ഹൂസ്റ്റൺ: ഹൂസ്റ്റണിലെ 20 ഇടവകളുടെ സംയുക്ത കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി (ICECH) സംഘടിപ്പിക്കുന്ന എക്യുമെനിക്കൽ ഫെസ്റ്റ് 2026-ന്റെ ഫുഡ് കൂപ്പൺ വിൽപ്പനയുടെ കിക്ക് ഓഫ് നടന്നു. സ്റ്റാഫ്ഫോർഡ് സിറ്റി മേയർ കെൻ മാത്യു ട്രഷറർ രാജൻ അങ്ങാടിയിലിന് ആദ്യ കൂപ്പൺ കൈമാറി. ജൂലൈ 12 ഞായറാഴ്ച 4:30 മണിക്ക് ഹൂസ്റ്റണിലെ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് സുറിയാനി ദേവാലയത്തിൽ സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരതിനു ശേഷം നടന്ന പ്രത്യേക സമ്മേളനത്തിലാണ് കിക്ക് ഓഫ് ചടങ്ങു നടന്നത്. വിവിധ സഭകളിൽ നിന്നുള്ള അംഗങ്ങളും വൈദികരും പങ്കെടുത്തു. പ്രസിഡണ്ട് റവ. ഫാ. ഡോ. ഐസക്ക് ബി. പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷാജൻ ജോർജ് സ്വാഗതം ആശംസിച്ചു. റവ. ദീപു എബി ജോൺ, റവ. ജോൺ വിൽസൺ, റവ. ഫാ. ജെക്കു സഖറിയാ, റവ.രാജേഷ് ജോൺ,…
Author: ????? ?????? ( ?????)
അതിജീവനത്തിന്റെ അക്ഷരസാക്ഷ്യം: “Where I LOST myself” പുസ്തകം വായനക്കാരിലേക്ക്
കുന്നന്താനം:17-ാം വയസ്സിലുണ്ടായ ദാരുണമായ വാഹന അപകടവും തുടർന്നുണ്ടായ തളർച്ചയും ഓർമ്മക്കുറവും തോൽപ്പിച്ചിട്ടും തോറ്റുകൊടുക്കാൻ തയ്യാറാകാത്ത ജെറിൻ ജോസഫ് എബ്രഹാം എന്ന യുവാവിന്റെ പ്രചോദനാത്മകമായ അനുഭവക്കുറിപ്പുകൾ അടങ്ങിയ പുസ്തകം “Where I LOST myself” വായനക്കാരിലേക്ക്. വെല്ലൂർ സി.എം.സി ആശുപത്രിയിലെ നാലു ചുവരുകൾക്കുള്ളിൽ ശരീരം തളർന്നും ഓർമ്മകൾ പൂർണ്ണമായി മാഞ്ഞുപോയും കഴിഞ്ഞ നിമിഷങ്ങളിൽ നിന്നാണ് ജെറിൻ വീണ്ടും ജീവിതത്തിലേക്ക് പിച്ചവെച്ചു തുടങ്ങിയത്. അക്ഷരങ്ങളും വാക്കുകളും വീണ്ടും പഠിച്ചെടുത്ത്, നിശബ്ദതയെ അതിജീവിച്ച് ജെറിൻ എഴുതിയ അനുഭവങ്ങളാണ് ഈ പുസ്തകം. പ്രതിസന്ധികളെ മറികടന്ന വിദ്യാഭ്യാസം: ശാരീരിക ബുദ്ധിമുട്ടുകളും മറവിയും വെല്ലുവിളിയുയർത്തുമ്പോഴും കഠിനാധ്വാനത്തിലൂടെ കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ രണ്ടാം വർഷ ബി.എ ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥിയായ ജെറിൻ, ഒന്നാം വർഷ പരീക്ഷകളിൽ ഉജ്ജ്വല വിജയമാണ് കൈവരിച്ചത്. മാരാമൺ മാർത്തോമാ ഇടവകയിലെ കുന്നന്താനം പ്രാർത്ഥനാ യോഗാംഗമായ ജെറിൻ, ദൈവവേലയ്ക്കായി തന്നെയർപ്പിക്കണമെന്ന ആഗ്രഹത്തോടെ മുന്നോട്ട്…
വൺ മില്യൻ തൂഫാൻ ഗോൾസ്; തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ ഭാഗ്യശാലിക്ക് സമ്മാന ദാനം 31ന്
