കാഞ്ഞാറില്‍ കാഴ്ച പരിമിതിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച അന്ധവിദ്യാലയം ജീവനക്കാരന്‍ അറസ്റ്റില്‍; ഒതുക്കാന്‍ സ്‌കൂള്‍ അധികൃതരുടെയും വീട്ടുകാരുടെയും ശ്രമം

ഇടുക്കി: കാഞ്ഞാറില്‍ കാഴ്ച പരിമിതിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച അന്ധവിദ്യാലയം ജീവനക്കാരന്‍ അറസ്റ്റില്‍. രാജേഷ് എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ഇടുക്കിയിലെ അന്ധവിദ്യാലയത്തില്‍ പഠിക്കുന്നതിനിടെപല തവണ രാജേഷ് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പീഡന വിവരം പുറത്തായതോടെ രാജേഷ് പണം നല്‍കി പെണ്‍കുട്ടിയുടെ കുടുംബത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ഡനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ സ്‌കുള്‍ അധികൃതര്‍ വീട്ടുകാരെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി ഒത്തുതീര്‍പ്പിലെത്തിക്കുകയായിരുന്നു. എന്നാല്‍ വിവരം അറിഞ്ഞ കാഴ്ച പരിമിതിയുള്ളവരുടെ സംഘടന ഡി.ജി.പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാജേഷിനെ ഇന്നലെ കാഞ്ഞാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. രാജേഷ് ഉപദ്രവിച്ച വിവരം പെണ്‍കുട്ടി ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നു. സുഹൃത്ത് ഇക്കാര്യം വിളിച്ച് രാജേഷിനോട് അന്വേഷിച്ചപ്പോള്‍ സംഭവം ഒതുക്കണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 50,000 രൂപ നിക്ഷേപിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചു. ഇതോടെ സഹോദരന്‍ രാജേഷിനെ വിളിച്ച് വിവരം തിരക്കി.…

കൗണ്‍സലിംഗിനെത്തിയ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം: കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി കസ്റ്റഡിയില്‍

പത്തനംതിട്ട: കൗണ്‍സിലിംഗിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ വൈദികന്‍ കസ്റ്റഡിയില്‍. 17 കാരിയെ ഉപദ്രവിച്ചതിന് പോക്‌സോ കേസില്‍ വൈദികനെ കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട കൂടലിലെ വീട്ടില്‍ നിന്നാണ് വൈദികന്‍ പോണ്ട്‌സണ്‍ ജോണിനെ കസ്റ്റഡിയിലെടുത്തത്. കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരിയാണ് പോണ്ട്‌സണ്‍ ജോണ്‍. ഈ മാസം 13നാണ് പീഡനം. പഠനത്തില്‍ മോശമായ പെണ്‍കുട്ടിയെ അമ്മയാണ് കൗണ്‍സിലിംഗിനായി വൈദികന്റെ അടുക്കലെത്തിച്ചത്. കൗണ്‍സിലിംഗിനിടെ വൈദികന്‍ മോശമായി പെരുമാറിയ കാര്യം പെണ്‍കുട്ടി സുഹൃത്തിനെ വിളിച്ചറിയിച്ചു. സുഹൃത്താണ് വിവരം പോലീസിനെ അറിയിച്ചത്. പത്തനംതിട്ട വനിതാ പോലീസ് സംഘമാണ് വൈദികനെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദികന്റെ അറസ്റ്റ് രേഖപ്പെടുത്തും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും.

നൂറനാട് പ്രഭാത നടത്തത്തിനിറങ്ങിയ നാലംഗ സംഘത്തെ ലോറിയിടിച്ചു; മൂന്ന് മരണം; ഡ്രൈവര്‍ കീഴടങ്ങി

ആലപ്പുഴ: നൂറനാട് പ്രഭാത നടത്തത്തിനിടെ ലോറിയിടിച്ച് പരിക്കേറ്റ സുഹൃത്സംഘത്തിലെ മൂന്നു പേര്‍ രാമചന്ദ്രന്‍ നായര്‍ എന്നയാളാണ് ഒടുവില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കൂടി ചികിത്സയിലുണ്ട്. നേരത്തെ വി.എം രാജു (66), വിക്രമന്‍ നായര്‍ (65)എന്നിവര്‍ നേരത്തെ മരണമടഞ്ഞിരുന്നു. രാജു സംഭവ സ്ഥലത്തുവച്ചും വിക്രമന്‍ നായര്‍ ആശുപത്രിയിലേക്കുളള വഴിയിലുമാണ് മരിച്ചത്. രാജശേഖരന്‍ നായര്‍ ആണ് നൂറനാട് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് രാമചന്ദ്രന്‍ നായര്‍ മരിച്ചത്. കായംകുളം പുനലൂര്‍ റൂട്ടില്‍ നൂറനാട്ട് നിന്ന് ഭരണക്കാവിലേക്ക് പോകുന്ന റോഡിലാണ് അപകടം. പുലര്‍ച്ചെ ആറേകാലോടെയായിരുന്നു അപകടം. പിന്നിലൂടെ എത്തിയ ലോറി ഇവരെ ഇടിച്ചിടുകയായിരുന്നു. അമിത വേഗതയിലായിരുന്ന ലോറി നിര്‍ത്താതെ നിര്‍ത്താതെ പോകുകയായിരുന്നു. സമീപത്തുള്ള കടയില്‍ നാലു പേരും നടന്നു പോകുന്ന ദൃശ്യവും പിന്നാലെ പാഞ്ഞുപോകുന്ന ലോറിയുടെ ദൃശ്യവും ലഭിച്ചിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളിലെ സിസിടിവികള്‍ പരിശോധിച്ച് ലോറി കണ്ടെത്താനുള്ള…

