യാത്രക്കാരിയോട് മോശമായി പെരുമാറി; കെഎസ്ആര്‍ടിസി ക്ലര്‍ക്ക് അറസ്റ്റില്‍

  ഇടുക്കി: യാത്രക്കാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ കെഎസ്ആര്‍ടിസി ക്ലര്‍ക്ക് അറസ്റ്റില്‍. കട്ടപ്പന ഡിപ്പോയിലെ ക്ലര്‍ക്ക് ഹരീഷ് മുരളിയാണ് അറസ്റ്റിലായത്. അടുത്ത സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയോട് ആണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. കുളമാവ് പോലീസില്‍ ആണ് പെണ്‍കുട്ടി പരാതി നല്‍കിയത്.

രാജ്യസഭാ സീറ്റുകളില്‍ സി.പി.എമ്മും സി.പി.ഐയും മത്സരിക്കും; പി.സന്തോഷ് കുമാര്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: സംസ്ഥാനത്തുനിന്നും രാജ്യസഭയിലേക്ക് ഒഴിവു വരുന്ന മൂന്ന് സീറ്റുകളില്‍ രണ്ടിടത്ത് സി.പി.എമ്മും സി.പി.ഐയും മത്സരിക്കും. മൂന്നാമത്തെ സീറ്റ് സഭയിലെ അംഗബലം അനുസരിച്ച് യു.ഡി.എഫിന് ലഭിക്കും. ഇടതു മുന്നണി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എല്‍ജെഡി, ജെഡിഎസ്, എന്‍സിപി എന്നീ പാര്‍ട്ടികള്‍ സീറ്റ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. സിപിഐയ്ക്ക് സീറ്റ് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശിച്ചത്. അതേസമയം, രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ സ്ഥാനാര്‍ഥിയായി പി. സന്തോഷ് കുമാറിനെ തെരഞ്ഞെടുത്തു. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കുന്നതെന്ന് സന്തോഷ് കുമാര്‍ പ്രതികരിച്ചു സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.        

12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന്‍ നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന്‍ നാളെ മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കും. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്സിനേഷന്‍ നടത്തുക. ഈ കേന്ദ്രങ്ങളുടെ സ്ഥലവും സമയവും ജില്ലാതലത്തില്‍ അറിയിക്കുന്നതാണ്. കുട്ടികളുടെ വാക്സിനേഷന്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുന്നതാണ്. സംസ്ഥാന വ്യാപകമായി കുട്ടികളുടെ വാക്സിനേഷന്‍ വ്യാപിപ്പിക്കുന്നതാണ്. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്സിനേഷന്‍ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ഇപ്പോള്‍ പരീക്ഷാ കാലമാണ്. അത് കഴിഞ്ഞുള്ള വെക്കേഷന്‍ സമയത്ത് വാക്സിനേഷന്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും. ചെറിയ കുട്ടികളായതിനാല്‍ രക്ഷിതാക്കളുടെ ആശങ്ക മനസിലാക്കി കൃത്യമായ ആസൂത്രണം നടത്തിയായിരിക്കും വാക്സിനേഷന്‍ നടത്തുക. വാക്സിനേഷന് പ്രത്യേക ശ്രദ്ധയും കരുതലും വേണമെന്ന് നിര്‍ദേശം നല്‍കി. നിലവില്‍ മുതിര്‍ന്നവരുടെ വാക്സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് നീലയും 15 മുതല്‍ 17 വയസുവരെയുള്ളവരുടെ വാക്സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് പിങ്കുമാണ്. മുതിര്‍ന്നവര്‍ക്ക് കോവിഷീല്‍ഡും,…

കേരളത്തില്‍ പ്രതിദിന കോവിഡ് വീണ്ടും ആയിരം കടന്നു; ചൊവ്വാഴ്ച 1193 പേര്‍ക്ക് രോഗബാധ; ആകെ മരണം 66,958

കേരളത്തില്‍ 1193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂര്‍ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76, ഇടുക്കി 73, കണ്ണൂര്‍ 62, ആലപ്പുഴ 53, വയനാട് 41, മലപ്പുറം 32, പാലക്കാട് 29, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,465 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,100 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 23,272 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 828 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 124 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 8064 കോവിഡ് കേസുകളില്‍, 9.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…

സേവനം യുഎഇ സമ്മാനദാനവും തീര്‍ഥാടന അവലോകനവും നടത്തി

അജ്മാന്‍: 89-മത് ശിവഗിരി തീര്‍ത്ഥാടന ത്തോടനുബന്ധിച്ചു എസ്എന്‍ഡിപി യോഗം ( സേവനം) യുഎഇ തലത്തില്‍ സംഘടിപ്പിച്ച ഗുരുദേവ കൃതികളുടെ പാരായണ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും 89- മത് തീര്‍ത്ഥാടനത്തിന്റെ അവലോകനവും മാര്‍ച്ച് 12-ാം തീയതി വൈകിട്ട് എട്ടിനു അജ്മാന്‍ സോഷ്യല്‍ സെന്റര്‍ ഹാളില്‍ സംഘടിപ്പിച്ചു. യു.എ.ഇ യിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ 14 മത്തെ തവണയും പ്രസിഡന്റായി അധികാരമേറ്റ അഡ്വക്കേറ്റ് വൈ. എ. റഹീമിനെ എസ്എന്‍ഡിപി യോഗം യുഎഇ വൈസ് ചെയര്‍മാന്‍ ശ്രീധരന്‍ പ്രസാദും സെക്രട്ടറി കെ.എസ്.വാചസ്പതിയും ചേര്‍ന്ന് പൊന്നാട അണിയിച്ചു. നിയമ പ്രതിനിധിയും ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ ചെയര്‍മാനുമായ സലാം പാപ്പിനിശ്ശേരി, 89 മത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്ന ശ്രീ.ശിവദാസന്‍ പൂവാര്‍ തീര്‍ത്ഥാടന കമ്മിറ്റി ഫൈനാന്‍സ് കണ്‍വീനറായിരുന്ന ജെ ആര്‍.സി. ബാബു തുടങ്ങിയവര്‍ക്ക് പ്രശസ്തി ഫലകം നല്കി ആദരിച്ചു. ശാരീരിക…

ശ്മശാനത്തില്‍ അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് കുവൈറ്റ് ഫ്യൂണറല്‍ ഡിപ്പാര്‍ട്ട്മെന്റ്

കുവൈറ്റ് സിറ്റി : സ്മശാനത്തില്‍ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ എടുക്കുന്നവര്‍ക്കെതിരെ അയ്യായിരം കുവൈറ്റ് ദിനാര്‍ പിഴ ചുമത്തുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ഫ്യൂണറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. ഫൈസല്‍ അല്‍ അവാദി വ്യക്തമാക്കി.ശ്മശാനത്തില്‍ മൊബൈല്‍, പ്രഫഷണല്‍ കാമറകള്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളും കായികതാരങ്ങളും സെലിബ്രിറ്റികളുടേയും സംസ്‌കാര ചടങ്ങുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വലിയ ആള്‍ക്കൂട്ടമാണ് കബര്‍സ്ഥാനിന്‍ എത്തുന്നത്. ഇത്തരത്തില്‍ ആളുകള്‍ കൂടുന്നത് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ശ്മശാനങ്ങളില്‍ മറ്റു ഉദ്ദേശ ലക്ഷ്യങ്ങളോട് കൂടി എത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. മയ്യിത്ത് സംസ്‌കരണം, കഫം ചെയ്യല്‍ തുടങ്ങിയ ചടങ്ങളുടെ പവിത്രത സംരക്ഷിക്കുവാന്‍ ആര്‍ട്ടിക്കിള്‍ 8 പ്രകാരം സര്‍ക്കാര്‍ പ്രതിക്ഞ്ഞാബന്ധമാണ്. മറ്റുള്ളവരുടെ സ്വകാര്യത പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഇത് സംബന്ധമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സലിം കോട്ടയില്‍…

ഇന്ത്യന്‍ അംബാസിഡര്‍ കുവൈറ്റ് വിദേശകാര്യസഹമന്ത്രിയെ സന്ദര്‍ശിച്ചു

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് കുവൈറ്റ് വിദേശകാര്യസഹമന്ത്രി വലീദ് അലി അല്‍ ഖുബൈസിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍, പരസ്പര താല്‍പര്യമുള്ള കാര്യങ്ങള്‍, ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തൂന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും മുതിര്‍ന്ന വിദേശകാര്യ മന്ത്രാലയ പ്രതിനിധികളും പങ്കെടുത്തു. സലിം കോട്ടയില്‍  

ധനസഹായം നല്‍കുന്നത് ക്രൈസ്തവ ധര്‍മ്മം – പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: പാവപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുന്നത് ഔദാര്യമല്ലെന്നും, ക്രൈസ്തവ ധര്‍മ്മമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ നടന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭവന നിര്‍മ്മാണ സഹായ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. കൂടുതല്‍ സഹായ ധനം നല്‍കുക എന്നതാണ് സഭയുടെ ലക്ഷ്യമെന്നും പരിശുദ്ധ ബാവാ പറഞ്ഞു. ഭവന നിര്‍മ്മാണ സഹായ പദ്ധതി പ്രസിഡന്റ് ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, സഭാ വക്താവ് ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട്, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഭവന നിര്‍മ്മാണ സഹായ പദ്ധതി കണ്‍വീനര്‍ ഡോ. കെ. രാജു ഫിലിപ്പ്, ഫാ.ഡാനിയേല്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ചിത്രം: ഓര്‍ത്തഡോക്‌സ് സഭ ഭവന നിര്‍മ്മാണ സഹായ വിതരണം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ…

മീഡിയ വണ്‍ വിലക്കിന് സ്റ്റേ, സംപ്രേഷണത്തിന് താല്‍കാലികാനുമതി നല്‍കി സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

ന്യൂഡല്‍ഹി: മീഡിയവണ്‍ ചാനലിന് വിലക്കേര്‍പ്പെടുത്തിയ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിലക്കിന് സ്റ്റേ നല്‍കിയത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ചാനലിന് മുമ്പുള്ളത് പോലെ പ്രവര്‍ത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു. രാഷ്ട്ര സുരക്ഷയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരാണ് മീഡിയവണ്ണിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ചാനലിന്റെ സംപ്രേക്ഷണ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം ശരിവച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവ് ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ്.

എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നുവയസ്സുകാരന്‍ മരിച്ചു

പരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടിയില്‍ അബദ്ധത്തില്‍ എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നുവയസ്സുകാരന്‍ മരിച്ചു. ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല- അന്‍സാര്‍ ദമ്പതിമാരുടെ മകന്‍ റസീന്‍ ഷായാണ് മരിച്ചത്. ഉപയോഗശൂന്യമായ എലിവിഷട്യൂബ് എടുത്തുകളിക്കുന്നതിനിടെ അബദ്ധത്തില്‍ വിഷം കുട്ടിയുടെ വായിലാകുകയായിരുന്നു. സുഹൈല-അന്‍സാര്‍ ദമ്പതിമാരുടെ ഏകമകനാണ് റസീന്‍ ഷാ. മൂന്നുദിവസമായി കോട്ടയ്ക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു കുട്ടി. ഇതിനിടെ സ്ഥിതി അല്‍പം ഭേദപ്പെട്ടെങ്കിലും ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഖബറടക്കം കൊടക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.