മാളത്തിലൊളിക്കുന്ന സംസ്‌കാരിക നായകർ: കാരൂർ സോമൻ (ചാരുംമൂടൻ)

മനുഷ്യർ ഇന്ന് നേരിടുന്ന രണ്ട് ദുരന്തങ്ങളാണ് ഒന്ന് കള്ളന് ചൂട്ടുപിടിക്കുക അല്ലെങ്കിൽ ആഗ്രഹി ക്കുന്നത് കിട്ടാതിരിക്കുക. മനുഷ്യരെ അജ്ഞതയുടെ ഭൂമുഖത്തു് നിന്ന് മാത്രമല്ല അവരുടെ ജീർണവികാരങ്ങളെ ശക്തിയോടെ വിളിച്ചറിയിച്ചവരാണ് ലോകമെങ്ങുമുള്ള സാഹിത്യ പ്രതിഭകൾ. സാഹിത്യ രംഗത്ത് എം.കൃഷ്ണൻ നായർ, സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ഡോ.സുകുമാർ ആഴിക്കോട് ഏത് വിഷയവും അതിന്റെ സൂക്ഷ്മതലങ്ങൾ നമ്മുടെ മുന്നിൽ തുറന്നുകാട്ടി അതിലെ അനീതി, അജ്ഞത ബോധ്യപ്പെടുത്തുമായിരിന്നു. ഇന്നത്തെ എഴു ത്തുകാർ, ബഹുഭൂരിപക്ഷം മാധ്യമങ്ങൾ നാട് വാഴുന്നോർക്ക് വാലാട്ടികളായി നടക്കുന്ന കാഴ്ച യാണ് കാണുന്നത്. സമൂഹത്തിൽ എന്തും നടക്കട്ടെ അതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ല മറിച്ചു് വേണ്ടത് പദവി, പുരസ്‌കാരം, സ്‌നേഹം, സൗഹൃദമാണ്. ഇതൊക്കെ വിഡ്ഢികളുടെ സ്വർഗ്ഗത്തിലെ ചിരിയരങ്ങാണോ?

ലേഖകന്‍

മനുഷ്യർ ഭാഗ്യാന്വേഷികളായി ചന്ദ്രനിലും ചൊവ്വയിലും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ ആധുനിക യുഗത്തിൽ മനുഷ്യരുടെ ജീവശാസ്ത്രപരമായ ആവശ്യങ്ങൾ നടന്നുകൊണ്ടിരിക്കെ അല്പജ്ഞാനികളായ മത പുരോഹിതർ മതത്തിന്റെ ഗുണഗണങ്ങൾ അതിൽ അടങ്ങി യിരിക്കുന്ന ഒറ്റമൂലി പ്രയോഗങ്ങൾ ഇപ്പോൾ വിൽപ്പനക്കായി വിപണിയിലുണ്ട്. അവർ ധരിച്ചി രിക്കുന്നത് മനുഷ്യരെല്ലാം അവരുടെ ഉപഭോഗാക്താക്കളായി, അടിമകളായി മാറിയിരിക്കുന്നു. ഒരു ക്രിസ്ത്യൻ മത പുരോഹിതൻ പറയുന്നു. ‘വിവാഹം കഴിക്കാനാഗ്രഹിക്കുന്ന യുവതിയു വാക്കൾക്ക് എച്ച്‌ഐവിയുണ്ടോ എന്നറിയാൻ പരിശോധന നടത്തണം’. ഇത്ര തീവ്രപര മായ ഒരു നിലപാടിലേക്ക് പോകാനുണ്ടായ കാരണം വിവാഹം നടത്തികൊടുത്ത പലരിലും ഈ അസുഖം കണ്ടുകാണാം. മനുഷ്യരിൽ ഇങ്ങനെയൊരു നിർവ്വികാരത പടർത്തുന്നതിന് പകരം ഇവർ ചെയ്യേണ്ടത് അവരുടെ സഭാ കുഞ്ഞാടുകൾക്ക് നിങ്ങൾ സുരക്ഷിതരായിരിക്കാൻ വിവാഹ ത്തിന് മുമ്പ് പരസ്ത്രീപുരുഷ ബന്ധം പാടില്ലെന്നല്ലേ? സ്‌നേഹത്തിന്റെ മുഖം മാത്രമല്ല വിനാ ശത്തിന്റെ മുഖവും പഠിപ്പിക്കേണ്ടതല്ലേ? വിവാഹിതരാകുന്ന പുരോഹിതർ എച്ച്‌ഐവി പരിശോധന നടത്തി മാതൃക കാണിക്കുമോ?

യുവതീയുവാക്കളെ ഹാനികരമായി ബാധിക്കുന്ന ഈ വിഷയത്തിൽ പുരോഹിതരുടെ പങ്ക് എത്രത്തോളമാണ്? എച്ച്‌ഐവി ലഭിക്കുന്നത് ലൈംഗിക ബന്ധത്തിലൂടെ മാത്രമല്ല.മറ്റ് മയക്കുമരുന്ന് കുത്തിവയ്പ്പ് ഉപകരണങ്ങൾ, ശരീര സൂചികൾ, സിറിഞ്ചുകൾ, കഫം, ലിംഗ ത്തിലെ മുറിവുകൾ അങ്ങനെ പല കാരണങ്ങളാണ്. ഗർഭാവസ്ഥയിലും പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും കുഞ്ഞിന് എച്ച്‌ഐവി പകരാമെന്ന് ശാസ്ത്രം പഠിപ്പിക്കുന്നു.

