വൺ മില്യൻ തൂഫാൻ ഗോൾസ്; തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ ഭാഗ്യശാലിക്ക് സമ്മാന ദാനം 31ന്

എടത്വാ: വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ് ഫുട്ബാള്‍ വേൾഡ് കപ്പിന്റെ ഭാഗമായി തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ പ്രവചന മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലി എടത്വ കറുകയിൽ സാനിയ സനീഷിന് പൂർവ്വ വിദ്യാർത്ഥി സംഘടനയും ഒപ്പം ട്രൂ ലൈൻ മീഡിയയുടെയും സഹകരണത്തോടെ 31ന് വെള്ളിയാഴ്ച 10 മണിക്ക് സൈക്കിൾ സമ്മാനിക്കും.

പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുട്ബോൾ സൗഹൃദ മത്സരത്തിനിടയിൽ ആണ് വേൾഡ് കപ്പ് നേടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പേര് വിദ്യാർത്ഥികൾ എഴുതി സ്കൂളിലെ പ്രവചന പെട്ടിയില്‍ നിക്ഷേപിച്ചിരുന്നു.ലോക കപ്പ് കിരീടം സ്പെയിന്‍ നേടുമെന്ന് പ്രവചനം നടത്തിയ വിദ്യാർത്ഥികളിൽ നിന്ന് നറുക്കെടുപ്പ് നടത്തിയ പ്പോൾ ആണ് നാലാം ക്ലാസുകാരി സാനിയ അർഹത നേടിയത്.

പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ അധ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനം റെജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പൂർവ്വ വിദ്യാർത്ഥി സംഘടന രക്ഷാധികാരിയും സിഎസ്ഐ സഭ മുൻ മോഡറേറ്ററുമായ ബിഷപ്പ് തോമസ് കെ ഉമ്മൻ സമ്മാന ദാനം നിര്‍വഹിക്കും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ് തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടൻ എന്നിവർ മുഖ്യ സന്ദേശം നല്കും. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ്മ സുധാകരന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ കളിസ്ഥലത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം റീത്താമ്മ തോമസ് നിർവഹിക്കുമെന്ന് പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു, പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള,ട്രഷറാർ എബി മാത്യു ചോളകത്ത് എന്നിവർ അറിയിച്ചു.

Leave a Comment

More News