ഡെപ്യുട്ടികളുടെ വെടിയേറ്റു മരിച്ച ഗില്‍ബര്‍ട്ട് ഫ്‌ളോര്‍സിന്റെ കുടുംബത്തിന് 10.37 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം

സാന്‍ ആന്റോണിയോ (ടെക്‌സാസ്): രണ്ട് െഡപ്യൂട്ടികള്‍ ചേര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തിയ ഗിള്‍ബര്‍ട്ട് ഫ്‌ളോര്‍സിന്റെ കുടുംബാംഗങ്ങള്‍ക്ക് 10.37 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മാര്‍ച്ച് 25ന് ബാക്‌സര്‍ കൗണ്ടി ജൂറി വിധിച്ചു. റോബര്‍ട്ട് സാബ്‌സ്, ഗ്രേഗഹസ്‌ക്വാഡ് എന്നീ ഷെരീഫ് ഡെപ്യൂട്ടികളാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്. 2015 ഓഗസ്റ്റ് 28ന് സാന്‍ ആന്റോണിയായിലെ ഒരു വീട്ടിലായിരുന്നു സംഭവം. മകന്‍ വീട്ടില്‍ ബഹളം വയ്ക്കുന്നുവെന്നും ഭാര്യയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്നും മാതാവ് പോലീസില്‍ വിളിച്ചറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് കയ്യില്‍ കത്തിയുമായി നില്‍ക്കുകയായിരുന്ന ഗിര്‍ബര്‍ട്ടിനോട് കൈകള്‍ ഉയര്‍ത്തണമെന്നും കത്തി താഴെയിടണമെന്നും നിര്‍ദേശിച്ചു. പല തവണ ആവശ്യപ്പെട്ടപ്പോള്‍ ഇരുകൈകളും ഉയര്‍ത്തിയെങ്കിലും കത്തി കയ്യില്‍തന്നെ ഉണ്ടായിരുന്നു. കത്തി താഴെയിടാന്‍ വിസമ്മതിച്ചതും തങ്ങളുടെ നേര്‍ക്ക് കത്തിയുമായി വരാന്‍ സാധ്യതയുണ്ടെന്നും കരുതിയാണ് വെടിയുതിര്‍ന്നതെന്ന് പോലീസ് പറഞ്ഞു. മാതാവ് 911 വിളിച്ചു പോലീസില്‍ വിവരം അറിയിച്ചപ്പോള്‍ തന്നെ മകന്‍ പോലീസിനാല്‍ മരിക്കാന്‍…

ഭവനരഹിതരുടെ ക്യാംപിലേക്ക് വാഹനം ഇടിച്ചുകയറി നാല് മരണം; 24കാരന്‍ അറസ്റ്റില്‍

സാലേം(ഒറിഗണ്‍): ഒറിഗണ്‍ ഗാലേം നോര്‍ത്ത് ഈസ്റ്റിലുള്ള ഭവന രഹിതര്‍ കൂട്ടാമായി താമസിക്കുന്ന ക്യാമ്പിലേക്ക് വാഹനം ഇടിച്ചുകയറി നാലു പേര്‍ കൊല്ലപ്പെടുകയും മൂന്ന് േപര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ 24 വയസ്സുള്ള എന്റിക്ക് റോഡ്രിഗ്രസ്സിനെ അറസ്റ്റു ചെയ്തതായി ഗാലേം പോലീസ് അറിയിച്ചു. മാര്‍ച്ച് 27 ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. യൂണിയന്‍ ഇന്റര്‍സെക്ഷന്‍ ഫ്രണ്ട് സ്ട്രീറ്റിന്റെ വടക്കു വശത്തേക്ക് പോയിരുന്ന രണ്ട് ഡോര്‍ സ്‌പോര്‍ട് കൂപ്പര്‍ റോഡില്‍ നിന്നും തെന്നിമാറി ഭവനരഹിതരുടെ താമസ സ്ഥലത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിനടിയില്‍പെട്ട് രണ്ടു പേര്‍ തല്‍ക്ഷണം മരിക്കുകയും രണ്ട് പേര്‍ ആശുപത്രിയില്‍ വച്ച് മരിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ടെന്റുകള്‍ കെട്ടിയായിരുന്നു ഭവനരഹിതര്‍ ഇവിടെ കഴിഞ്ഞിരുന്നത്. പുലര്‍ച്ചെയാതിനാല്‍ നല്ല ഉറക്കരത്തിലായിരുന്നു എല്ലാവരും. പല ടെന്റുകളും തകര്‍ത്ത് മുന്നോട്ടുപോയ കാര്‍ മരങ്ങളില്‍ ഇടിച്ച് അവസാനമുള്ള ടെന്റില്‍ ഇടിച്ചി നിന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. റെയ്ന്‍ േറാഡ് ട്രാക്കില്‍ നിന്നും…

