അസാധാരണമായ ബ്ലഡ് ക്യാന്‍സര്‍ രോഗത്തിന്റെ ചികിത്സയിലായ ഏഴു വയസ്സുകാരന് വേണ്ടി സഹായം തേടി മുന്‍ ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍

അസാധാരണമായ ബ്ലഡ് ക്യാന്‍സര്‍ രോഗത്തിന്റെ ചികിത്സയിലായ ഏഴു വയസ്സുകാരന് വേണ്ടി സഹായം തേടി മുന്‍ ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മന്ത്രിയൂടെ അഭ്യര്‍ത്ഥന ഒരു സഹായാഭ്യര്‍ത്ഥന: ഏഴ് വയസുകാരനായ ശ്രീനന്ദനന്‍ അസാധാരണമായ ഒരു തരം ബ്ലഡ് ക്യാന്‍സര്‍ രോഗത്തിന്റെ ചികിത്സയിലാണ്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് രക്താര്‍ബുദം ബാധിച്ചത്. അന്ന് മുതല്‍ എറണാകുളത്തെ അമൃത ആശുപത്രില്‍ ചികില്‍സയിലാണ്. ഇപ്പോള്‍ ശരീരം രക്തം ഉല്‍പാദിപ്പിക്കാത്തത്തിനാല്‍ രക്തം മാറ്റിവെച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ രക്തമൂലകോശം മാറ്റിവെയ്ക്കല്‍ (Blood Stem Cell Transplant ) നടത്തിയേ തീരൂ. രക്തമൂലകോശം ലഭിക്കുക എന്നത് തീര്‍ത്തും ദുഷ്‌കരമായ കാര്യമാണ്. ഒരുപാട് ശാരീരിക പ്രത്യേകതകളില്‍ സാമ്യമുള്ള ഒരു ദാതാവില്‍ നിന്നും മാത്രമേ രക്തമൂലകോശം സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. വരുന്ന മാര്‍ച്ച് 25 ന് എകെജി സെന്ററിനോട് ചേര്‍ന്നിരിക്കുന്ന ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ വെച്ച് രക്തമൂലകോശ ദാതാവിനെ…

കെ.റെയില്‍: പ്രധാനമന്ത്രിയുടെ സമീപനം അനുഭാവപൂര്‍ണം, കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പിണറായി

ന്യൂഡല്‍ഹി: സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ച ആരോഗ്യകരമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന് കേന്ദ്രാനുമതി വേഗത്തില്‍ ലഭ്യമാക്കുന്നതിന് കൂടിക്കാഴ്ച സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം കേരള ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് ഇന്ന് ചീഫ് സെക്രട്ടറിക്കൊപ്പം പ്രധാനമന്ത്രിയെ കണ്ടിരുന്നു. പറഞ്ഞ കാര്യങ്ങള്‍ അതീവ താല്‍പര്യത്തോടെ അദ്ദേഹം കേട്ടു. അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ ആരോഗ്യകരമായിരുന്നു. നല്ല ചര്‍ച്ചയാണ് നടന്നത്. റെയില്‍വേ മന്ത്രിയുമായി കാര്യങ്ങള്‍ വിശദമായി സംസാരിക്കാമെന്നും എന്താണ് ചെയ്യാനാവുക എന്ന് പരിശോധിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കേന്ദ്ര അനുമതി വേഗത്തില്‍ ലഭ്യമാകുന്നതിന് ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയോട് അനുഭാവപൂര്‍ണമായ നിലപാട് തന്നെയാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. അക്കാര്യത്തിലുള്ള നന്ദി അദ്ദേഹത്തെ അറിയിക്കുകയാണ്. അനൗദ്യോഗികമായി റെയില്‍വേ മന്ത്രിയേയും കണ്ടിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ധരിപ്പിച്ചെന്നും പിണറായി വ്യക്തമാക്കി. കെ റെയിലിനെ എതിര്‍ക്കുന്നവര്‍ക്കും…

പ്രതിഷേധം: തവനൂര്‍ കടകശേരിയില്‍ സര്‍വേ നടത്താനാവാതെ മടങ്ങി; പിറവത്ത് കല്ല് ഒഴിവാക്കി അടയാളമിടാന്‍ ശ്രമം