എടത്വാ: വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ് ഫുട്ബാള്‍ വേൾഡ് കപ്പിന്റെ ഭാഗമായി തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ പ്രവചന മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലി എടത്വ കറുകയിൽ സാനിയ സനീഷിന് പൂർവ്വ വിദ്യാർത്ഥി സംഘടനയും ഒപ്പം ട്രൂ ലൈൻ മീഡിയയുടെയും സഹകരണത്തോടെ 31ന് വെള്ളിയാഴ്ച 10 മണിക്ക് സൈക്കിൾ സമ്മാനിക്കും. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുട്ബോൾ സൗഹൃദ മത്സരത്തിനിടയിൽ ആണ് വേൾഡ് കപ്പ് നേടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പേര് വിദ്യാർത്ഥികൾ എഴുതി സ്കൂളിലെ പ്രവചന പെട്ടിയില്‍ നിക്ഷേപിച്ചിരുന്നു.ലോക കപ്പ് കിരീടം സ്പെയിന് നേടുമെന്ന് പ്രവചനം നടത്തിയ വിദ്യാർത്ഥികളിൽ നിന്ന് നറുക്കെടുപ്പ് നടത്തിയ പ്പോൾ ആണ് നാലാം ക്ലാസുകാരി സാനിയ അർഹത നേടിയത്. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ…
പ്രധാനമന്ത്രി മോദിയുടെ ഫേസ്ബുക്ക് വീഡിയോ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിനിടയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഇന്ത്യയിലെ ഫേസ്ബുക്കിൽ നിന്ന് ഏതാനും മണിക്കൂറുകൾക്കകം അത് അപ്രത്യക്ഷമായി. ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിനിടയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഇന്ത്യയിൽ ഫേസ്ബുക്കിൽ നിന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വീഡിയോ അപ്രത്യക്ഷമായി. പലരും ഇത് മനഃപൂർവ്വം ബ്ലോക്ക് ചെയ്തതാണെന്ന് അവകാശപ്പെട്ടു, പക്ഷേ അത് യഥാർത്ഥത്തിൽ ഒരു സാങ്കേതിക തകരാറായിരുന്നു. വിഷയത്തിൽ ഫേസ്ബുക്ക് വിശദീകരണം നൽകിയിട്ടുണ്ട്. മെറ്റയുടെ (ഫേസ്ബുക്ക് കമ്പനി) പ്ലാറ്റ്ഫോമിലേക്ക് പ്രധാനമന്ത്രി മോദിയുടെ ഒരു സെൽഫി വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. ഈ വീഡിയോയിൽ, ജനറേഷൻ ഇസഡ് (ജെൻസെഡ്) യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി സംസാരിച്ചു. പേപ്പർ ചോർച്ചയ്ക്കെതിരായ സർക്കാരിന്റെ കർശന നടപടികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, അടുത്ത മന്ത്രിസഭാ യോഗത്തിൽ ഈ വിഷയത്തിൽ…
രാശിഫലം (28-07-2026 ചൊവ്വ)