ഭൂമി ഇടപാട്: അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ആലഞ്ചേരി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് സംബന്ധിച്ച് നടക്കുന്ന അന്വേഷണം സ്റ്റേ ചെയ്യണെമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സുപ്രീം കോടതിയെ സമീപിച്ചു. ഇടപാടുമായി ബന്ധപ്പെട്ട് കാക്കനാട് ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിറോ മലബാര്‍ സഭ കൈമാറിയത് സര്‍ക്കാര്‍ ഭൂമിയാണോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ കര്‍ദിനാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂമിയുടെ സ്വഭാവം സംബന്ധിച്ച സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പള്ളി വക സ്വത്തുക്കളെ സംബന്ധിച്ച് ഹൈക്കോടതിക്ക് അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെല്ലെന്നും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയില്‍ ഉള്ള കേസുകളില്‍ വിചാരണ നടപടികളുമായി മുന്നോട്ട് പോകാന്‍ അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ഹര്‍ജിയില്‍…

ട്രിപ്പിനെ ചൊല്ലി തര്‍ക്കം: കണ്ണൂരില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു

പരിയാരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിന് സമീപം ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു. പിലാത്തറ സ്വദേശി റിജേഷിനാണ് (32) കുത്തേറ്റത്. ട്രിപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മറ്റൊരു ആംബുലന്‍സ് ഡ്രൈവര്‍ റിജേഷിനെ കുപ്പികൊണ്ട് കുത്തിയത്. റിജേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

പക്ഷികള്‍ക്ക് ദാഹജലമെരുക്കാന്‍ ‘ജീവജലത്തിന് ഒരു മണ്‍പാത്രം’; ശ്രീമന്‍ നാരായണനെ മന്‍ കീ ബാത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി

പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കീ ബാത്തില്‍ മലയാളിയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എറണാകുളം മുപ്പത്തടം സ്വദേശിയും സാഹിത്യകാരനുമായ ശ്രീമന്‍ നാരായണനെ കുറിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. നാരായണന്റെ ജീവജലത്തിന് ഒരു മണ്‍പാത്രം എന്ന പദ്ധതിക്കാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം എത്തിയത്. വേനല്‍ക്കാലത്ത് പക്ഷിമൃഗാദികള്‍ക്ക് വെള്ളം നല്‍കുന്നതിന് മണ്‍പാത്രം സൗജന്യമായി വിതരണം ചെയ്യുന്നതാണ് ഈ പദ്ധതി. 2018-ലാണ് ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതിക്ക് ശ്രീമന്‍ നാരായണന്‍ തുടക്കമിട്ടത്. മാര്‍ച്ച് മാസത്തോടെ ചൂടുകൂടുമ്പോള്‍ പക്ഷികള്‍ വെള്ളംകിട്ടാതെ വലയുകയും മരിക്കുകയും ചെയ്യുന്ന സാഹചര്യത്തെ പ്രതിരോധിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ സംഘടനകളുടെ സഹായത്തോടെ മണ്‍പാത്രങ്ങളില്‍ വെള്ളം നിറച്ചുവെച്ചു. ഇതോടെ വെള്ളം തേടി അലയുന്ന പക്ഷികള്‍ക്ക് കുടിവെള്ളം ലഭ്യമായി. ഇതിനകം ഒരുലക്ഷത്തിലധികം മണ്‍പാത്രങ്ങളാണ് നാരായണന്‍ സൗജന്യമായി വിതരണം ചെയ്തത്. ഇതാദ്യമായല്ല, ശ്രീമന്‍ നാരായണന്റെ പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭിക്കുന്നത്. തയ്വാനിലെ…

സില്‍വര്‍ ലൈന്‍: മാര്‍ കൂറിലോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തയുടെ പ്രതികരണം തള്ളി യാക്കോബായ സഭ

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിരണം ഭദ്രാസനാധിപന്‍ ഡോ. മാര്‍ കൂറിലോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തയുടെ പ്രതികരണങ്ങള്‍ യാക്കോബായ സഭ തള്ളി. മെത്രാപ്പോലീത്ത നടത്തിയ പ്രസ്താവനകള്‍ സഭയുടെ നിലപാട് അല്ലെന്ന് വ്യക്തമാക്കി സഭ വാര്‍ത്താക്കുറിപ്പിറക്കി. കെ റെയില്‍ വിഷയത്തില്‍ സഭ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയാണ് ഡോ. മാര്‍ കൂറിലോസ് ഗീവര്‍ഗീസ്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ അടക്കം പ്രതികരണം നടത്തിയിരുന്നു. കടമെടുത്ത് വികസനം കൊണ്ടുവന്ന് കടക്കെണിയില്‍ വീണ് ഇപ്പോള്‍ പട്ടിണിയില്‍ ആയ ശ്രീലങ്ക നമ്മുടെ തൊട്ടടുത്തുണ്ട് എന്ന് എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കും തുടങ്ങിയ പ്രതികരണങ്ങള്‍ അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ നടത്തിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ നിലപാട് തള്ളുന്ന നിലപാടാണ് ഇപ്പോള്‍ യാക്കോബായ സഭ സ്വീകരിച്ചിരിക്കുന്നത്. മെത്രാപ്പോലീത്തയുടെ നിലപാടുകള്‍ സഭയുടേത് അല്ല. സഭ ഇതുവരെ ഈ വിഷയത്തില്‍ നിലപാട് സ്വീകരിച്ചിട്ടില്ല. സുന്നഹദോസോ സഭയുടെ…