കൊറിയര്‍ വഴി അയച്ച ലഹരിമരുന്ന് കൊച്ചിയില്‍ പിടിച്ചെടുത്തു

കൊച്ചി: കോഴിക്കോട് നിന്ന് കൊറിയറായി അയച്ച ലഹരിമരുന്ന് കൊച്ചിയില്‍ പിടികൂടി. എം.ഡി.എം.എ ഗുളികകളാണ് കൊറിയറില്‍ അയച്ചത്. അയച്ച ഫസലൂര്‍ റഹ്മാനെതിരെ കേസെടുത്തു. മുന്‍പ് തപാലില്‍ ലഹരി മരുന്ന് അയച്ച കേസില്‍ പ്രതിയാണ് ഫസലൂര്‍ റഹ്മാന്‍.  

കുവൈറ്റില്‍ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ തീരുമാനം

കുവൈറ്റ് സിറ്റി : രാജ്യത്ത് തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ മാനവ ശേഷി സമിതി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അംഗീകാരം നല്‍കിയതായി സമിതി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ അറിയിച്ചു. ഇടത്തരം, ചെറുകിട സ്ഥാപന ഉടമകള്‍ക്ക് വര്‍ക്ക് പെര്‍മ്മിറ്റുകള്‍ പുനരാരംഭിക്കുവാനുള്ള തീരുമാനമാണ് യോഗത്തില്‍ കൈകൊണ്ടത്. നേരത്തെ അനുവദിക്കപ്പെട്ട വര്‍ക്ക് പെര്‍മിറ്റ് ക്വാട്ട, 6 വര്‍ഷം മുന്പ് ഉപയോഗിച്ച് കഴിഞ്ഞവര്‍ക്ക് മാനവ ശേഷി അധികൃതരുടെ വിലയിരുത്തലിനുശേഷം ആവശ്യമായ തൊഴിലാളികളെ കൊണ്ടു വരുന്നതിനു വീണ്ടും വിസകള്‍ അനുവദിക്കുവാനാണ് യോഗത്തില്‍ തീരുമാനമായത്. സലിം കോട്ടയില്‍  

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അഞ്ചാമത് ലുലു-കേളി മെഗാ രക്തദാന ക്യാന്പ്

റിയാദ് : കേളി കലാസാംസ്‌കാരിക വേദിയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ (MOH) സഹകരണത്തോടെ അഞ്ചാമത് മെഗാ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു. റംസാന്‍ മാസത്തില്‍ രക്തദാതാക്കളുടെ കുറവ് പരിഹരിക്കുന്നതിനായി എംഒഎച്ച് അധികൃതര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് രക്തദാന ക്യാന്പ് നടത്തുന്നത്. മാര്‍ച്ച് 25ന് മലാസിലെ പുതിയ ലുലു മാളില്‍ നടക്കുന്ന ക്യാന്പ് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ നീണ്ടു നില്‍ക്കും. എംഒഎച്ചുമായി സഹകരിച്ചു കഴിഞ്ഞ നാലുതവണയും നടത്തിയ ക്യാന്പില്‍ മലയാളികള്‍ക്ക് പുറമെ ഇതര സംസ്ഥാനക്കാരും, വിവിധ രാജ്യക്കാരുമായി 600ല്‍ പരം ആളുകള്‍ പങ്കെടുത്തിരുന്നു. ജീവകാരുണ്യ മേഖലയില്‍ മലയാളികളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തികച്ചും ശ്ലാഘനീയവും, ഏറെ അഭിമാനം നല്‍കുന്നതുമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ബ്ലഡ് ബാങ്ക് ഡയറക്ടര്‍ മുഹമ്മദ് ഫഹദ് അല്‍ മുതൈരി പറഞ്ഞു. കേളിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും കൈത്താങ്ങാവാറുള്ള സ്ഥാപനങ്ങളില്‍ ലുലു…

