മലപ്പുറം: എസ്.ഐ.ആറിലൂടെ തെരഞ്ഞെടുപ്പ് സംവിധാനത്തെയും ജനാധിപത്യത്തെയും ആർ.എസ്.എസിന് വേണ്ടി അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചൊഴിയുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, വൈസ് പ്രസിഡണ്ട് സുഭദ്ര വണ്ടൂർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഖാദർ അങ്ങാടിപ്പുറം, സെയ്താലി വലമ്പൂർ, തസ്്ലീം മമ്പാട്, മുനിസിപ്പൽ പ്രസിഡണ്ട് പിപി മുഹമ്മദ്, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് വിടിഎസ് ഉമർ തങ്ങൾ, ജനറൽ സെക്രട്ടറിമാരായ അഡ്വ. അമീൻ യാസിർ, ഹാദി ഹസ്സൻ തുടങ്ങിയവർ നേതൃത്വം നൽകി.

