ഇന്നത്തെ രാശിഫലം (24-11-2026 ചൊവ്വ)

ചിങ്ങം: ചില കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തുന്നത് ജീവിതത്തിൽ മുന്നേറാൻ സഹായിക്കും. ഇന്ന് നിങ്ങൾ ഹൃദയത്തിന് പകരം തലച്ചോർ പറയുന്നത് കേൾക്കുക. വീട് നവീകരിക്കാനോ ചില നല്ല മാറ്റങ്ങൾ വരുത്താനോ സാധ്യത കാണുന്നു. മൊത്തത്തിൽ ഇന്ന് നല്ല ദിവസമാണ്.

കന്നി: ഇന്ന് നിങ്ങൾ ഒരുപാട് പേരെ വേദനപ്പിക്കുന്ന ഒരാളായി മുദ്രകുത്തപ്പെട്ടേക്കാം. ചെലവ് വരവിനേക്കാൾ കൂടുതലാകാനും സാധ്യതയുണ്ട്. എന്നിരുന്നാലും, വിവാഹബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുംതോറും ദാമ്പത്യജീവിതത്തിൽ കൂടുതൽ സന്തോഷം ലഭിക്കും.

തുലാം: പ്രഭാപൂരിതമായ ഒരു പ്രഭാതത്തിലേക്കാണ് ഇന്ന് നിങ്ങൾ കണ്ണുതുറക്കുക. എന്നാൽ ദിവസം മുഴുവൻ അങ്ങനെതന്നെ ആയിരിക്കണമെന്നില്ല. ചില ചിന്തകൾ നിങ്ങളുടെ മനസ്സിനെ സദാ അലട്ടിക്കൊണ്ടിരിക്കാം. എന്ത് സംസാരിക്കുന്നതിന് മുൻപും രണ്ട് തവണ ആലോചിക്കുക. അല്ലാത്തപക്ഷം അനഭിലഷണീയമായ സാഹചര്യങ്ങൾക്ക് അത് വഴിതെളിക്കും. എതിരാളികൾ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനാൽ ശ്രദ്ധ പുലർത്തുക. ഇന്ന് ദിവസം അത്ര അനുകൂലമല്ലാത്തതിനാൽ പുതിയ ദൗത്യങ്ങളൊന്നും ആരംഭിക്കാതിരിക്കുക.

വൃശ്ചികം: ബൗദ്ധിക ചർച്ചകളുടെയും സാമൂഹിക ആശയവിനിമയങ്ങളുടെയും ദിവസമായിരിക്കും ഇന്ന്. പുതിയ സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാനും ധനസമാഹരണത്തിനും അനുയോജ്യമായ ദിവസമാണിത്. നിങ്ങളുടെ ഭാഗ്യവേള തുടങ്ങുന്നത് വൈകിട്ടോടെയാണ്. അത് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആഹ്ളാദിക്കാനുള്ള അവസരവുമാണ്. സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിക്കാനുള്ള സമയം കൂടിയാണത്. നിങ്ങളുടെ ആരോഗ്യം, സാമ്പത്തികനില, പ്രശ്നങ്ങളോടുള്ള സമീപനം എന്നിവയെല്ലാം ഇന്ന് ശുഭകരമായിരിക്കും.

ധനു: ആരോഗ്യനില മോശമാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധ പുലർത്തണം. നിങ്ങളുടെ കഠിനാധ്വാനത്തിന് അൽപം വൈകിയാലും നല്ല ഫലമുണ്ടാകും. അതിനാൽ നിരാശപ്പെടാതെ ക്ഷമ പാലിക്കുക. ഇന്നത്തെ യാത്രാപരിപാടികൾ അടുത്ത ആഴ്ചയിലേക്ക് മാറ്റിവയ്ക്കുക. മധ്യാഹ്നത്തിന് ശേഷം നിങ്ങളുടെ നക്ഷത്രങ്ങൾ കൂടുതൽ പ്രബലമാകും. ഇതോടെ ആരോഗ്യവും സാമ്പത്തികനിലയുമെല്ലാം ശരിയാകും.

