ഷെർലി എബ്രഹാം ഹ്യൂസ്റ്റണില്‍ നിര്യാതയായി

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ നിവാസിയായ ഷാജി എബ്രഹാമിന്റെ ഭാര്യ ഷെർലി എബ്രഹാം (62) സെപ്റ്റംബർ 3 -ന് നിര്യാതയായി. ഭാര്യ, മാതാവ്, സഹോദരി, സുഹൃത്ത് എന്നീ നിലകളിൽ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ജീവിതത്തിൽ സ്നേഹസാന്നിധ്യമായിരുന്ന ഷെർലി എബ്രഹാമിന്റെ വേർപാട് കുടുംബാംഗങ്ങളെയും, മലയാളി സമൂഹത്തെയും, സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.

പൊതുദർശനം: സെപ്റ്റംബർ 6 ഞായറാഴ്ച വൈകീട്ട് 6:00 മുതൽ രാത്രി 9:00 വരെ ഹൂസ്റ്റണിലെ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (St. Mary’s Syrian Orthodox Church, 4637 W Orem Dr, Houston, TX 77045).

സംസ്കാര ശുശ്രൂഷ: സെപ്റ്റംബർ 8 ചൊവ്വാഴ്ച രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ സെന്റ് ഇഗ്നേഷ്യസ് സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (St. Ignatious Syriac Orthodox Cathedral, 2707 Dove Creek Ln, Carrollton, TX 75006).

തുടർന്ന് Furneaux സെമിത്തേരിയില്‍ (Furneaux Cemetery, 3650 Cemetery Hill Rd, Carrollton, TX 75007) സംസ്കാരവും നടക്കും.

വാർത്ത: സണ്ണി മാളിയേക്കൽ

Leave a Comment

More News