കെ റെയില്‍ പദ്ധതിയില്‍ സര്‍വത്ര അഴിമതിയെന്ന് ചെന്നിത്തല; കല്ലിടലിനായി ഉദ്യോഗസ്ഥര്‍ എത്തുന്നത് മതില്‍ ചാടിയെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ സര്‍വത്ര അഴിമതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നതില്‍ ദുരൂഹതയുണ്ട്. ചെങ്ങന്നൂരിലെ അലൈമെന്റ് മാറ്റം അഴിമതിയുടെ മറ്റൊരു വശമാണ്. സര്‍ക്കാരിനെതിരെ വിമോചന സമരത്തിന്റെ ആവശ്യമില്ല. കൊതുകിനെ കൊല്ലാന്‍ തോക്കു വേണോ എന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. ജനങ്ങള്‍ക്ക് വേണ്ടാത്ത പദ്ധതിയില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു കെ റെയിലിന്റെ പേരില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. പദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പ്രചരിപ്പിക്കുന്നു. സാമൂഹികാഘാത പഠനം നടത്തിയിട്ടില്ലെന്നും വീടുകളില്‍ അതിക്രമിച്ചു കയറി കല്ലിടുകയാണെന്നും അദ്ദേഹം പറഞ്ഞു കേരളത്തിലെ ജനങ്ങള്‍ തെരുവില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നെന്ന് മുരളീധരന്‍ രാജ്യസഭയില്‍ പറഞ്ഞു. കല്ലിടലിനായി ഉദ്യോഗസ്ഥര്‍ എത്തുന്നത് മതില്‍ ചാടി. കേരളത്തില്‍ ഗുരുതരമായ ക്രമസമാധാന പ്രശ്നമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമങ്ങള്‍ പാലിക്കാതെയാണ്…

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ പെട്രോള്‍ ബോംബേറ് ; യുവാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞു. സ്‌കുള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ബോംബേറ് ഉണ്ടായത്. പൊട്ടിത്തെറി ഉണ്ടായെങ്കിലും കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുട്ടികള്‍ കളിയാക്കിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്; 2 മരണങ്ങള്‍, ആകെ മരണം 67,476

കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61, കൊല്ലം 48, തൃശൂര്‍ 47, ഇടുക്കി 41, കണ്ണൂര്‍ 35, മലപ്പുറം 34, ആലപ്പുഴ 23, പാലക്കാട് 19, വയനാട് 13, കാസര്‍ഗോഡ് 7 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,238 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,540 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 17,541 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 500 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 80 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 5091 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…

മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയ സി.ഐയ്ക്കും എസ്.ഐയ്ക്കുമെതിരെ അന്വേഷണം

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയ സംഭവത്തില്‍ അന്വേഷണം. കൊച്ചി മെട്രോ സിഐ അനന്ത് ലാല്‍, മേപ്പാടി എസ്‌ഐ വിപിന്‍ എന്നിവര്‍ വന്‍തുക കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഡിജിപി അനില്‍കാന്ത് ഉത്തരവിട്ടു. മെട്രോ ഇന്‍സ്‌പെക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും, മേപ്പാടി എസ്‌ഐ വിപിന്‍ 1.75 ലക്ഷം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തല്‍. എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് എസ്പിയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. ഇവര്‍ക്ക് പണം കൈമാറിയത് മോന്‍സന്റെ സഹായിയും പോക്‌സോ കേസ് പ്രതിയുമായ ജോഷിയാണ്. ജോഷിയുടെ അക്കൗണ്ടില്‍ നിന്നാണ് പണം കൈപ്പറ്റിയത് മോന്‍സനില്‍ നിന്ന് പണം വാങ്ങിയെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്. കടം ആയാണ് പണം കൈപ്പറ്റിയതെന്നാണ് ഇരുവരുടെയും മൊഴി.

ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും ഗുണ്ടകളും മര്‍ദ്ദിച്ച യുവാവ് മരിച്ചു

ഹരിപ്പാട്: ആലപ്പുഴ പള്ളിപ്പാട് ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ എട്ടംഗ സംഘത്തിന്റെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ചേപ്പാട് സ്വദേശി ശബരി (28) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു ഡിവൈഎഫ്‌ഐ നേതാവായ സുള്‍ഫിത്തിന്റെ നേതൃത്വത്തില്‍ ശബരിയെ മര്‍ദ്ദിച്ചത്. പള്ളിപ്പാട് മുട്ടത്ത് വച്ചായിരുന്നു ആക്രമണം. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയാണ് സുള്‍ഫിത്ത്. ബൈക്കിലെത്തിയ ശബരിയെ തടഞ്ഞു നിര്‍ത്തി ഹെല്‍മറ്റും വടിയും കല്ലും ഉപയോഹിച്ച് പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ശബരിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസില്‍ സുള്‍ഫിത്ത് അടക്കം മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു.

മന്ത്രി സജി ചെറിയാന്റെ വീട് സംരക്ഷിക്കാന്‍ കെ റെയില്‍ അലൈന്‍മെന്റ് മാറ്റി’യെന്ന് തിരുവഞ്ചൂര്‍; സ്ഥലം സൗജന്യമായി നല്‍കാമെന്ന് സജി ചെറിയാന്‍

കോട്ടയം: കെ റെയില്‍ കല്ലിടലിനെതിരേ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ മന്ത്രി സജി ചെറിയാനെതിരേ ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ രംഗത്ത്. മന്ത്രിയുടെ ചെങ്ങന്നൂരിലെ വീട് സംരക്ഷിക്കാന്‍ കെ റെയിലിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂര്‍ ആരോപിക്കുന്നത്. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മന്ത്രിയുടെ വീട് സംരക്ഷിക്കുന്നതിനായി കെ റെയിലിന്റെ അലൈന്‍മെന്റില്‍ അധികൃതര്‍ മാറ്റം വരുത്തിയിട്ടുണ്ട്. പദ്ധതിയുടെ ആദ്യ മാപ്പും രണ്ടാമത്തേതും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മുളക്കുഴ പഞ്ചായത്തിലെ അലൈന്‍മെന്റിലാണ് തിരുത്തല്‍ വരുത്തിയത്. മന്ത്രി ഇനി മിണ്ടിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പലയിടത്തും സമാന രീതിയില്‍ അലൈന്‍മെന്റ് മാറ്റം വരുത്തിയിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് കെ റെയില്‍ എംഡി മറുപടി പറയണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. തിരുവഞ്ചൂരിന്റേത് രാഷ്ട്രീയമായി വിലകുറഞ്ഞ അഭിപ്രായമാണ്. കെ റെയിലിനായി…

രാജ്യസഭാ സീറ്റ്: ബിന്ദു കൃഷ്ണയ്ക്കു വേണ്ടി പോസ്റ്റിട്ടു; കെ.എസ്.യു വൈസ് പ്രസിഡന്റിന് സസ്‌പെന്‍ഷന്‍