മലപ്പുറം, എറണാകുളം: സില്‍വര്‍ ലൈന്‍ സര്‍വേയില്‍ ഇന്നും സംസ്ഥാനത്ത് ജനകീയ പ്രതിഷേധങ്ങള്‍. മലപ്പുറം തവനൂര്‍ കടകശേരിയില്‍ പാടശേഖരത്ത് സര്‍വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടിവന്നു. വൈകിട്ട് മൂന്നര കഴിഞ്ഞിട്ടും സര്‍വേ നടത്താനായില്ല. ഇതോടെ ഇനി സിഗന്ല്‍ കിട്ടി സര്‍വേ തുടങ്ങി വരുമ്പോള്‍ സമയം ഏറെ വൈകുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ മടങ്ങൂകയായിരുന്നു. പിറവത്തും ശക്തമായ പ്രതിഷേധമാണുണ്ടായത് പോലീസ് നടപടിയില്‍ നിരവധി യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഒരു മഴ പെയ്താന്‍ വെള്ളം കയറുന്ന മേഖലയില്‍ 30 അടി ഉയരത്തില്‍ പ്രതേ്യക സോണ്‍ തിരിച്ച് കെ റെയില്‍ കൊണ്ടുവരുന്നത് ഒട്ടും പ്രയോഗികമല്ലെന്ന് അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു. സര്‍വേ കല്ല് ഒഴിവാക്കി മാര്‍ക്ക് ചെയ്യാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്.. ഇതും നാട്ടുകാര്‍ തടഞ്ഞു.

മുല്ലപ്പെരിയാര്‍ കേസ്: മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി. മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കുന്നത് സംബന്ധിച്ച് ശുപാര്‍ശ തയ്യാറാക്കാന്‍ കേരളത്തിനോടും തമിഴ്നാടിനോടും യോഗം ചേരാന്‍ കോടതി നിര്‍ദേശിച്ചു. പുതിയ അണക്കെട്ട് സംബന്ധിച്ച തീരുമാനം മേല്‍നോട്ട സമിതി എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ അണകെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതെന്ന് ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിലവില്‍ മേല്‍നോട്ട സമിതിക്ക് കാര്യമായ അധികാരമില്ലെന്ന് കേരളവും തമിഴ്നാടും സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കപ്പെടുന്നില്ലെന്ന് മേല്‍നോട്ട സമിതിയും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തത്തിലാണ് മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുനനത്തിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനായി ഉടന്‍ സംയുക്ത യോഗം ചേരാനും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. യോഗത്തിന്റെ മിനുട്ട്സ് ചൊവ്വാഴ്ച്ച ഹാജരാക്കണം. ഇതിന്റെ…

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; മസ്‌ക്കറ്റില്‍ നിന്നെത്തിയ മൂന്നു പേരില്‍ നിന്ന് 225 പവന്‍ സ്വര്‍ണം പിടികൂടി

കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 225 പവന്‍ സ്വര്‍ണവുമായി മൂന്ന് പേരെ കസ്റ്റംസ് പിടികൂടി. തിരൂരങ്ങാടി സ്വദേശി യൂസഫ്, പള്ളിത്തോട് സ്വദേശി മുനീര്‍, മലപ്പുറം സ്വദേശ് അഫ്‌സല്‍ എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. ബാഗേജിലും ശരീരത്തിലുമായി ബിസ്‌കറ്റ് രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മസ്‌ക്കറ്റില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കണ്ടെടുത്ത സ്വര്‍ണം 95 ലക്ഷം രൂപയോളം വില വരുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.  

തിരുവഞ്ചൂരിന്റെ ആരോപണത്തിനു മറുപടിയുമായി കെ-റെയില്‍: സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ മാറ്റമില്ല

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ മാറ്റമില്ലെന്ന് കെ-റെയില്‍. മന്ത്രിസഭ അംഗീകരിച്ച അന്തിമ അലൈന്‍മെന്റില്‍ മാറ്റമില്ല. പ്രചരിപ്പിക്കുന്ന മാപ്പ് വ്യാജമാണ്. അതില്‍ കെ.റെയിലിന് ഉത്തരവാദിത്തമില്ലെന്നും കെ.റെയില്‍ അധികൃതര്‍ വിശദീകരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉയര്‍ത്തിയ ആരോപണത്തിന് മറുപടി പറയുകയായിരുന്നു കെ-റെയില്‍. ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാന്റെ വീട് സംരക്ഷിക്കാന്‍ സര്‍വേ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആരോപണം.

