മക്ക (സൗദി അറേബ്യ): റംസാനില്‍ പള്ളികളില്‍ നിന്നുള്ള പ്രാര്‍ഥനകളുടെ തത്സമയ സംപ്രേക്ഷണം വിലക്കിയ ഉത്തരവ് സൗദി ഭരണകൂടം പിന്‍വലിച്ചു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം പിന്‍വലിച്ചത്. ഇമാം, വിശ്വാസികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയുള്ള ദൃശ്യങ്ങള്‍ കമറകള്‍ ഉപയോഗിച്ച് പകര്‍ത്തുന്നതിനും നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. റംസാന്‍ മാസത്തില്‍ പള്ളികളില്‍ നടപ്പിലാക്കേണ്ട മാനദണ്ഡങ്ങളിലാണ് സൗദി മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് വിലക്ക് വ്യക്തമാക്കിയത്. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചത്.
Author: .
15000 ഉത്പന്നങ്ങള്‍ വിലക്കുറവില്‍ എത്തിച്ച് ലുലു ഗ്രൂപ്പ് റംസാന്‍ വിപണി തുറന്നു
അബുദാബി : വൈവിധ്യമാര്‍ന്ന നിരവധി ഉത്പന്നങ്ങള്‍ അണിനിരത്തിക്കൊണ്ട് ലുലു ശാഖകളില്‍ റംസാന്‍ വിപണി ഒരുങ്ങി. 30 മുതല്‍ 50 ശതമാനം വരെ വിവിധ വിഭാഗങ്ങളിലായി 15,000 ഉത്പന്നങ്ങളാണ് റംസാന്‍ വിപണിയിലേക്ക് എത്തിച്ചിട്ടുള്ളത്. കോവിഡിന് ശേഷം കച്ചവടരംഗം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കിലാണ് യുഎഇ ലുലു ഹൈപ്പര്മാര്ക്കറ്റുകളില്‍ റംസാന്‍ വിപണിയില്‍ ഒരുക്കുന്നത്.മഹാമാരിക്ക് ശേഷമുള്ള ഈ റംസാന്‍ വാണിജ്യ വ്യവസായ രംഗങ്ങളില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിവെക്കുമെന്ന് ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ.അഷ്റഫ് അലി ഖാലിദിയ മാളില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു. ഒരു മാസക്കാലം നീണ്ടുനിക്കുന്ന കച്ചവട മേളക്കും ലുലു വേദിയാകും. ഈന്തപ്പഴ ഫെസ്റ്റിവല്‍, പഴങ്ങള്‍ക്കും മാംസയിനങ്ങള്‍ക്കുമായി പ്രത്യേക മേള, ഹെല്‍ത്തി റംസാന്‍ എന്ന ആശയത്തില്‍ ആരോഗ്യപ്രദമായ ഭക്ഷണയിനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മേള, മീറ്റ് മാര്‍ക്കറ്റ്, ഇഫ്താര്‍ ബോക്‌സ്, വ്യത്യസ്ത തരം വീട്ടുപകരണങ്ങള്‍…
പൊതുപണിമുടക്ക്: സംസ്ഥാനത്ത് റേഷന്‍ കടകള്‍ ഞായറാഴ്ച തുറക്കും
തിരുവനന്തപുരം: റേഷന്‍ കടകള്‍ ഈ ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയതായി ഭക്ഷ്യമന്ത്രി അറിയിച്ചു. മാര്‍ച്ച് 28, 29 തീയതികളില്‍ വിവിധ ട്രേഡ് യൂണിയന്‍ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. പണിമുടക്കിനെ തുടര്‍ന്നു തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ഇത് റേഷന്‍ വിതരണം തടസപ്പെടുത്തിയേക്കാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് റേഷന്‍ കടകള്‍ ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു വീടിനു തീപിടിച്ചു; അച്ഛനും മകളും മരിച്ചു
വെല്ലൂര്‍: ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു വീടിനു തീപിടിച്ച് തമിഴ്‌നാട്ടില്‍ അച്ഛനും മകളും മരിച്ചു. തമിഴ്‌നാട് വെല്ലൂരിലാണു സംഭവം. ദുരൈവര്‍മ, മകള്‍ മോഹനപ്രീതി എന്നിവരാണു മരിച്ചത്. വീടിന്റെ വരാന്തയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജു ചെയ്യാനായി വച്ചിരുന്നു. പുലര്‍ച്ചെയോടെ സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു തീ പടര്‍ന്നു. സമീപമുണ്ടായിരുന്ന മറ്റൊരു ഇരുചക്രവാഹനത്തിനും തീപിടിച്ചിരുന്നു. തുടര്‍ന്നു വീട്ടിലേക്കു തീ പടര്‍ന്നതോടെ പുറത്തുകടക്കാനാകാതെ ശുചിമുറിയില്‍ അഭയം തേടിയ അച്ഛനും മകളും ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. വെല്ലൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