മകരം: ഇന്ന് നിങ്ങൾ അമിതമായി വികാരാധീനരാകുന്നതും വൈകാരികമായി പ്രതികരിക്കുന്നതും ഒഴിവാക്കുക. സ്വത്തും ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കണം. നിങ്ങൾക്ക് മാനസിക അസ്വസ്ഥത അനുഭവപ്പെടാൻ സാധ്യതയുണ്ട്.

കുംഭം: ഇന്ന് ഒരു പുതിയ ദൗത്യം തുടങ്ങുകയാണെങ്കിൽ അത് സഹപ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് ആരംഭിക്കുക. എന്നാൽ പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ഇന്ന് ഒഴിവാക്കണം. ദിവസത്തിൻ്റെ രണ്ടാം പകുതി ശുഭസൂചനകളല്ല നൽകുന്നത്. നിങ്ങളുടെ വീടിൻ്റെയോ സ്വത്തിൻ്റെയോ ഇടപാടുകൾ നടത്താൻ ഇത് അനുകൂല സമയമല്ല.

മീനം: അവിവാഹിതർക്ക് ഇന്ന് നല്ല ദിവസമാണ്. വിവാഹിതർക്കും പ്രണയിതാക്കൾക്കും പങ്കാളികളുമായി ഇന്ന് കൂടുതൽ അടുക്കാൻ സാധിക്കും. ബിസിനസിലെ പുതിയ പങ്കാളിത്തവും ഇന്ന് നടക്കാം. പുതിയ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനോ പഴയവ പുതുക്കുന്നതിനോ നല്ല ദിവസമാണിത്.

മേടം: ഇന്ന് നിങ്ങൾ ആരുടെയെങ്കിലും ഹൃദയം മുറിപ്പെടുത്തിയേക്കാം. മറുവശത്ത്, സ്ഥിരമായ ഒരു ബന്ധം സ്ഥാപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകാം. വിവാഹിതർക്ക് ഇന്ന് ബന്ധം ശക്തിപ്പെടുത്താൻ കഴിയും.

ഇടവം: എത്ര കഠിനാധ്വാനം ചെയ്താലും മതിയായ അംഗീകാരം ലഭിക്കുന്നില്ലെന്ന തോന്നൽ ഇന്ന് നിങ്ങളിൽ ഉണ്ടാകാം. ഉച്ചയ്ക്ക് ശേഷം യാത്രയ്ക്ക് നന്നാവില്ല. സായാഹ്നങ്ങൾ പ്രിയപ്പെട്ടവരോടൊപ്പമോ അല്ലാതെയോ വിശ്രമപൂർണമായിരിക്കും.

മിഥുനം: വ്യക്തിപരമായും തൊഴിൽപരമായും ഒട്ടേറെ അവസരങ്ങൾ വന്നുചേരും. വളരെ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷം ഒരു തീരുമാനമെടുക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷവും സംതൃപ്തിയും നിങ്ങൾക്കുണ്ടാകും. ജോലിഭാരം മൂലം ഇന്ന് സമ്മർദത്തിന് വിധേയനാകുമെങ്കിലും വൈകിട്ടോടെ അത് ഭംഗിയായി കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിയും. ഇന്നത്തെ സായാഹ്നം സുഹൃത്തുക്കളോടൊപ്പം ചെലവഴിച്ചുകൊണ്ട് മനസ്സിൻ്റെ പിരിമുറുക്കത്തിന് അയവ് വരുത്തുക. ഇതിനെല്ലാം പുറമെ, സാമൂഹിക പ്രവർത്തനങ്ങളിലും ഇന്ന് നിങ്ങൾ സജീവമായി പങ്കെടുക്കും.

കർക്കടകം: ഇന്ന് നിങ്ങൾക്ക് തൊഴിൽമേഖലയിൽ സമ്മർദം കൂടാൻ സാധ്യതയുണ്ട്. എന്നാൽ, എതിരാളികളേക്കാൾ ബിസിനസിൽ മുന്നേറുന്നതിനാൽ നിങ്ങൾക്ക് വിഷമിക്കാൻ ഒന്നുംതന്നെയില്ല. വിജയത്തിൽ സന്തോഷം കണ്ടെത്തുക.

Leave a Comment

More News