ചിങ്ങം: ചെറിയ ചില അസ്വസ്ഥതകൾ ഒഴിച്ചാൽ പൊതുവേ ഭാഗ്യമുള്ള ദിവസമാണ്. ദേഷ്യം നിയന്ത്രിക്കുന്നത് വഴി പ്രധാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആരോഗ്യം സംരക്ഷിക്കാനും സാധിക്കും. വിദ്യാർഥികൾക്ക് പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. സുഹൃദ്ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. കന്നി: അലസതയും ആരോഗ്യക്കുറവും കാരണം ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ടിയേക്കാം. കുടുംബത്തിലോ പങ്കാളിയുമായോ ചെറിയ അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുള്ളതിനാൽ ക്ഷമ പാലിക്കുക. സ്വത്ത് സംബന്ധമായ കാര്യങ്ങളിലും നിയമപ്രശ്നങ്ങളിലും തിടുക്കപ്പെട്ട് തീരുമാനങ്ങൾ എടുക്കരുത്. തുലാം: ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മനസ്സിന് ശാന്തി നൽകും. കുടുംബ ബന്ധങ്ങളിലെ ഊഷ്മളത ഏത് പ്രതിസന്ധിയെയും മറികടക്കാൻ ശക്തി നൽകും. ശത്രുക്കളുടെ മേൽ വിജയം നേടാനും ലക്ഷ്യങ്ങൾ പൂർത്തിയാക്കാനും സാധിക്കും. സായാഹ്ന വേളയിൽ പ്രിയപ്പെട്ടവരിൽ നിന്ന് മനസ്സുനിറയ്ക്കുന്ന വാക്കുകൾ കേൾക്കാനിടയാകും. വൃശ്ചികം: കുടുംബാംഗങ്ങളുമായി നിസാര കാര്യങ്ങൾക്ക് തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വാക്കുകൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക. പ്രതികൂല ചിന്തകൾ നിങ്ങളുടെ…
വ്യാജ കോള്‍ സെന്റര്‍ സ്ഥാപിച്ച് ലോണ്‍ ആപ്പ് വഴി കോടികള്‍ തട്ടിയെടുത്ത സംഘത്തലവനെ അഹമ്മദാബാദില്‍ നിന്ന് പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജ കോള്‍ സെന്റര്‍ സ്ഥാപിച്ച് ലോൺ ആപ്പ് വഴി കോടികള്‍ തട്ടിയെടുത്ത സംഘത്തിലുള്‍പ്പെട്ട പ്രധാനികളിലൊരാളായ പാർത്ഥ് എന്നയാളെ അഹമ്മദാബാദിൽ നിന്ന് പിടികൂടി. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഗുജറാത്ത് സ്വദേശിയായ ആകാശ് സിംഗ് ചൗധരി എന്ന മറ്റൊരു സംഘാംഗം പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ലോൺ ആപ്പ് വഴി അമേരിക്കക്കാരിൽ നിന്ന് കോടികൾ തട്ടിയെടുത്ത ഉത്തരേന്ത്യൻ സംഘത്തെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. റെയ്ഡിൽ 18 ഉത്തരേന്ത്യക്കാരെയാണ് അറസ്റ്റ് ചെയ്തത്. ഒന്നര മാസം മുമ്പാണ് വ്യാജ കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചത്. പൊങ്ങുമൂടിലെ ഐറിസ് ആശുപത്രിക്ക് സമീപമുള്ള പവിഴം ഹോംസിന്റെ ഒരു വാണിജ്യ കെട്ടിടവും 50 ഓളം കമ്പ്യൂട്ടറുകളുമാണ് ഈ വ്യാജ കോൾ സെന്ററിലുണ്ടായിരുന്നത്. സ്ഥാപനത്തിൽ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന ഇരുപതോളം ജീവനക്കാർ ഉണ്ടായിരുന്നു. അമേരിക്കക്കാർ വായ്പയ്ക്കായി സമീപിക്കുന്ന ‘ലെൻഡ്-ജെറ്റ്’…
ധർമ്മേന്ദ്ര പ്രധാന്റെ രാജി ആർ.എസ്.എസിന്റെ വിദ്യാഭ്യാസ പദ്ധതിക്ക് കനത്ത തിരിച്ചടിയായി
