കെ റെയില്‍ പദ്ധതിയില്‍ സര്‍വത്ര അഴിമതിയെന്ന് ചെന്നിത്തല; കല്ലിടലിനായി ഉദ്യോഗസ്ഥര്‍ എത്തുന്നത് മതില്‍ ചാടിയെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ സര്‍വത്ര അഴിമതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നതില്‍ ദുരൂഹതയുണ്ട്. ചെങ്ങന്നൂരിലെ അലൈമെന്റ് മാറ്റം അഴിമതിയുടെ മറ്റൊരു വശമാണ്. സര്‍ക്കാരിനെതിരെ വിമോചന സമരത്തിന്റെ ആവശ്യമില്ല. കൊതുകിനെ കൊല്ലാന്‍ തോക്കു വേണോ എന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. ജനങ്ങള്‍ക്ക് വേണ്ടാത്ത പദ്ധതിയില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

കെ റെയിലിന്റെ പേരില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. പദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പ്രചരിപ്പിക്കുന്നു. സാമൂഹികാഘാത പഠനം നടത്തിയിട്ടില്ലെന്നും വീടുകളില്‍ അതിക്രമിച്ചു കയറി കല്ലിടുകയാണെന്നും അദ്ദേഹം പറഞ്ഞു കേരളത്തിലെ ജനങ്ങള്‍ തെരുവില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നെന്ന് മുരളീധരന്‍ രാജ്യസഭയില്‍ പറഞ്ഞു.

കല്ലിടലിനായി ഉദ്യോഗസ്ഥര്‍ എത്തുന്നത് മതില്‍ ചാടി. കേരളത്തില്‍ ഗുരുതരമായ ക്രമസമാധാന പ്രശ്നമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമങ്ങള്‍ പാലിക്കാതെയാണ് നടപടികള്‍ തുടരുന്നത്. റെയില്‍വേ മന്ത്രാലയം പദ്ധതി അന്തിമമായി അംഗീകരിച്ചിട്ടില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു

 

 

 

 

 

Print Friendly, PDF & Email

Leave a Comment

More News