മിഷൻസ് ഇന്ത്യാ ഇൻറർ നാഷണൽ വാർഷിക റിട്രീറ്റ് ഓഗസ്റ്റ് 28, 29, 30 (വെള്ളി, ശനി, ഞായർ) തീയതികളിൽ

ഹൂസ്റ്റൺ: മിഷൻസ് ഇന്ത്യാ ഇൻറർ നാഷണൽ ഫെലോഷിപ്പിന്റെ ആഗോള സുവിശേഷീകരണത്തിന്റെ ഭാഗമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള സുവിശേഷ പ്രവർത്തകരുടെ സംയുക്ത റിട്രീറ്റ് ഓഗസ്റ്റ് 28, 29, 30 തീയതികളിൽ ടെക്സസിലെ പാലസ്തൈനിലുള്ള ലേക്ക് വ്യൂ കോൺഫറൻസ് സെൻ്ററിൽ വെച്ച് (Lakeview Methodist conference center, 400 private Rd 6036, Palestine, TX 75801)നടത്തപ്പെടും.

സമ്മേളനത്തിന്റെ വിവിധ യോഗങ്ങളിൽ മിഷ്യൻസ് ഇന്ത്യാ സ്ഥാപകനും, വേദപണ്ഡിതനും, സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗകനുമായ ബ്രദർ. ജോർജ്ജ് ചെറിയാൻ, സൂസൻ ജോർജ്ജ് ചെറിയാൻ, യൂത്ത് ഫോർ മിഷ്യൻസ് ഡയറക്ടർ ബ്രദർ. ചെറി ജോർജ്ജ് ചെറിയാൻ എന്നിവർ വചന സന്ദേശം നൽകും.

അനുഗ്രഹീതമായ സമ്മേളനത്തിലേക്ക് സഭാ വ്യത്യാസമെന്യേ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക് ബന്ധപ്പെടുക: P.V.John 214 642 9108, John Kuruvilla 281 615 7603, P.I. Varughese 832 439 5559.

Leave a Comment

More News