കേരളത്തില്‍ 496 പേര്‍ക്ക് കോവിഡ്; മരണങ്ങളില്ല, ആകെ മരണം 67,772 ആയി
കേരളത്തില്‍ 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ 29, ആലപ്പുഴ 22, കണ്ണൂര്‍ 19, ഇടുക്കി 15, മലപ്പുറം 11, പാലക്കാട് 10, വയനാട് 10, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,883 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,838 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 14,412 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 426 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 71 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 4051 കോവിഡ് കേസുകളില്‍, 12 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി…
നിരക്ക് വര്‍ധിപ്പിക്കാതെ സമരം നിര്‍ത്തില്ലെന്ന് ബസുടമകള്‍; സര്‍ക്കാരിന് പിടിവാശിയില്ലെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: സ്വകാര്യ ബസ് പണിമുടക്ക് വരും ദിവസങ്ങളിലും തുടരുമെന്ന് ബസുടമകളുടെ സംഘടന അറിയിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും വിളിക്കുന്നില്ലെന്നും സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ബസുടമകള്‍ വ്യക്തമാക്കി. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പിടിവാശിയില്‍ നിന്നുണ്ടായ സമരമാണിത്. യാത്രാനിരക്ക് വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ മന്ത്രി വാക്കുപാലിച്ചില്ല. നിരക്ക് വര്‍ധിപ്പിക്കാതെ സമരം അവസാനിക്കില്ലെന്നും ബസുടമകള്‍ വ്യക്തമാക്കി. മിനിമം നിരക്ക് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നിയിച്ച് വ്യാഴാഴ്ച മുതലാണ് ബസുടമകള്‍ സമരം തുടങ്ങിയത്. തിരുവനന്തപുരം ജില്ലയില്‍ ചില സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയതൊഴിച്ചാല്‍ പണിമുടക്ക് പൂര്‍ണമാണ്. അതേസമയം, സര്‍ക്കാരിന് പിടിവാശികളൊന്നും ഇല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ബസ് സമരത്തിന് പിന്നിലെ ലക്ഷ്യം മറ്റ് ചിലതാണ്. ചില നേതാക്കളുടെ സ്ഥാപിത താത്പര്യമാണ് സമരത്തിന് കാരണം. സമരം പിന്‍വലിക്കാന്‍ ബസുടമകള്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു.മന്ത്രിയുടെ പിടിവാശികൊണ്ടാണ് പണിമുടക്കിലേക്ക് പോകേണ്ടി വന്നതെന്ന…
രാജ്യത്ത് അവശ്യ മരുന്നുകളുടെ വിലയില്‍ വന്‍ വര്‍ധന; ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും
ന്യൂഡല്‍ഹി: രാജ്യത്ത് അവശ്യ മരുന്നുകളുടെ അവശ്യ മരുന്നകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും മൊത്തവിലയില്‍ വന്‍ വര്‍ധനവ്. ഇവയുടെ വിലയില്‍ 10.7 % വര്‍ധനവാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അഥോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. പട്ടികയില്‍ ഉള്‍പ്പെട്ട 800 മരുന്നുകളുടെ വില ഇതോടെ വര്‍ധിക്കും. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലാകും ചില്ലറ വില്‍പനയ്ക്കുള്ള മരുന്നുകളുടെ വിലയും നിര്‍ണയിക്കുന്നത്. മരുന്നുകളുടെ ഉയര്‍ന്ന വില ഏപ്രില്‍ ഒന്നു മുതല്‍ നിലിവില്‍ വരും മരുന്നുകളുടെ വിലയില്‍ കുത്തനെ ഉണ്ടാകുന്ന വര്‍ധന ജനങ്ങളെ പ്രതികൂലമായി ബാധിക്കും. രോഗികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഡ്രഗ് ആക്ഷന്‍ നെറ്റ്വര്‍ക്ക് ഉള്‍പ്പടെയുള്ളവര്‍ വിലക്കയറ്റത്തിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തി. എന്നാല്‍, ഇതിനു മുന്‍പ് മൊത്ത വിലയില്‍ നാലു ശതമാനം വര്‍ധനവുണ്ടായപ്പോഴും അവശ്യമരുന്നുകളുടെ ചില്ലറ വിലയില്‍ മാറ്റമുണ്ടാകാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇത്തവണ 10 ശതമാനത്തിലേറെ വര്‍ധന ഉണ്ടായതിനാല്‍…
