സിയാഹുൽ ഹഖിന്റെ പ്രഥമ കഥാസമാഹാരം ‘കാളാഞ്ചി’ പ്രകാശനം ചെയ്തു

പാപ്പിനിപ്പാറ: സിയാഹുൽ ഹഖിന്റെ പ്രഥമ ചെറുകഥാ സമാഹാരമായ ‘കാളാഞ്ചി’ പ്രമുഖ എഴുത്തുകാരൻ പി. സുരേന്ദ്രൻ പ്രകാശനം ചെയ്തു. സാമൂഹിക പ്രവർത്തകനും റിട്ടയേർഡ് അധ്യാപകനുമായ അബൂബക്കർ മാഷ് പുസ്തകം ഏറ്റുവാങ്ങി.

പാപ്പിനിപ്പാറ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിലാണ് പുസ്തക പ്രകാശനം നടന്നത്. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ബുഷ്റ സമ്മേളനം ഉദ്ഘാടനം ചെയ്തു. പാപ്പിനിപ്പാറ സൗഹൃദ വേദി കൺവീനർ വി.ടി. ഹംസ അധ്യക്ഷത വഹിച്ചു.

ഡോ. വി. ഹിക്മത്തുള്ള പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. എൻ.കെ. ഹംസ മാസ്റ്റർ, മൊയ്തീൻകുട്ടി മാസ്റ്റർ, പി സി ബാലകൃഷ്ണൻ, എഴുത്തുകാരി രേണുക, വാർഡ് മെമ്പർ അഷ്റഫ് വി., ഇഫ്തിഖാർ മാഷ്, റിയാസ് കെ.ടി., തനിമ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് മുംതാസ് അലി, ഉസ്മാൻ പാപ്പിനിപ്പാറ, സുലൈമാൻ, ഷമീർ കെ.ടി. തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

More News