വിദ്യാഭ്യാസ മന്ത്രാലയം നേരിടുന്ന നിലവിലെ പ്രതിസന്ധി ചോദ്യ പേപ്പർ ചോർച്ച, നീറ്റ് വിവാദം, എൻടിഎയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യങ്ങൾ എന്നിവയിൽ മാത്രം ഒതുങ്ങുന്നില്ല. നിലവിലെ സർക്കാരിനെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രാധാന്യം ഈ അടിയന്തര പ്രശ്നങ്ങൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നു. 1967-ൽ ഭാരതീയ ജനസംഘം എന്ന രാഷ്ട്രീയ സംഘടനയിലൂടെ ആർഎസ്എസ് ആദ്യമായി അധികാരത്തിൽ വന്നതുമുതൽ, ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സോഷ്യലിസ്റ്റുകളുമായി സംയുക്ത വിധായക് ദൾ (സംവിധ) ഗവൺമെന്റുകളിൽ ഭാഗഭാക്കായതു മുതൽ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണം നേടുക എന്നതായിരുന്നു അതിന്റെ പ്രാഥമിക ലക്ഷ്യം. പാഠപുസ്തകങ്ങളിലൂടെയും പാഠ്യപദ്ധതിയിലൂടെയും പ്രത്യയശാസ്ത്രപരമായ സ്വാധീനം എങ്ങനെ ചെലുത്താമെന്ന് സംഘ് പരിവാർ നന്നായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് ദേശീയ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവും പ്രശസ്ത പണ്ഡിതനും മുൻ കോൺഗ്രസ് പ്രസിഡന്റുമായ മൗലാന അബുൽ കലാം ആസാദിനെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചത് ആർഎസ്എസിന് എപ്പോഴും കടുത്ത വേദനയുണ്ടാക്കിയത്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ…
ചൈനയുടെ അപകടകരമായ നീക്കം; ഇന്ത്യൻ അതിർത്തിക്ക് സമീപം ജെ-20 ജെറ്റുകൾ വിന്യസിച്ചത് ഇന്ത്യ-ചൈന സംഘര്‍ഷം വര്‍ദ്ധിപ്പിക്കും
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം ചൈന വ്യോമശക്തി വർദ്ധിപ്പിച്ചു. ജൂൺ അവസാനത്തിലും ജൂലൈ ആദ്യത്തിലും ലഡാക്കിനെയും അരുണാചൽ പ്രദേശിനെയും അഭിമുഖീകരിക്കുന്ന രണ്ട് വ്യോമതാവളങ്ങളിൽ ചൈന തങ്ങളുടെ ഏറ്റവും നൂതനമായ ജെ-20 “മൈറ്റി ഡ്രാഗൺ” യുദ്ധവിമാനങ്ങൾ വിന്യസിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ വെളിപ്പെടുത്തി. പ്രതിരോധ നിരീക്ഷണ ഏജൻസിയായ വെന്ററിൽ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം ചൈന ആകെ 11 ജെ -20 വിമാനങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നാണ്. 1. ഹോട്ടൻ എയർബേസ്, സിൻജിയാങ് – ജൂലൈ 9 ലെ ഒരു ഫോട്ടോയിൽ റൺവേയിൽ പാർക്ക് ചെയ്തിരിക്കുന്ന ഏഴ് ജെ-20 വിമാനങ്ങൾ കാണിക്കുന്നു. ലേയിൽ നിന്ന് 389 കിലോമീറ്ററും ഡിബിഒയിൽ നിന്ന് (ദൗലത്ത് ബേഗ് ഓൾഡി) വെറും 245 കിലോമീറ്ററും അകലെയാണ് ഈ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. ഒരു മാധ്യമ ഉപഗ്രഹം ഒരേസമയം ഇത്രയധികം ജെ-20 വിമാനങ്ങൾ കണ്ടെത്തുന്നത് ഇതാദ്യമാണ്. 2. ദാംഷുങ് എയർബേസ്,…