മറ്റൊരു മത പുരോഹിതൻ അറിയിച്ചത് ‘സ്ത്രികൾ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നാണ്’. പുരാണ മത ഗ്രന്ഥങ്ങളിലെ കഥകൾ പഠിച്ചു് പഠിപ്പിച്ചു് ആത്മാവിന്റെ അനുഭൂതി ആളിപ്പടർത്തി അതിൽ പല മൂലകങ്ങൾ ചേർത്തു് വർണ്ണഭംഗി എത്ര നിറച്ചാലും കൊട്ടിനിണങ്ങിയ പാട്ടിനും പാട്ടിനിണങ്ങിയ കൊട്ടിടാനും ഇന്നത്തെ യുവജനതയെ ലഭിക്കില്ല. പൗരോഹിത്യം ദൈവങ്ങളെ പലതായി വെട്ടിമുറിച്ചുണ്ടാക്കിയ മതശാസനകൾ പഴയതു പോലെ ആർത്തിയോടെ കേട്ടിരിക്കില്ല. ഒരു സർഗ്ഗ പ്രതിഭയുടെ മനസ്സിൽ സൗന്ദര്യം നിറയുന്നതുപോലെയാണ് യഥാർഥ ഈശ്വരവിശ്വാസികളിൽ ഈശ്വരചൈതന്യം വെട്ടിത്തിളങ്ങുന്നത്. അവരുടെ ഗുരുക്കന്മാർ മനു ഷ്യാത്മാവിനെ അനശ്വരതയുടെ അനന്തതയിലേക്ക് കൊണ്ടുപോകുന്നവരാണ്.അവരിൽ ഇതു പോലുള്ള ദുർബലവും ബാലിശവുമായ വാദമുഖങ്ങൾ കാണില്ല.

യജമാനൻ തന്റെ അടിമയ്ക്ക് ആജ്ഞ കൊടുക്കുന്നതുപോലെയാണ് പല മത പുരോ ഹിതർ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജീവിക്കുന്നത്. മനുഷ്യരുടെ ബുദ്ധിബോധം വളർന്നതോ, കാലം കുത്തിയൊലിച്ചു പോയതോ ഇവർ അറിഞ്ഞിട്ടില്ല. അവർ ആത്മാവിൽ വളരുന്നതിന് പകരം സുഖഭോഗ ജീവിതത്തിലും, സമ്പത്തിലും ജീവിക്കുന്നവരാണ്. ദൈവം സ്വർഗ്ഗം നരകം എന്ന മറക്കുള്ളിലാണ് ഇവർ സ്ത്രീകളെയും പ്രസവിക്കാനുള്ള ഒരു ഉപ ഭോഗവസ്തുവായി കാണുന്നത്. ഈ ജാതിമതങ്ങൾ അധികാരികളുമായി കൂട്ടു കൃഷി വോട്ടുബാങ്ക് കച്ചവടം നടത്തി ഈ ബാങ്കിൽ കൂടി പലർക്കും രാഷ്ട്രീയ നിയമനംപോലെ പിൻവാതിലിൽ നിയമനം കൊടുക്കാറുണ്ട്. ഈ ജാതിമതരക്ഷസ്സുകളെപറ്റി കേരളത്തിലെ എത്ര പുരോഗമനവാദികൾ, അധികാര അന്ധകാരത്തിന്റെ മറവിൽ പദവിയും പുരസ്‌കാരവും നൽകി ആദരിച്ചിട്ടുള്ള എഴുത്തുകാർ പ്രതികരിക്കുന്നു?. ഏത് മാളത്തിലാണ് ഇവർ ഒളിഞ്ഞിരിക്കുന്നത്? കേരളത്തിൽ നടക്കുന്ന നിരന്തരമായ സാമൂഹികവൈകൃതങ്ങൾ ഇവർ കാണുന്നില്ലേ?കേരളാ മുഖ്യമന്ത്രിയുടെ ഒറ്റ വെടിയിലൂടെ എല്ലാം മത ടയറുകളുടെ കാറ്റുപോയി. ഓരോ കുടുംബത്തിന്റെ നെടുംതൂണുകളായ സ്ത്രീകൾക്ക് തുല്യനീതിയും തൊഴിലില്ലാത്ത സ്ത്രീക ൾക്ക് തൊഴിൽകൊടുത്തും അവരിൽ ആത്മവിശ്വാസം വളർത്തുകയാണ് കേരള സർക്കാർ ചെയ്യേണ്ടത്. സ്ത്രീകളോട് കാട്ടുന്ന ഈ അടിമത്വ മനോഭാവം സാക്ഷരകേരളത്തിന് അപമാനമാണ്.

Leave a Comment

More News