അമ്മവീട് (മിനിക്കഥ): ജയശങ്കര്‍ പിള്ള

ഞാൻ ഈ മണ്ണിൽ നിന്നും ‘അമ്മ വീട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ് എന്ന് എന്നെ ഓർമിപ്പിക്കുന്ന സ്വപ്നങ്ങളാണ് എനിക്കെന്നും. ആദ്യമൊക്കെ പേടിയോടെ കണ്ടിരുന്ന സ്വപ്‌നങ്ങൾ ഇന്നൊരു അനുഭൂതിയാണ്. സർപ്പകാവുകളും, ചെങ്കുത്തായ മലനിരകളും, കാൽതട്ടി വീഴുന്ന കല്പടവുകളും, അഗ്‌നിയും, പിന്നിലായി തുടരുന്ന വാൾ തലപ്പുകളും. പ്രളയവും, പേമാരിയും, ആകാശം മുട്ടെ ഉയർന്നുപൊങ്ങുന്ന തിരമാലകളും….. കാണുന്നെതെല്ലാം ദുഃസ്വപ്നങ്ങളാണെങ്കിലും, വർണ്ണങ്ങൾ കൊണ്ട് അലംകൃതമായിരുന്നു.

“അതങ്ങിനെയാണ്. അമ്മയെ കാണുവാൻ തറവാട്ടിലേക്കുള്ള വഴി തേടുന്ന നമുക്ക് അവിടെത്തുവാൻ മരണം വരെ ജീവിച്ചല്ലേ കഴിയൂ…”

Leave a Comment

More News