സതേണ്‍ കണക്ടിന്‌ പ്രൗഢോജ്വല സമാപനം

സതേൺ കണക്ട് – സൗത്ത് കേരള കാർണിവൽ പവലിയനുകളുടെ ഉദ്ഘാടനം ഐ.സി.സി. ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ് നിര്‍വ്വഹിക്കുന്നു

ദോഹ: തെക്കൻ കേരളത്തിന്റെ സൗഹൃദവും സംസ്കാരവും ഒരുമയും ആഘോഷമാക്കി പ്രവാസി വെൽഫെയർ സംഘടിപ്പിച്ച “സതേൺ കണക്ട് – സൗത്ത് കേരള കാർണിവൽ” സമാപിച്ചു. കാർണിവലിനോടനുബന്ധിച്ച് ഒരുക്കിയ പവലിയനുകള്‍ ഐ.സി.സി. ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു.

ഐ.എസ്.സി മാനേജിംഗ് കമ്മറ്റിയംഗം അസീം എം.ടി, പ്രവാസി വെല്‍ഫയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍, വൈസ് പ്രസിഡണ്ടുമാരായ അഹമ്മദ് ഷാഫി, അനീസ് റഹ്മാന്‍, സതേൺ കണക്ട് ജനറല്‍ കണ്‍വീനര്‍ താസീന്‍ അമീന്‍, ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ സഞ്ചയ് ചെറിയാന്‍, സംസ്ഥാന സെക്രട്ടറിമാരായ മഖ്ബൂല്‍ ഹമ്മദ്, റബീഅ്‌ സമാന്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ രാധാകൃഷ്ണന്‍ പാലക്കാട്, റാസിഖ് എന്‍, ഷംസു വായേരി, സംഘാടക സമിതിയംഗങ്ങളായ ഷറഫുദ്ദീന്‍ എം.എസ്, നജീം കോട്ടയം, സഹീര്‍ കോട്ടയം, മുബാറക് കൊല്ലം, നജീം കരുനാഗപ്പള്ളി, നസറുദ്ദീന്‍, റഫീഖ് ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നോര്‍ക്ക ഹെല്‍പ് ഡെസ്ക്, വിവിധ പ്രവാസി ക്ഷേമ പദ്ധതികള്‍ പരിചയപ്പെടുത്തുന്ന കൗണ്ടര്‍, ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് കൗണ്ടര്‍, സൗജന്യ ആരോഗ്യ പരിശോധന, കൗണ്‍സിലിംഗ് സര്‍വീസ്, ഭക്ഷ്യ, വസ്ത്ര, കരകൗശല സ്റ്റാളുകള്‍, ഹെന്ന ഡിസൈനിംഗ് തുടങ്ങിയ ഒരുക്കിയിരുന്നു. നൂറുകണക്കിനാളുകള്‍ വിവിധ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി. ഗാനവിരുന്ന്, നൃത്ത നൃത്ത്യങ്ങള്‍, സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, തുടങ്ങിയവയും അരങ്ങേറി.

കേരളത്തിന്റെ തെക്കൻ ജില്ലകളില്‍ നിന്നുള്ള ഖത്തര്‍ പ്രവാസികളെ ഒരേ വേദിയിൽ ഒന്നിപ്പിച്ച സതേൺ കണക്ട് പരസ്പരം അടുത്തറിയാനും പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനും അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കാനുമുള്ള മികച്ച അവസരമായി മാറി.

video link  https://fromsmash.com/southern-connect-inauguration

 

Leave a Comment

More News