മദ്യപിച്ച് ബഹളം വച്ചതിന് സഹോദരനെ കൊന്ന് കുഴിച്ചുമൂടി; യുവാവ് കസ്റ്റഡിയില്‍

തൃശൂര്‍: തൃശൂരില്‍ സേഹാദരനെ കൊന്ന കുഴിച്ചുമൂടിയ യുവാവ് പിടിയില്‍. ചേര്‍പ്പ് മുത്തുള്ളി സ്വദേശി കെ.ജെ ബാബുവിനെയാണ് സഹോദരന്‍ കെ.ജെ സാബു കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. മൃതദേഹം കഴിച്ചിട്ട നിലയിലായിരുന്നു. മദ്യപിച്ച് ബഹളം വച്ചതിനാണ് കൊലപാതകമെന്ന് കെ.ജെ സാബു സമ്മതിച്ചു.

പരീക്ഷയും ഹിജാബും തമ്മില്‍ ബന്ധമില്ല, ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ല- ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈകോടതി വിധിക്ക് എതിരായ ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍. വി. രമണ അംഗീകരിച്ചില്ല. സ്‌കൂളുകളിലും കോളേജുകളിലും പരീക്ഷകള്‍ അടുത്ത ആഴ്ച്ച ആരംഭിക്കുമെന്നതിനാല്‍ ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ആവശ്യപ്പെട്ടു. എന്നാല്‍ പരീക്ഷയും ഹിജാബും തമ്മില്‍ ബന്ധമില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അഭിപ്രായപ്പെട്ടു. വിഷയം പ്രക്ഷുബ്ദമാക്കരുത് എന്നും ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. കര്‍ണാടക ഹൈക്കോടതി വിധിക്ക് എതിരെ നിബ നാസ്, ഐഷ ഷിഫത് എന്നിവരാണ് കര്‍ണാടക ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മത ആചാരത്തിന്റെ അഭിഭാജ്യ ഘടകമല്ലെന്ന ഹൈക്കോടതി വിധി തെറ്റാണെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്

ഗതാഗതക്കുരുക്ക്: ഡല്‍ഹിയില്‍ ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും ഇനി പ്രത്യേക പാത, നിയമം ലംഘിച്ചാല്‍ പിഴ 10000 രൂപ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ റോഡുകളില്‍ ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും പ്രത്യേക പാത ഏര്‍പ്പെടുത്തി. ഏപ്രില്‍ ഒന്ന് മുതല്‍ ഈ പാതയിലൂടെ മാത്രമേ ബസുകളും ചരക്ക് വാഹനങ്ങളും സഞ്ചരിക്കാന്‍ പാടുള്ളു. ഗതാഗത കുരുക്ക് പരിഹരിക്കാനും റോഡിലെ സുരക്ഷ വര്‍ധിപ്പിക്കാനുമാണ് ഡല്‍ഹി ഗതാഗത വകുപ്പിന്റെ പുതിയ പരീക്ഷണം.. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലെ 15 റോഡുകളില്‍ പ്രത്യേക പാത ഏര്‍പ്പെടുത്താനാണ് തീരുമാനം. നിയമം ലംഘിച്ച് മറ്റു പാതകളിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് 10,000 രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കും. ട്രാഫിക് പോലീസും ഗതാഗത വകുപ്പും ചേര്‍ന്ന് രാവിലെ എട്ട് മണി മുതല്‍ രാത്രി 10 വരെ ഈ പാതകള്‍ ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും മാത്രമായി നിജപ്പെടുത്തും.. ബാക്കിയുള്ള സമയങ്ങളില്‍ മറ്റു വാഹനങ്ങള്‍ക്കും ഈ പാതയിലൂടെ സഞ്ചരി ക്കാനാകും. ബസ് പാതകള്‍ കൃത്യമായി തിരിച്ചറിയാന്‍ മുന്നറിയിപ്പ്…

തൃശൂര്‍ കലക്ടറേറ്റ് മതില്‍ ചാടിക്കടന്ന് യൂത്ത് കോണ്‍ഗ്രസ് കല്ലിട്ടു; സംഘര്‍ഷം ലാത്തിച്ചാര്‍ജ്

തൃശൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ തൃശൂര്‍ കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസിന്റെ കണ്ണ് വെട്ടിച്ച് പ്രവര്‍ത്തകര്‍ മതില്‍ ചാടിക്കടന്ന് കലക്ടറേറ്റ് വളപ്പില്‍ പ്രതീകാത്മകമായി സര്‍വേ കല്ല് സ്ഥാപിച്ചു. പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ഇതിനിടെ, പ്രധാന കവാടത്തില്‍ പ്രവര്‍ത്തകര്‍ കിടന്ന് പ്രതിഷേധിച്ചു. ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തി.