കുന്ന ലാൽ വർഗീസിന്റെ പുതിയ ഗ്രന്ഥം ആമസോണിൽ

ഡാലസ്: അമേരിക്കയിലെ ഡാലസിൽ അഭിഭാഷകനും എഴുത്തുകാരനുമായ ലാൽ വർഗീസിന്റെ രണ്ടാമത്തെ ഗ്രന്ഥമായ “A Faith Journey: Milestones in the History of the Malankara Mar Thoma Syrian Church” ലോകമെമ്പാടും ആമസോൺ വഴി Kindle eBook, Paperback, Hardcover പതിപ്പുകളിലായി പ്രസിദ്ധീകരിച്ചു.

യേശുക്രിസ്തുവിന്റെ ശിഷ്യനായ വിശുദ്ധ തോമാശ്ലീഹ സ്ഥാപിച്ചതായി പാരമ്പര്യമായി വിശ്വസിക്കപ്പെടുന്ന മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ചരിത്രവികാസത്തിലെ സുപ്രധാന നാഴികക്കല്ലുകൾ സമഗ്രമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണിത്. അപ്പസ്തോലിക കാലഘട്ടം മുതൽ നവീകരണ പ്രസ്ഥാനം, മാർത്തോമ്മാ സഭയുടെ രൂപീകരണം, ആത്മീയ നവോത്ഥാനം, സുവിശേഷ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ-സാമൂഹിക സേവനങ്ങൾ, ആഗോള വ്യാപനം എന്നിവ ഉൾപ്പെടെ സഭയുടെ ചരിത്രയാത്രയെ രേഖപ്പെടുത്തുകയാണ് ഈ കൃതി.

പ്രത്യേകിച്ച് വിദേശരാജ്യങ്ങളിൽ വളരുന്ന മാർത്തോമ്മാ യുവതലമുറയ്ക്ക് തങ്ങളുടെ സഭയുടെ വിശ്വാസപാരമ്പര്യവും ആത്മീയ മൂല്യങ്ങളും ചരിത്രവും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നതെന്ന് ലേഖകൻ അറിയിച്ചു. ചരിത്രസംഭവങ്ങൾ വിവരിക്കുന്നതിലുപരി, മാർത്തോമ്മാ സഭയുടെ ആത്മീയ ദർശനവും സാക്ഷ്യജീവിതവും ഭാവിതലമുറയിലേക്ക് കൈമാറാനുള്ള ഒരു വിനീതശ്രമം കൂടിയാണ് ഈ ഗ്രന്ഥം.

ഗ്രന്ഥത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത, വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന റോയൽറ്റിയുടെ നൂറ് ശതമാനവും ആലുവ സാന്തിഗിരി ആശ്രമത്തിന്റെ എൻഡോവ്മെന്റ് ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന പ്രഖ്യാപനമാണ്. അന്തരിച്ച അഭിവന്ദ്യ ഡോ. സക്കറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത സ്ഥാപിച്ച ഈ എൻഡോവ്മെന്റ് ഫണ്ട്, ലേഖകനും സക്കറിയാസ് തിരുമേനിയും പഠിച്ച യൂണിയൻ ക്രിസ്ത്യൻ കോളേജിലെ ഉന്നത വിദ്യാഭ്യാസത്തിനായി, എടത്തല-ആലുവ പ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക്—പ്രധാനമായും ഹിന്ദു, മുസ്ലിം കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക്—സാമ്പത്തിക സഹായം നൽകിവരുന്നു.

“ഈ ഗ്രന്ഥം വാങ്ങുന്ന ഓരോ വായനക്കാരനും മാർത്തോമ്മാ സഭയുടെ സമ്പന്നമായ ചരിത്രപൈതൃകം സംരക്ഷിക്കുന്നതോടൊപ്പം അർഹരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനും കൈത്താങ്ങാകുന്നു. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഇടവകാംഗങ്ങളുമായും ഈ വിവരം പങ്കുവെച്ച് ഈ സത്‌പ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന് ലാൽ വർഗീസ് അഭ്യർഥിക്കുന്നു,”

ഗ്രന്ഥം ലഭിക്കുന്ന ലിങ്ക്: https://www.amazon.com/dp/B0H9Z5M797

Leave a Comment

More News