പൂനെയില്‍ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി; 51 പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു

പൂനെ: മഹാരാഷ്ട്രയിലെ പൂനെ മാവാൽ തെഹ്‌സിലിൽ ഇന്ദ്രയാനി നദിയിലെ ഇരുമ്പ് പാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ഞായറാഴ്ച നടന്ന ഈ അപകടത്തിൽ നിരവധി പേർ ഒഴുക്കിൽപ്പെട്ടു, പിന്നീട് രക്ഷപ്പെടുത്തി. പരിക്കേറ്റവരെ തലേഗാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം ഇപ്പോൾ നിർത്തിവച്ചതായി പൂനെ ജില്ലാ കളക്ടർ ജിതേന്ദ്ര ദുഡി പറഞ്ഞു. ആരെയും കാണാതായതായി ഇതുവരെ പരാതി ലഭിച്ചിട്ടില്ല. മഴ ശമിച്ച ശേഷം ഡ്രോണുകൾ ഉപയോഗിച്ച് നദിയിൽ വ്യോമ നിരീക്ഷണം നടത്താനും പദ്ധതിയുണ്ട്. ഈ സംഭവത്തിൽ 4 പേർ മരിക്കുകയും 51 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാവൽ താലൂക്കിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കുന്ദമല. മഴക്കാലത്ത് നിരവധി വിനോദസഞ്ചാരികൾ ഇവിടെ സന്ദർശിക്കാറുണ്ട്. കുന്ദമല മുറിച്ചുകടക്കാൻ ഇന്ദ്രയാനി നദിക്ക് കുറുകെ നിര്‍മ്മിച്ചിട്ടുള്ള പാലമാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് തകർന്നത്. അപകടസമയത്ത് നിരവധി പേര്‍ പാലത്തിലുണ്ടായിരുന്നു. നദിയില്‍ വീണവരില്‍ കുറെ പേര്‍ ഒലിച്ചുപോയി.…

സോണിയ ഗാന്ധിയുടെ ആരോഗ്യനില വഷളായി, വയറുവേദനയെ തുടർന്ന് സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മുൻ കോൺഗ്രസ് അദ്ധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ഞായറാഴ്ച രാത്രി ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവരെ അലട്ടുന്നുണ്ട്. ഗ്യാസ്ട്രോഎൻട്രോളജി സർജറിയിലെ സ്പെഷ്യലിസ്റ്റ് ഡോ. സമീരൻ നന്ദിയുടെ മേൽനോട്ടത്തിലാണ് അവർ ചികിത്സയിലുള്ളത്. രാത്രി 9:10 ന് അവർ ആശുപത്രിയിൽ എത്തിയതായി ആശുപത്രി ഭരണകൂടം അറിയിച്ചു. ഇതിനുശേഷം അവരെ പ്രവേശിപ്പിച്ചു. പരിശോധന തുടരുകയാണ്, അവരുടെ നില സ്ഥിരമാണ്. ജൂൺ 7 ന് ഷിംലയില്‍ വെച്ചാണ് അവരുടെ ആരോഗ്യം വഷളായത്. ആ സമയത്ത്, ഷിംലയിലെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 78 കാരിയായ സോണിയ ഗാന്ധിയെ വാർദ്ധക്യം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം പലതവണ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരി 20 ന് വയറുവേദനയെത്തുടർന്ന് സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരി 13 നാണ്…

നക്ഷത്ര ഫലം (16-06-2025 തിങ്കള്‍)

ചിങ്ങം: പങ്കാളിയിൽ നിന്ന് പ്രതീക്ഷയ്ക്ക്‌ അനുസരിച്ച്‌ ലഭിക്കണമെന്നില്ല. അതിനാൽ വലുതായി പ്രതീക്ഷിക്കാതിരിക്കുക. കച്ചവടക്കാർക്കും ദല്ലാൾമാർക്കും ശുഭമല്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക്‌ മുൻ കരുതൽ എടുക്കേണ്ടതാണ്. സൂക്ഷ്‌മ പരിശോധനകൾക്ക്‌ ശേഷമേ പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവെക്കാൻ പാടുള്ളു. കന്നി: മനോനില വളരെ ഉയർന്നതാണ്‌. അത്‌ വലിയ ലക്ഷ്യങ്ങൾ നൽകുകയും നിലവിലുള്ള അതിരുകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉച്ചയ്ക്ക്‌ ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി ഉത്കണ്‌ഠാകുലനായിരിക്കും. നിസ്സാരകാര്യങ്ങൾ മനസ്സിനെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് മാനസിക അവസ്ഥയ്ക്ക്‌‌ നന്നായിരിക്കും. തുലാം: സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ ഗുണകരമായിത്തീരും. മക്കളുമായുള്ള ബന്ധം വളരെ മെച്ചപ്പെടും. വളരെ അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചെലവഴിക്കാൻ സാധിക്കും. വൃശ്ചികം: ഈ ദിനം പ്രിയപ്പെട്ടവർക്കായും മുതിർന്നവരോടുള്ള കടമകൾക്കായും തുല്യമായി വിഭജിക്കപ്പെട്ടിരിക്കുന്നു. മൃദുലമായ മാനസികാവസ്ഥ കാരണം അവരെ സഹായിക്കും. പുതിയ ജീവിതം ആരംഭിക്കാനായി കാത്തിരിക്കുന്നവർക്ക്‌ വൈകുന്നേരത്തോടുകൂടി വിവാഹ ആലോചനകൾ വരും. ധനു: ഗുണകരമായതല്ല; എങ്കിലും അത്‌ നാളേക്കുള്ള പ്രതീക്ഷ…