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ സഹദേവന്‍ അന്തരിച്ചു

കോട്ടയം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനും അധ്യാപകനുമായിരുന്ന എ. സഹദേവന്‍ (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച രാവിലെ 11.55 ഓടെയായിരുന്നു അന്ത്യം. പാലക്കാട് പുതുശ്ശേരി സ്വദേശിയാണ്. 1951 ഒക്ടോബര്‍ 15-നായിരുന്നു ജനനം. മാത്തൂര്‍ താഴത്തെ കളത്തില്‍ കെ. സി. നായരുടെയും പൊല്‍പ്പുള്ളി ആത്തൂര്‍ പത്മാവതി അമ്മയുടെയും മകനാണ്. പുതുശ്ശേരി പൊല്‍പ്പുള്ളി, ഇലപ്പുള്ള, പാലക്കാട് മോത്തിലാല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബി.എ.യും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് എം.എയും പാസായി. ഫോര്‍ട്ട് കൊച്ചി ഡെല്‍റ്റാ സ്റ്റഡി, നീലഗിരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. ബി.എ.യ്ക്ക് പഠിക്കുമ്പോള്‍ ആദ്യ കഥ ഒക്ടോബര്‍ പക്ഷിയുടെ ശവം (1971) മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് മലയാളനാട്, ദേശാഭിമാനി, നവയുഗം, കലാകൗമുദി തുടങ്ങി പ്രസിദ്ധീകരണങ്ങളില്‍ കഥയെഴുതി.…

കേരളത്തില്‍ ഞായറാഴ്ച 400 പേര്‍ക്ക് കോവിഡ്; പുതിയ മരണങ്ങളില്ല. ആകെ മരണം 67,797 ആയി

കേരളത്തില്‍ 400 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 88, തിരുവനന്തപുരം 56, കോട്ടയം 55, കോഴിക്കോട് 37, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 24, തൃശൂര്‍ 19, കണ്ണൂര്‍ 16, വയനാട് 15, ആലപ്പുഴ 12, കാസര്‍ഗോഡ് 8, പാലക്കാട് 8, മലപ്പുറം 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,913 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,513 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 14,093 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 420 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 61 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3833 കോവിഡ് കേസുകളില്‍, 12.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി…

കുവൈറ്റില്‍ വീടിന്റെ മതില്‍ തകര്‍ന്നു വീണ് തൊഴിലാളി മരിച്ചു

കുവൈറ്റ് സിറ്റി : അല്‍ ഷുഹാദ മേഖലയില്‍ പുതുക്കിപ്പണിയുന്ന വീടിന്റെ ഭിത്തി തകര്‍ന്നു വീണ് വീട്ടുജോലിക്കാരി മരിച്ചു. മതില്‍ പൂര്‍ണമായി നിലംപതിച്ചു. ഇടിഞ്ഞ ഭാഗത്തെ കല്ലുകള്‍ മുഴുവന്‍ തെറിച്ച് വീണതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ഫയര്‍ഫോഴ്‌സ്, റെസ്‌ക്യൂ ടീമുകള്‍ വീട്ടിലെത്തി അവശിഷ്ടങ്ങള്‍ നീക്കം ചെയ്‌തെങ്കിലും തൊഴിലാളിയെ ജീവനോടെ കണ്ടെത്താനായില്ല. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ തൊഴിലാളിയെ കഠിനമായ പരിശ്രമത്തിനുശേഷമാണ് പുറത്തെടുക്കാനായത്. സലിം കോട്ടയില്‍  

ഫ്ളൈ ദുബായ് വിമാനങ്ങള്‍ വേള്‍ഡ് സെന്‍ട്രലില്‍നിന്ന്

ദുബായ്: ഒരുവിഭാഗം ഫ്ളൈ ദുബായ് വിമാനങ്ങള്‍ മേയ് ഒമ്പതു മുതല്‍ ജൂണ്‍ 22 വരെ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തില്‍നിന്നു സര്‍വീസ് നടത്തും. കൊച്ചി, കോഴിക്കോട് തുടങ്ങി 34 കേന്ദ്രങ്ങളിലേക്കുള്ള ഫ്ളൈറ്റുകളാണ് വേള്‍ഡ് സെന്‍ട്രലിലേക്ക് മാറുക. ദുബായ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നവീകരണജോലികള്‍ നടക്കുന്നതിനാലാണിത്.