മോഷ്ടിച്ച ബൈക്കില്‍ മാലപൊട്ടിക്കല്‍ പതിവാക്കി; സ്‌കൂട്ടര്‍ യാത്രികയുടെ മാല പൊട്ടിച്ച് അറസ്റ്റിലായ യുവാവില്‍ നിന്നും കിട്ടിയത് നിരവധി തുമ്പുകള്‍
മാവേലിക്കര: മോഷ്ടിച്ച ബൈക്കില്‍ മാലപൊട്ടിക്കല്‍ പതിവാക്കിയ കള്ളന്‍ സ്‌കൂട്ടര്‍ യാത്രികയുടെ മാല പൊട്ടിച്ച് അറസ്റ്റിലായി. ചോദ്യം ചെയ്യലില്‍ യുവാവില്‍ നിന്നും കിട്ടിയത് നിരവധി തുമ്പുകള്‍. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം ഇടവഴിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ 3.5 പവന്‍ മാല പൊട്ടിച്ചെടുത്തു കടന്നു കളഞ്ഞ മോഷ്ടാവിനെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്. കൃഷ്ണപുരം കളീയ്ക്കല്‍ തറയില്‍ സജിത്ത്(സച്ചു – 34) ആണ് അറസ്റ്റിലായത ്. മറ്റൊരു കേസില്‍ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു റിമാന്‍ഡില്‍ കഴിഞ്ഞു വരികയായിരുന്ന ഇയാളെ മാവേലിക്കര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതിയോടെ കൊല്ലം ജില്ലാ ജയിലില്‍നിന്നും അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഫെബ്രുവരി 10 വൈകിട്ട് മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. ഇടവഴിയില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ 3.5 പവന്‍ മാല ഇയാള്‍ പൊട്ടിച്ചെടുത്ത ശേഷം കടന്നുകളയുകയായിരുന്നു. 2021…
സില്‍വര്‍ ലൈന്‍: നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വിലക്ക് 5 മീറ്റര്‍ മാത്രമെന്ന് കെ.റെയില്‍
തിരുവനന്തപുരം: സില്‍വര്‍ലൈനിന്റെ ബഫര്‍ സോണ്‍ 10 മീറ്ററാണെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വിലക്ക് ‘ആദ്യത്തെ 5 മീറ്ററില്‍ മാത്രമേയുള്ളുവെന്നും കെ.റെയില്‍. മറ്റേ അഞ്ച് മീറ്ററില്‍ മുന്‍കൂര്‍ അനുമതി വാങ്ങി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. ദേശിയപാതകളില്‍ നിലവില്‍ 5 മീറ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തന വിലക്കുണ്ട്. സംസ്ഥാന പാതകളില്‍ ഇത്തരം നിര്‍മ്മാണ നിയന്ത്രണം 3 മീറ്റര്‍ ആണെന്നും കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ബഫര്‍ സോണ്‍ ഇന്ത്യന്‍ റെയില്‍വേ ലൈനുകള്‍ക്ക് ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഇരുവശത്തും 30 മീറ്റര്‍ ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താറുണ്ട്. ഈ പ്രദേശത്ത് കെട്ടിട നിര്‍മാണം പോലുള്ള കാര്യങ്ങള്‍ക്ക് റെയില്‍വേയുടെ അനുമതി വാങ്ങണം. സില്‍വര്‍ ലൈനിന്റെ ബഫര്‍ സോണ്‍ 10 മീറ്റര്‍ മാത്രമാണ്. അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍നിന്ന് ഇരുവശത്തേക്കും പത്ത് മീറ്റര്‍വീതമാണ് ബഫര്‍ സോണ്‍. ഈ പത്ത് മീറ്ററില്‍ ആദ്യത്തെ…
മന്ത്രി സജി ചെറിയാന്‍ അനധികൃത സ്വത്ത് സമ്പാദിച്ചു; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തില്‍ കാണിച്ചത് തന്റെ ആസ്തി 32 ലക്ഷം രൂപയാണെന്നാണ്. എന്നാല്‍ മന്ത്രി കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത് തനിക്ക് അഞ്ച് കോടി രൂപയുടെ സ്വത്തുണ്ടെന്നാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഇത് അനധികൃത സ്വത്താണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ വിജിലന്‍സ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍, ലോകായുക്ത എന്നിവര്‍ക്ക് പരാതി നല്‍കി.