പാക്കിസ്താന്‍ ഇസ്രായേലിനെതിരെ ആണവ ആക്രമണം നടത്തുമെന്ന്’ ഇറാൻ ഉദ്യോഗസ്ഥൻ

ഇറാനിയൻ മണ്ണിൽ ഇസ്രായേൽ ആണവ മിസൈലുകൾ ഉപയോഗിച്ചാൽ, ഇസ്രായേലിനെതിരെ ആണവായുധങ്ങൾ ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് പാക്കിസ്താന്‍ ഞങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) മുൻ കമാൻഡർ മൊഹ്‌സെൻ രാജായ്. ഇസ്രായേലും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക സംഘർഷം ആഗോളതലത്തിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇറാനിലെ ഉന്നത ഉദ്യോഗസ്ഥനും ദേശീയ സുരക്ഷാ കൗൺസിൽ അംഗവുമായ മൊഹ്‌സെൻ രാജായ് വിവാദ പ്രസ്താവന നടത്തി. ഇറാനെതിരെ ഇസ്രായേൽ ആണവായുധങ്ങൾ ഉപയോഗിച്ചാൽ പാക്കിസ്താന് ഇസ്രായേലിനെതിരെ ആണവ ആക്രമണം നടത്താൻ കഴിയുമെന്ന് ഞായറാഴ്ച ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിൽ രാജായ് പറഞ്ഞു. “ഇറാനിയൻ മണ്ണിൽ ഇസ്രായേൽ ആണവ മിസൈലുകൾ ഉപയോഗിച്ചാൽ, ഇസ്രായേലിനെതിരെ ആണവായുധങ്ങൾ ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് പാക്കിസ്താന്‍ ഞങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേലിനെ ഏകപക്ഷീയമായി പ്രവർത്തിക്കാൻ അനുവദിക്കില്ല” എന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) മുൻ കമാൻഡറായ മൊഹ്‌സെൻ…

ആദിവാസികളെ തെരുവോരത്ത് നിർത്തുന്നത് ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളി: സുരേന്ദ്രൻ കരിപ്പുഴ

മലപ്പുറം: ആദിവാസി കുടുംബങ്ങൾ അധികാരികളോട് ഭൂമിക്കായി യാജിക്കേണ്ടി വരുന്നത് ഭരണഘടന അവർക്ക് നൽകിയ അവകാശത്തെ കുറിച്ച് അറിയാത്തതുകൊണ്ടാണെന്നും, അവരെ തെരുവിൽ നിർത്തുന്നത് നീതികേടാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. 314 ദിവസം നടത്തിയ പട്ടിണിസമരങ്ങളിലൂടെ ഒത്തുതീർപ്പിലെത്തിയ തീരുമാനങ്ങൾ ലംഘിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. വീണ്ടും ഒരു സമരത്തിലേക്ക് ആദിവാസി സമൂഹത്തെ ഇറക്കിവിട്ടതിന് അധികാരിവർഗ്ഗം മറുപടി പറയേണ്ടതുണ്ട്. ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുമ്പിൽ നടന്നുവരുന്ന സമരപന്തലിൽ സമര പോരാളികളെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയര്‍ പാർട്ടി ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. ഷാക്കിർ മോങ്ങം, നാസർ വേങ്ങര, ദാമോദരൻ പനക്കൽ, സുന്ദർ രാജ് മലപ്പുറം, അഫ്സൽ ടി, സഹീർ, ഇർഫാൻ എൻ കെ എന്നിവർ പ്രസംഗിച്ചു.  

സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ദോഹ: സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയിൽ ഏരിയയിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നടുമുറ്റം മദീന ഖലീഫ ഏരിയ ആദരിച്ചു. മദീന ഖലീഫ സൗത്തിൽ വെച്ച് നടന്ന ചടങ്ങ് നടുമുറ്റം പ്രസിഡൻ്റ് സന നസീം ഉദ്ഘാടനം ചെയ്തു. സമൂഹത്തിനു വേണ്ടി മൂല്യങ്ങൾ പ്രസരിപ്പിക്കുമ്പോഴാണ് കഠിനാധ്വാനം ചെയ്ത് നേടിയ വിജയത്തിൻ്റെ മൂല്യം വർധിക്കുന്നതെന്നും ഭാവിയിൽ സ്വന്തത്തിലേക്ക് ചുരുങ്ങുന്ന വ്യക്തി ജീവിതത്തിനപ്പുറത്തേക്ക് സാമൂഹിക ജീവിതത്തെക്കൂടി ഉൾകൊണ്ട് ജീവിത വിജയം നേടണമെന്നും സന നസീം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നടുമുറ്റം മദീന ഖലീഫ ഏരിയ പ്രസിഡൻ്റ് വാഹിദ നസീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഷിറിൻ നിസാം ആശംസാ പ്രസംഗം നടത്തി. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന് മാനസികമായും ശാരീരികമായും പിന്തുണ നൽകുന്നതിൽ വലിയ പങ്കുവഹിക്കുന്നവരെന്ന നിലക്ക് വിദ്യാർത്ഥികളുടെ മാതാക്കളെയും ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥി പ്രതിനിധിയായി ദിൽഫ റഹീം…

ഐ എൻ എൻ മണ്ണാർക്കാട് മണ്ഡലം പ്രസിഡണ്ടായി കെ.വി.അമീറിനേയും ജനറൽ സെക്രട്ടറിയായി അബ്ദുൽ റഫീഖ് അലനല്ലൂരിനേയും തെരെഞ്ഞെടുത്തു

അലനല്ലൂർ : ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം പ്രസിഡണ്ടായി കെ.വി.അമീറിനേയും ജനറൽ സെക്രട്ടറിയായി അബ്ദുൽ റഫീഖ് അലനല്ലൂരിനേയും ട്രഷറർ ആയി ഉസ്മാൻ വട്ടത്തൊടിയേയും തെരെഞ്ഞെടുത്തു. അലനല്ലൂർ ചേർന്ന മണ്ഡലം കൗൺസിൽ യോഗം ജില്ലാ ജനറൽ സെക്രട്ടറി ബഷീർ പി വി ഉദ്ഘാടനം ചെയ്തു. ശക്തമായ നേതൃത്വത്തെ യാണ് മണ്ണാർക്കാട് മണ്ഡലം ഭാരവാഹികളായി തെരെഞ്ഞെടുത്തിരിക്കുന്നതെന്നും മണ്ണാർക്കാട്ടെ പൊതുരാഷ്ട്രീയ രംഗത്ത് പാർട്ടിക്കും ഇടതുമുന്നണിക്കും ജനങ്ങൾക്കും കരുത്താവുന്ന പ്രവർത്തനം കാഴ്ചവെക്കാൻ മണ്ഡലം നേതാക്കൾക്കും കമ്മിറ്റിക്കും കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. മണ്ഡലം സഹ ഭാരവാഹികളായി വൈസ് പ്രസിഡണ്ട്മാർ ഉമ്മർ ഓങ്ങല്ലൂർ, മുഹമ്മദ്‌ കുട്ടി വി ടി, സെക്രട്ടറിമാർ ശിഹാബ് മൈലാപാടം, അൻവർ കൊമ്പം, ബഷീർ പുളിക്കൽ എന്നിവരെയും ജില്ലാ കൗൺസിൽ മെമ്പർമാരായി ഉമ്മർ.വി.ടി, അബ്ദു മാസ്റ്റർ അച്ചിപ്ര എന്നിവരെയും തെരഞ്ഞെടുത്തു. നാഷണൽ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സുൽഫിക്കർ…