ഷോട്ട് പുളിക്കത്ര കളിവള്ളം ഉടമ ജോർജ്ജ് ചുമ്മാറിനെ തലവടി ചുണ്ടൻ വള്ളം സമിതി അനുമോദിച്ചു
എടത്വ: കുട്ടനാടൻ ജനതക്ക് ജലോത്സവ മേഖലയില്‍ അടക്കാനാവാത്ത ആവേശം സമ്മാനിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിലെ ഇളം തലമുറക്കാരൻ “ഷോട്ട് പുളിക്കത്ര” കളി വള്ളം ഉടമ ജോർജ്ജ് ചുമ്മാറിനെ തലവടി ചുണ്ടൻ വള്ളം സമിതി അനുമോദിച്ചു. മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളി വള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം ജൂലൈ 25ന് നടത്തിയിരുന്നു. രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക ജലോത്സവ മേഖലകളിലെ നിരവധി പ്രമുഖര്‍ ചടങ്ങിൽ സംബന്ധിച്ചു. എന്നാൽ, മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ഏറ്റവും ഒടുവിലായി നീരണിഞ്ഞ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ഉള്ള ഷോട്ട് പുളിക്കത്ര കളിവളളം നീരണിഞ്ഞത് 2017 ജൂലൈ 27ന് ആണ്. ജലോത്സവ ലോകത്തിന് മാലിയിൽ പുളിക്കത്ര ജോർജ്ജ് ചുമ്മാർ നല്കുന്ന പ്രോത്സാഹനങ്ങളും സാമൂഹിക പ്രതിബദ്ധയും പ്രശംസനീയമെന്ന് തലവടി ചുണ്ടൻ വള്ളം സമിതി ഭാരവാഹികൾ പറഞ്ഞു. വള്ളപ്പുരയിൽ നടന്ന ചടങ്ങിൽ തലവടി ചുണ്ടൻ…
‘പുതു യുഗ കേരളം: പ്രവാസികൾക്കും പറയാനുണ്ട്’; പ്രവാസി വെൽഫെയർ കണ്ണൂർ ജില്ല ചർച്ചാ സദസ്സ് സംഘടിപ്പിച്ചു
ദോഹ (ഖത്തര്‍): ‘പുതു യുഗ കേരളം: പ്രവാസികൾക്കും പറയാനുണ്ട്’ ജനകീയ പ്രവാസി അവകാശ രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്രവാസി വെൽഫെയർ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ കൂട്ടായ്മകളുടെ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസനവും സമാധാനാന്തരീക്ഷവും പ്രവാസികളുടെ വിയര്‍പ്പിന്റെ കൂടി ഫലമായി നിലനില്‍ക്കുന്നതാണെന്ന യാഥാര്‍ത്ഥ്യം രാഷ്ട്രീയ-ഭരണ നേതൃത്വം തിരിച്ചറിയണമെന്നും യാത്രാ പ്രശ്നം, പുനരധിവാസം പോലുള്ള അവരുടെ ജീവല്‍ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. പ്രവാസികളുടെ നിക്ഷേപം സ്വരൂപിച്ച് അവരുടെ ശിഷ്ടകാല ജീവിതത്തിനും കേരള വികസനത്തിനും മുതൽക്കൂട്ടാകുന്ന വിധത്തിൽ കൃത്യമായ പദ്ധതികളുടെ അടി സ്ഥാനത്തിൽ വിന്യസിക്കാനുമുള്ള സൗകര്യം ഒരുക്കുക തുടങ്ങി ഒട്ടേറേ നിര്‍ദ്ദേശങ്ങള്‍ ജനകീയ പ്രവാസി അവകാശ രേഖയിലേക്ക് ചര്‍ച്ച സദസ് സമര്‍പ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൗഷാദ്…