ആലപ്പുഴ/ഹരിപ്പാട്: കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.വി. സ്നേഹയെ അച്ചടക്കം ലംഘിച്ചതിനു സസ്പെന്‍ഡു ചെയ്തു. എന്‍.എസ്.യു.(ഐ.) ദേശീയ സെക്രട്ടറി ഷൗര്യവീര്‍ സിങ്ങാണ് നടപടിയെടുത്തത്. സംസ്ഥാന ഘടകത്തില്‍നിന്നുള്ള പരാതിയെത്തുടര്‍ന്നാണിതെന്ന് നടപടിക്കത്തില്‍ പറയുന്നു. രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യത്തിലൂടെ നടത്തിയ ഭിപ്രായപ്രകടനത്തിനെതിരേയാണു നടപടി. രാജ്യസഭയിലേക്കു ബിന്ദുകൃഷ്ണ മതിയായിരുന്നെന്നാണ് സ്നേഹ അഭിപ്രായപ്പെട്ടത്. പുറത്താക്കിയത് വിശദീകരണം കേള്‍ക്കാതെയും ഏകപക്ഷീയമായാണെന്നും സ്നേഹ കുറ്റപ്പെടുത്തി. ചിലര്‍ക്കെതിരേ മാത്രമേ നടപടിയുള്ളൂ. കഴിഞ്ഞദിവസം ഒരു കെ.പി.സി.സി.സി. അംഗം രമേശ് ചെന്നിത്തലയെ ആക്ഷേപിച്ചു. നടപടിയുണ്ടായില്ല. അഞ്ചുവര്‍ഷം മുന്‍പ് നിലവില്‍ വന്ന സംസ്ഥാന കമ്മിറ്റിയാണ് കെ.എസ്.യു.വിനുള്ളത്. ഈ കമ്മിറ്റി പരിച്ചുവിടണമെന്ന് ഒരുമാസം മുന്‍പു ചേര്‍ന്ന സംസ്ഥാനകമ്മിറ്റിയില്‍ ആവശ്യപ്പെട്ടിരുന്നു. അന്നു താന്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു- സ്നേഹ പറഞ്ഞു. മഹാരാജാസ് കോളേജിലെ കെ.എസ്.യു. യൂണിറ്റിനു നേതൃത്വം നല്‍കിയ സ്നേഹ പത്തുവര്‍ഷമായി കെ.എസ്.യു.വിന്റെ സമരരംഗങ്ങളിലെ സ്ഥിരസാന്നിധ്യമാണ്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തംഗവുമാണ്. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രനടയില്‍ അമ്മയ്ക്കൊപ്പം…

കെ റെയിലില്‍ പിണറായിക്ക് 10 ശതമാനം കമ്മീഷനെന്ന് കെ. സുധാകരന്‍; ചോറ്റാനിക്കരയില്‍ ഇന്നും കല്ല് പിഴുതെടുക്കല്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കമ്മീഷന്‍ ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. പദ്ധതിയില്‍ 10 ശതമാനം കമ്മീഷനാണ് പിണറായിയുടെയും സിപിഎമ്മിന്റെയും ലക്ഷ്യമെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ റെയില്‍ മണി പൊളിറ്റിക്‌സെന്നും സുധാകരന്‍ ആരോപിച്ചു. പദ്ധതി നടപ്പാക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ല. ജനങ്ങളുടെ പിന്തുണയുണ്ടോയെന്ന് അറിയാന്‍ സര്‍വേ നടത്തണം. സര്‍വേ വിജയമെങ്കില്‍ പ്രതിപക്ഷം സഹകരിക്കാമെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം, കെ റെയില്‍ കല്ലിടലിനെതിരേ ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം. ചോറ്റാനിക്കര തിരുവാണിയൂരില്‍ സര്‍വേയ്‌ക്കെതിരേ നാട്ടുകാര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. കിടങ്ങയത്ത് പാടത്ത് കല്ലിടാനുള്ള ശ്രമത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അതിരടയാള കല്ല് പിഴുതെടുത്ത് പ്രവര്‍ത്തകര്‍ കുളത്തിലെറിയുകയും ചെയ്തു.    

ബസുടമകള്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രി; പിന്നോട്ടില്ലെന്ന് ഉടമകള്‍; ചര്‍ച്ച ചെയ്യാതെ മന്ത്രിസഭ യോഗം