ഇടപ്പാറ കുടുംബത്തോടൊപ്പം ഫാദേഴ്സ് ഡേ ആഘോഷിച്ചു

ഹൂസ്റ്റൺ: ജീവിതത്തിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന പിതാക്കന്മാർ ഒത്തുകൂടിയുള്ള ഫാദേഴ്സ് ഡേ ആഘോഷം ക്നാനായ കമ്മ്യൂണിറ്റി നേതൃസ്ഥാനം വഹിക്കുന്ന ഇടപ്പാറ മാത്യുവിന്റെ ഭവനത്തിൽ ജൂൺ 15ന് 11 30ന് ചേർന്നു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ ജോയിൻറ് സെക്രട്ടറി സജി പുല്ലാട് പ്രാർത്ഥനാ ഗാനം ആലപിച്ചു. സെൻറ് മേരീസ് ക്നാനായ കാതലിക് ഫൊറോന പള്ളി അസിസ്റ്റൻറ് വികാരി ഫാ. ജോഷി വലിയവീട്ടിൽ സന്ദേശം നൽകി. “അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്ക് നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നുവെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോട് യാചിക്കുന്നവർക്ക് നന്മ എത്രയധികം കൊടുക്കും!” ഫോമ സ്ഥാപക പ്രസിഡണ്ട് ശശിധരൻ നായർ, വർക്കി ചുള്ളിയിൽ (നൂയോർക്ക്), എബ്രഹാം ഡേവിഡ് (ന്യൂയോർക്ക്), ജോർജ് ജോസഫ് (പ്രസിഡൻറ്, സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ്, ഹൂസ്റ്റൺ)സണ്ണി എന്നിവർ പങ്കെടുത്തു. വിവിധ…

ഡാളസ്സിലെ ദേശീയ വടംവലി മാമാങ്കത്തിൽ ന്യൂയോർക് കിങ്‌സ് ചാമ്പ്യൻസ്

ഡാളസ് കേരള അസോസിയേഷൻ ഓഫ് ഡാലസ് സംഘടിപ്പിച്ച വടംവലി മാമാങ്കത്തിൽ ന്യൂയോർക് കിങ്‌സ് ചാമ്പ്യൻസ് പദവി കരസ്ഥമാക്കി . .ആവേശം തിരത്തല്ലിയ ,അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്തിയ ഫൈനൽ മത്സരത്തിൽ ഹൂസ്റ്റൺ ബ്രദേഴ്‌സ്‌ ടീമിനെ പരാജയപ്പെടുത്തിയാണ് ന്യൂയോർക് കിങ്‌സ് ചാമ്പ്യൻസ് പദവി കരസ്ഥമാക്കിയത്. വനിതാ വിഭാഗത്തിൽ ഡാളസ് ദിവാ ടീമിനെ പരാജയപ്പെടുത്തി ആഹാ ഡാളസ് ഡാർലിംഗ് പെൺപുലികൾ ട്രോഫി നേടി.ന്യൂയോർക്കിൽ നിന്നുള്ള ചാക്കോ ,തോമ,ജിനു ടീമാണ് മത്സരം നിയന്ത്രിച്ചത് . 1976 ആരംഭിച്ച കേരള അസോസിയേഷൻ രണ്ടാമത് സംഘടിപ്പിച്ച നാഷണൽ വടംവലി മത്സരത്തിന്റെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൻറെ അധ്യക്ഷതയിൽ ജൂൺ14 ശനിയാഴ്ച രാവിലെ 10 മണിക് ഗാർലാൻഡ് സിറ്റിയിലുള്ള സെൻറ് തോമസ് കാത്തലിക്ക് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്നു.  മർഫി  സിറ്റി  കൌൺസിൽ അംഗം എലിസബത്,അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ  , കമ്മീഷ്ണർ പി…

ഇറാൻ-ഇസ്രായേൽ സംഘർഷം: ഇന്ത്യൻ എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് 24×7 ഹെൽപ്പ്‌ലൈൻ ആരംഭിച്ചു

ന്യൂഡല്‍ഹി: ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ഞായറാഴ്ച മുന്നറിയിപ്പ് നല്‍കി. മേഖലയിൽ തുടർച്ചയായ മൂന്നാം ദിവസവും വെടിവയ്പ്പും ആക്രമണങ്ങളും സംബന്ധിച്ച റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തില്‍, ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യൻ എംബസി അടിയന്തര ഹോട്ട്‌ലൈൻ നമ്പറും ടെലിഗ്രാം ചാനലും ആരംഭിച്ചു, അതുവഴി അവർക്ക് പതിവായി അപ്‌ഡേറ്റുകളും സഹായവും നൽകിക്കൊണ്ടിരിക്കും. ഈ ആഴ്ച ആദ്യം, ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചിരുന്നു. “ഇറാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, എല്ലാ ഇന്ത്യൻ പൗരന്മാരും ഇറാനിലെ ഇന്ത്യൻ വംശജരും ജാഗ്രത പാലിക്കാനും അനാവശ്യമായ എല്ലാ പ്രവർത്തനങ്ങളും ഒഴിവാക്കാനും എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരാനും പ്രാദേശിക അധികാരികൾ നിർദ്ദേശിക്കുന്ന സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും അഭ്യർത്ഥിക്കുന്നു,” വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ…