നിരണം: ക്രിസ്തുശിഷ്യൻ തോമാസ്ളീഹയുടെ പാദസ്പർശനം കൊണ്ട് പുണ്യഭൂമിയായ നിരണത്ത് സ്ഥിതി ചെയ്യുന്ന സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ പ്രതിഷ്ഠ വാർഷിക സ്തോത്ര ശുശ്രൂഷ നടന്നു.
രാവിലെ 9.30ന് വിശുദ്ധ കുർബാനയ്ക്ക് ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നൽകി. ആരാധനയ്ക്ക് ശേഷം നടന്ന പ്രതിഷ്ഠ വാർഷിക സ്തോത്ര ശുശ്രൂഷ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെന്‍ട്രല്‍ കേരള പ്രോവിന്‍സ് വികാരി റവ. ഫാ. ഷിജു മാത്യൂ ഉദ്ഘാടനം ചെയ്തു. വിശ്വസ്നേഹത്തിന്റെ ഉറവ വറ്റാത്ത കേന്ദ്രങ്ങള്‍ ആകണം ദൈവാലയങ്ങളെന്നും ശരീരത്തിനും മനസ്സിനും സൗഖ്യ മുണ്ടാകണമെങ്കിൽ ദൈവസ്നേഹം നമ്മിൽ നിറയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. നിരണം ഗ്രാമ പഞ്ചായത്ത് അംഗം അജോയി കെ വർഗ്ഗീസ്, ഫാദർ പിജി ഗീവർഗ്ഗീസ്, വുമൺസ് ഫെലോഷിപ്പ് പ്രസിഡന്റ് ലവ്ലി മർക്കോസ് , ഇടവക സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറർ സെൽവരാജ് വിൽസൺ, ഷിനു തേവേരിൽ, സുനിൽ ചാക്കോ, സി.ജെ ജോൺ ചിറയിൽ , യൂത്ത് ഫോറം വൈസ് പ്രസിഡന്റ് ഷാൽബിൻ മർക്കോസ്, സെക്രട്ടറി ഡാനിയേൽ തോമസ്, വർ പ്രസംഗിച്ചു.ഇടവകയിലെ മുൻ വൈദീകരെ ആദരിച്ചു. ജിജി ജോൺസൺ, ഷീജ രാജൻ ,അനു അജീഷ് , സുജ സേവ്യർ ,അഞ്ജു ലാൽസൺ തോമസ്, അക്സ റെന്നി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ഗായക സംഘം ഗാനങ്ങൾ ആലപിച്ചു.
ഭാഗ്യ സ്മരണീയനായ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ ജന്മദേശത്ത് ആധുനികതയും വാസ്തുകലയും കോർത്തിണക്കി നിർമ്മിച്ച ദൈവാലയത്തിന്റെ മനോഹാരിത ദർശിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനേകർ ഇവിടെയെത്തുന്നുണ്ട്.

