ആഡംബര കപ്പലിലെ ലഹരി കേസ്: ആര്യന്‍ ഖാനെതിരെ തെളിവില്ല; സമീര്‍ വാങ്കഡെ റെയ്ഡ് നടത്തിയത് നടപടിക്രമം പാലിക്കാതെ:എന്‍.സി.ബി

മുംബൈ: ആഡംബര കപ്പലിലെ ലഹരി കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ (എന്‍.സി.ബി)യുടെ പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി). രാജ്യാന്തര ലഹരി കടത്ത് സിന്‍ഡിക്കേറ്റുമായുള്ള വന്‍തോതിലെ ലഹരി കടത്തിന് ആര്യന്‍ ഗൂഢാലോചന നടത്തിയെന്നതിനും തെളിവില്ലെന്നും എസ്.ഐ.ടി പറയുന്നു. കപ്പലില്‍ നടന്ന റെയ്ഡില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ആര്യന്റെ പക്കല്‍ നിന്നും ലഹരി പിടിച്ചെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ ആര്യന്റെ ഫോണ്‍ പിടിച്ചെടുക്കുന്നതിനോ ചാറ്റുകള്‍ പരിശോധിക്കുന്നതോ ആവശ്യമില്ല. ആര്യന്റെ ഫോണിലെ ചാറ്റുകളില്‍ നിന്ന് രാജ്യാന്തര നര്‍ക്കോട്ടിക്‌സ് സിന്‍ഡിക്കേറ്റുമായുള്ള ബന്ധത്തിന്റെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും എസ്.ഐ.ടി റിപ്പോര്‍ട്ടില്‍ പറയുന്നു. ആഡംബര കപ്പലില്‍ എന്‍.സി.ബി നടത്തിയ റെയ്ഡ് വീഡിയോയില്‍ ചിത്രീകരിച്ചിട്ടില്ല. റെയ്ഡുകള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്നാണ് എന്‍.സി.ബിയുടെ മാര്‍ഗനിര്‍ദേശം. അറസ്റ്റിലായ മറ്റു പലരില്‍ നിന്നും പിടിച്ചെടുത്ത ലഹരി വളരെ കുറഞ്ഞ അളവിലുമാണ്. ആര്യനെതിരെ തെളിവുകള്‍…

തെറ്റാണെന്ന് അറിഞ്ഞുതന്നെ നിരവധി കാലങ്ങളായി ഒരേകാര്യം തന്നെ ചെയ്യുന്നു: നോക്കുകൂലിക്കെതിരെ വികസന രേഖയില്‍ മുഖ്യമന്ത്രി

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ട്രേഡ് യൂണിയനുകള്‍ക്കെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി. ഈ രംഗത്ത് നിലനില്‍ക്കുന്ന തെറ്റായ പ്രവണതകള്‍ക്കെതിരേ വികസനരേഖ അവതരിപ്പിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം തെറ്റാണെന്ന് അറിഞ്ഞുതന്നെ നിരവധി കാലങ്ങളായി ഒരേകാര്യം തന്നെ ചെയ്യുന്നുവെന്ന് നോക്കുകൂലി അടക്കമുള്ള തെറ്റായ പ്രവണതകളെ സൂചിപ്പിച്ച് അദ്ദേഹംപറഞ്ഞു. നയരേഖയില്‍ നിക്ഷേപ അന്തരീക്ഷത്തെക്കുറിച്ചും പറയുന്ന ഘട്ടത്തിലാണ് നയരേഖയ്ക്കു പുറത്തുള്ള കാര്യമായി മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കശുവണ്ടി, കയര്‍ അടക്കമുള്ള പരമ്പരാഗത മേഖലയെക്കുറിച്ച് കേരളം മേനി നടിക്കുന്നുണ്ടെങ്കിലും ഗുണകരമായ കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നയരേഖ അവതരിപ്പിക്കുന്നത് രണ്ടു മണിക്കൂറോളം നീണ്ടു. വൈകുന്നേരം നാലിനാരംഭിച്ച മുഖ്യമന്ത്രിയുടെ അവതരണം അവസാനിച്ചപ്പോള്‍ ആറു മണിയായി.

ലോറിയും ബൈക്കും കൂട്ടിയിടിച്ചുകത്തിയര്‍ന്നു; ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി വെന്തു മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങല്‍ കോരാണി പതിനെട്ടാം മൈലിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചുകത്തി. അപകടത്തില്‍ ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ലോറി ഡ്രൈവറും മറ്റൊരാളും പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ തീപിടിച്ച ബൈക്ക് പൂര്‍ണമായും കത്തി. ബൈക്കില്‍ നിന്ന് തീപടര്‍ന്ന് ലോറി ഭാഗീകമായും കത്തിനശിച്ചു. ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് സ്വദേശി അച്ചു ആണ് മരിച്ചത്. കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയാണ്. കൂടെ ബൈക്കില്‍ യാത്ര ചെയ്ത ആസിഫ്, ലോറി ഡ്രൈവര്‍, ലോറിയിലുണ്ടായിരുന്ന മറ്റൊരാള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ എട്ടരയോടെ ദേശീയപാതയില്‍ രേവതി ആഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറി എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

കുടുംബകലഹം: ഭര്‍ത്താവിനെ ഭാര്യ ഹോളോബ്രിക്‌സിന് ഇടിച്ചുകൊന്നു

  തിരുവനന്തപുരം: കുടുംബകലഹത്തെ തുടര്‍ന്ന് പാലോട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. നന്ദിയോട് കുറുപുഴ എല്‍പി സ്‌കൂളിന് സമീപം ഷീജു (37) ആണ് തലയ്ക്കടിയേറ്റ് മരിച്ചത്. ഭാര്യ സൗമ്യയെ(33) പോലീസ് അറസ്റ്റ് ചെയ്തു ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ശിവരാത്രി ഉത്സവം നടക്കുന്നതിനാല്‍ വീട്ടുകാരും സമീപവാസികളും ക്ഷേത്രത്തിലായിരുന്നു. ക്ഷേത്രത്തിലായിരുന്ന സൗമ്യ ഇടയ്ക്കു വീട്ടിലേക്കു പോയ ശേഷം മടങ്ങിയെത്തി താന്‍ ഭര്‍ത്താവിനെ കൊന്നു എന്നു നാട്ടുകാരോടു പറഞ്ഞു. ഉടന്‍തന്നെ നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ ഷീജുവിനെ കാണുകയായിരുന്നു. ഹോളോബ്രിക്‌സ് ഉപയോഗിച്ചാണ് ഷീജുവിന്റെ തലയ്ക്ക് അടിച്ചത്. ഇതിനിടയില്‍ സൗമ്യ മാനസികനില തെറ്റിയതു പോലെ പെരുമാറുകയും ചെയ്തു. ഉടന്‍തന്നെ പാലോട് സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി സൗമ്യയെ കസ്റ്റഡിയില്‍ എടുത്തു. രണ്ടാഴ്ച മുമ്പാണ് ഷീജു ഗള്‍ഫില്‍നിന്നു മടങ്ങിയെത്തിയത്. ഷീജുവിനു പരസ്ത്രീ ബന്ധമുണ്ടെന്ന് സൗമ്യയ്ക്കു സംശയമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിനു…

വിദേശത്തുനിന്നെത്തിയ ഭര്‍ത്താവുമായി വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയും ഡ്രൈവറും അപകടത്തില്‍ മരിച്ചു; ഭര്‍ത്താവിന് പരിക്ക്

മൂവാറ്റുപുഴ: എംസി റോഡില്‍ മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ ചങ്ങനാശേരി പുതുപ്പറന്പില്‍ മുഹമ്മദ് ഇസ്മയില്‍ (25), യാത്രക്കാരി ചങ്ങനാശേരി തോപ്പില്‍ ശ്യാമള (60) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ശ്യാമളയുടെ ഭര്‍ത്താവ് ദാമോദരന്‍ (65), ശ്യാമളയുടെ സഹോദരന്‍ അനില്‍കുമാര്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.15 ഓടെ ആയിരുന്നു അപകടം. വിദേശത്തുനിന്നെത്തിയ ശ്യാമളയുടെ ഭര്‍ത്താവ് ദാമോദരനെ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതിനിടെ ഈസ്റ്റ് മാറാടിയില്‍വച്ച് എതിരേ വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്നു പോലീസ് പറഞ്ഞു.  

ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനം

u തിരുവനന്തപുരം: യുദ്ധ ഭൂമിയായ ഉക്രൈനില്‍ രക്ഷപ്പെടുത്തി ഡല്‍ഹിയിലെത്തിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിക്കാന്‍ പ്രത്യേക ചാര്‍ട്ടേഡ് വിമാനം. ഇന്ന് വൈകിട്ട് 150 വിദ്യാര്‍ത്ഥികളുമായി വിമാനം കൊച്ചിയിലെത്തും. രാവിലെ ഡല്‍ഹിയില്‍ നിന്നും 16 കുട്ടികള്‍ കൊച്ചിയില്‍ എത്തിയിരുന്നു.

മീഡിയ വണ്‍ ചാനലിന് സംപ്രേഷണ വിലക്ക് തുടരും: അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി

കൊച്ചി: മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് തടുരും. സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മീഡിയ വണ്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. മീഡിയ വണ്‍ ചാനലിന് സംപ്രേക്ഷണ അനുമതി നിഷേധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം. രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ ഗുരുതരമായ കെണ്ടത്തലുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് നടപടിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതിയെ സമീപിക്കുമെന്ന് മീഡിയ വണ്‍ മാനേജ്‌മെന്റ് അറിയിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയനും മീഡിയ വണ്‍ ജീവനക്കാരും നല്‍കിയ അപ്പീലും തള്ളി. സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് മീഡിയ വണ്ണിനു വേണ്ടി ഹാജരായത്. ——-

ദുരിതം നിറഞ്ഞ നാല് പതിറ്റാണ്ടിനുശേഷം ചന്ദ്രന്‍ നാട്ടിലേക്ക്; പെണ്‍കുട്ടികളുടെ കല്യാണം കഴിഞ്ഞതും ഭാര്യ മരിച്ചതുംഅറിഞ്ഞില്ല

കുവൈറ്റ് സിറ്റി : 38 വര്‍ഷങ്ങള്‍ക്കുശേഷം മലയാളി പ്രവാസി നാടണഞ്ഞു. കയ്പമംഗലം കാളമുറി പടിഞ്ഞാറുഭാഗം കിളിക്കോട്ട് കൊച്ചുകുട്ടന്‍ ചന്ദ്രനാണ് ഇന്ത്യന്‍ എംബസിയുടേയും കുവൈറ്റിലെ സാമുഹ്യ പ്രവര്‍ത്തകന്‍ സലിം കൊമ്മേരിയുടെ നീണ്ട പരിശ്രമത്തിനൊടുവില്‍ നാടണഞ്ഞത്. ഹൃദയ സംബന്ധമായ അസുഖം കാരണം സ്‌പോണ്‍സരുടെ കൂടെ അദാന്‍ ആശുപതിയിലെത്തിയ ചന്ദ്രന്റെ ജീവിതകഥ അറിഞ്ഞു മലയാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് കണ്ട് ചന്ദ്രനെ തിരിച്ചറിഞ്ഞ സഹോദരന്റെ മക്കള്‍ സാമുഹ്യ പ്രവര്‍ത്തകന്‍ മൊയ്തീന്‍ ഷായെ ബന്ധപ്പെടുകയും തുടര്‍ന്ന് സലിം കൊമ്മേരി വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. ആശുപത്രിയിലെത്തിയ സലിം കൊമ്മേരി നേരില്‍ കണ്ട് കാര്യങ്ങള്‍ മനസിലാക്കുകയും ചന്ദ്രന്‍ ജോലി ചെയ്യുന്ന സ്‌പോണ്‍സറെ ബന്ധപ്പെടുകയും എംബസിയെ വിവരം അറിയിക്കുകയുമായിരുന്നു. 1983ലാണ് തൃശൂര്‍ കയ്പമംഗലം സ്വദേശി ആദ്യമായി കുവൈറ്റിലെത്തുന്നത്. വഫ്ര പ്രദേശത്ത് ആട് മേയ്ക്കല്‍ ജോലിക്കായി എത്തിയ ചന്ദ്രന് ജോലിയും ചുറ്റുപാടുകളും നാട്ടുകാരുമായോ…

നോട്ടെക്ക് എക്‌സ്‌പോ പ്രഖ്യാപന സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : പ്രവാസികള്‍ക്കിടയിലെ നവ സാങ്കേതിക വൈജ്ഞാനിക മികവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകാരം നല്‍കുന്നതിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫിലുടനീളം സംഘടിപ്പിക്കുന്ന രണ്ടാമത് നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോ ‘നോട്ടെക് -22’ ന്റെ പ്രഖ്യാപന സംഗമം സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ ഡവലപ്‌മെന്റ് കമ്മീഷണറും മുന്‍ സബ് കളക്ടറുമായ പ്രേം കൃഷ്ണന്‍ ഐഎഎസ് സംഗമം ഉദ്ഘാടനം ചെയ്തു. വിജ്ഞാനമാണ് ജീവിത മുന്നേറ്റത്തിന്റെ ആധാരമെന്നും വിവര സാങ്കേതിക വിദ്യകളിലൂടെ നയിക്കപ്പെടുന്ന പുതിയ ലോകത്ത് ചെറിയ ആശയങ്ങള്‍ക്ക് പോലും വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനുള്ള പ്രതലമായി നോട്ടെക് മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ആഫ്രിക്ക പോളിസി ജേര്‍ണലിന്റെ മാനേജിംഗ് എഡിറ്ററും മുന്‍ ബിബിസി വേള്‍ഡ് സര്‍വീസ് പ്രൊഡ്യൂസറുമായ ഡോ. മുഹമ്മദ് ജമീല്‍ യൂഷോ മുഖ്യാതിഥിയായിരുന്നു. ഹബീബ് മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. നൗഫല്‍ അബ്ദുല്‍ കരീം, അബ്ദുല്‍ അഹദ് എന്നിവര്‍ സംസാരിച്ചു.…

ലുലു എക്‌സ്‌ചേഞ്ച് ഹവല്ലിയിലും റിഗയിലും പ്രവര്‍ത്തനമാരംഭിച്ചു

കുവൈറ്റ് സിറ്റി : ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ 28-ാമത്തെയും 29-ാമത്തെയും ശാഖകള്‍ ഹവല്ലിയിലും റിഗയിലും പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പുതിയ ബ്രാഞ്ചുകള്‍ ഉദ്ഘാടനം ചെയ്തു. കോവിഡിന് ശേഷം കുവൈറ്റ് ത്വരിതഗതിയിലുള്ള സാന്പത്തിക വളര്‍ച്ച നേടുകയാണെന്നും ബിസിനസിന് അനുകൂലമായ മികച്ച അന്തരീക്ഷമാണ് രാജ്യത്തുള്ളതെന്നും അദീബ് അഹമ്മദ് പറഞ്ഞു. കുവൈറ്റിലുടനീളമുള്ള പ്രധാന സ്ഥലങ്ങളില്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നൂതനവും കാര്യക്ഷമവും കൂടുതല്‍ സൗകര്യപ്രദവുമായ സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന കന്പനിയുടെ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ഈ വര്‍ഷത്തില്‍ നാല് ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകമെന്പാടുമുള്ള അതിവേഗവും വിശ്വസനീയവുമായ പണ കൈമാറ്റവും വിദേശ വിനിമയ സേവനങ്ങളുമാണ് ലുലു എക്‌സ്‌ചേഞ്ച് വാഗ്ദാനം ചെയ്യുന്നത്. മണി എക്‌സ്‌ചേഞ്ച് മേഖലയില്‍ ഡിജിറ്റലൈസ് ചെയ്യുന്നതില്‍ എന്നും മുന്‍പന്തിയിലാണ് ലുലു എക്‌സ്‌ചേഞ്ചെന്നും മികച്ച സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച ലുലു ആപ്പുകള്‍ ഉപഭോക്താക്കള്‍ ഇരു…