ആറ് വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിന്നും അനുവദിച്ചത് 1106.44 കോടിയുടെ ചികിത്സാ സഹായം

തിരുവനന്തപുരം: പൊതുആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മികവുറ്റതാക്കുന്നതിനൊപ്പം തന്നെ അര്‍ഹരായവര്‍ക്ക് ചികിത്സാ സഹായം ഉറപ്പു വരുത്തുക എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയമാണ്. അത് മികച്ച രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞ ആറു വര്‍ഷങ്ങളായി സര്‍ക്കാരിനു സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി 2016 മെയ് മുതല്‍ 2022 ജനുവരി വരെയുള്ള കാലയളവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ഏകദേശം 6 ലക്ഷം (5,97,868) പേര്‍ക്ക് ചികിത്സാ സഹായം നല്‍കി. 1106.44 കോടി രൂപ അതിനായി അനുവദിച്ചു. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 2021 മെയ് മുതല്‍ 2022 ജനുവരി വരെ മാത്രം 235.83 കോടി രൂപ ചികിത്സാ സഹായമായി നല്‍കിക്കഴിഞ്ഞു. കോവിഡ്, ഓഖി സഹായവും പ്രളയ ദുരിതശ്വാസവും അനുവദിച്ചതിനു പുറമേയാണിത്. കോവിഡ് മഹാമാരിയും പ്രളയങ്ങളും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടും ചികിത്സാ…

കിഴക്കമ്പലം ദീപു വധക്കേസ്:് പ്രതികളുടെ ജാമ്യാപേക്ഷ തൃശൂര്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി

കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി-20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് തൃശൂര്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. കേസ് പരിഗണിക്കുന്ന ജഡ്ജി സിപിഎം ജില്ലാ സെക്രട്ടറിയുടെ മകളായതിനാല്‍ കോടതി മാറ്റം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദീപുവിന്റെ പിതാവാണ് ഹൈക്കോടതിയെ സീമിപിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിച്ചിരുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജഡ്ജി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ മകളാണെന്നും അതിനാല്‍ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നുമായിരുന്നു പിതാവിന്റെ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്. കോടതി മാറ്റം അനുവദിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.

കെ.എസ്.യുവിന്റെ ഹര്‍ജിയില്‍ കുസാറ്റ് യൂണിയന്‍ തെരഞ്ഞെടുപ്പിന് സ്റ്റേ

കൊച്ചി: കുസാറ്റ് യൂണിയന്‍ തെരഞ്ഞെടുപ്പിന് ഹൈക്കോടതിയുടെ സ്റ്റേ. വെള്ളിയാഴ്ച നടത്താനിരുന്ന കുസാറ്റ് യൂണിയന്‍ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്.കെഎസ്യുവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. നടപടിക്രമങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സര്‍വകലാശാലയോട് കോടതി നിര്‍ദേശിച്ചു.

ക്രൈംബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോള്‍ ലിസ്റ്റില്‍ ഡിഐജിയും; വാട്‌സ്ആപ് കോള്‍ വധഗൂഢാലോചനയില്‍ കേസെടുക്കുന്നതിന് തലേന്ന്

കൊച്ചി: വധഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോള്‍ ലിസ്റ്റില്‍ ഡിഐജിയുടെ പേരും. ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദീന്‍ ദിലീപിനെ വിളിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ദിലീപും ഡിഐജും തമ്മിലുള്ള സംഭാഷണം നാലര മിനിറ്റ് നീണ്ടുനിന്നു. ജനുവരി എട്ടിന് വാട്‌സ്ആപ്പ് കോള്‍ വഴിയാണ് ഇരുവരും സംസാരിച്ചത്. ഈ സംഭാഷണത്തിന്റെ സാഹചര്യം ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുക്കുന്നതിന് ഒരു ദിവസം മുന്‍പാണ് ഡിഐജി ദിലീപിനെ വിളിച്ചിരിക്കുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദിലീപിന്റെ ഫോണിലെ രേഖകള്‍ നശിപ്പിച്ചത് അഭിഭാഷകന്റെ ഓഫീസില്‍വച്ചെന്ന് കണ്ടെത്തി. തിരുവനന്തപുരത്ത് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ളയുടെ ഓഫീസില്‍വച്ച് ഫോണ്‍ രേഖകള്‍ മായിച്ചത് കണ്ടെത്തിയത്. രാമന്‍പിള്ളയുടെ ഓഫീസില്‍വച്ചും കൊച്ചിയിലെ ഹോട്ടലില്‍വച്ചുമാണ് രേഖകള്‍ നശിപ്പിച്ചത്. ഇവിടങ്ങളിലെ വൈ…