തിരുവനന്തപുരം: സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന സമരവുമായി ബസ് ഉടമകള്‍ മുന്നോട്ടു പോകരുതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എന്നാല്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ബസുടമകള്‍. നിരക്ക് വര്‍ധന സംബന്ധിച്ച് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും ചര്‍ച്ചയായില്ലെന്നാണ് സൂചന. വിദ്യാര്‍ഥികളുടെ പരീക്ഷാ കാലം പരിഗണിച്ച് സമരത്തില്‍ നിന്നു പിന്മാറണമെന്നാണ് ഗതാഗതമന്ത്രിുടെ ആവശ്യം. ബസ്, ഓട്ടോ-ടാക്‌സി സമരവുമായി മുന്നോട്ടുപോയാല്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസിനിറക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ചാര്‍ജ് വര്‍ധന സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അത് എപ്പോള്‍ എങ്ങനെ വേണമെന്നതു സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്. ഈ സമയത്ത് സമരം കൊണ്ട് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാമെന്നു ആരും കരുതേണ്ടെന്നും ആന്റണി രാജു പറഞ്ഞു. ചാര്‍ജ് വര്‍ധന വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ധരാത്രി മുതല്‍ ബസ് ഉടമകള്‍ സമരം തുടങ്ങാനിരിക്കേയാണ് ഇതു സംബന്ധിച്ച് മന്ത്രി പ്രതികരിച്ചത്. മിനിമം ചാര്‍ജ് 12 രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക്…

വിവാഹപ്പിറ്റേന്ന് ഭാര്യയുടെ സ്‌കൂട്ടര്‍ എടുത്ത് അമ്മയെ കാണാന്‍ പോയ യുവാവിന്റെ മൃതദേഹം മീന്‍വലയില്‍; നിക്കാഹിന്റെ അഞ്ചാംനാള്‍ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

വാടാനപ്പിള്ളി/തിരൂര്‍: വിവാഹത്തിനു പിന്നാലെ രണ്ട് യുവാക്കള്‍ക്ക് അപകടത്തില്‍ ദാരുണാന്ത്യം. വാടാനപ്പിള്ളിയില്‍ വിവാഹപ്പിറ്റേന്ന് കാണാതായ യുവാവിന്റെ മൃതദേഹം ചേറ്റുവ കനോലിപ്പുഴയില്‍ ഊന്നുവലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. തിരൂരിലാണ് വിവാഹത്തിന്റെ അഞ്ചാംനാള്‍ യുവാവ് ബൈക്കപകടത്തില്‍ മരിച്ചത്. തൃശ്ശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ധീരജ് (37) ആണ് കനോലിപ്പുഴയില്‍ മരിച്ചത്. മരോട്ടിച്ചാല്‍ പഴവള്ളം സ്വദേശിനിയുമായി ഞായറാഴ്ചയായിരുന്നു വിവാഹം. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഭാര്യയുടെ സ്‌കൂട്ടര്‍ എടുത്ത് അമ്മയെ കാണാന്‍ മനക്കൊടിയിലെ വീട്ടിലേക്കു പോവുന്നെന്ന് പറഞ്ഞാണ് ഇറങ്ങിയത്. രാത്രി ഏറെയായിട്ടും തിരിച്ചെത്താതായതോടെ ബന്ധുക്കള്‍ പരാതി നല്‍കി. ഒല്ലൂര്‍ പോലീസ് അന്വേഷിക്കുന്നതിനിടെ, ചൊവാഴ്ച രാവിലെ 10.15-ഓടെ ചേറ്റുവപ്പുഴയില്‍ പാലത്തിനു സമീപം മത്സ്യത്തൊഴിലാളികളുടെ വലയില്‍ മൃതദേഹം കുടുങ്ങി. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. പരിശോധനയില്‍ പാലത്തിന് വടക്ക് സ്‌കൂട്ടറും കണ്ടെത്തി. രാത്രി പുഴയില്‍ ചാടിയതാണെന്നാണ് പോലീസിന്റെ നിഗമനം. വിവാഹദിവസം പാര്‍ട്ടിയ്ക്കിടെയുണ്ടായ ചില പ്രശ്നങ്ങളില്‍ ധീരജ് ദുഃഖിതനായിരുന്നതായി ബന്ധുക്കള്‍ പോലീസിന്…