ഹൂസ്റ്റൺ: ജീവിതത്തിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന പിതാക്കന്മാർ ഒത്തുകൂടിയുള്ള ഫാദേഴ്സ് ഡേ ആഘോഷം ക്നാനായ കമ്മ്യൂണിറ്റി നേതൃസ്ഥാനം വഹിക്കുന്ന ഇടപ്പാറ മാത്യുവിന്റെ ഭവനത്തിൽ ജൂൺ 15ന് 11 30ന് ചേർന്നു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ ജോയിൻറ് സെക്രട്ടറി സജി പുല്ലാട് പ്രാർത്ഥനാ ഗാനം ആലപിച്ചു.
സെൻറ് മേരീസ് ക്നാനായ കാതലിക് ഫൊറോന പള്ളി അസിസ്റ്റൻറ് വികാരി ഫാ. ജോഷി വലിയവീട്ടിൽ സന്ദേശം നൽകി.
“അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്ക് നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നുവെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോട് യാചിക്കുന്നവർക്ക് നന്മ എത്രയധികം കൊടുക്കും!”
ഫോമ സ്ഥാപക പ്രസിഡണ്ട് ശശിധരൻ നായർ, വർക്കി ചുള്ളിയിൽ (നൂയോർക്ക്), എബ്രഹാം ഡേവിഡ് (ന്യൂയോർക്ക്), ജോർജ് ജോസഫ് (പ്രസിഡൻറ്, സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ്, ഹൂസ്റ്റൺ)സണ്ണി എന്നിവർ പങ്കെടുത്തു.
വിവിധ ത്യാഗങ്ങളിലൂടെ കടന്നുപോയ സന്ദർഭങ്ങളിൽ ദൈവീക സാന്നിധ്യം കൊണ്ട് ശക്തി നേടി നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുവാനും, നമ്മളായി മാറാൻ സഹായിക്കുകയും ചെയ്ത ഈ ദിനം സന്തോഷപൂരിതമായിരിക്കട്ടെ എന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റും, നേർക്കാഴ്ച ചീഫ് എഡിറ്ററുമായ സൈമൺ വാളാച്ചേരിൽ ആശംസിച്ചു.
ആൻസി ഇടപ്പാറ,ജോബി എബ്രഹാം (ന്യൂയോർക്ക്), ആൻസി വർക്കി(നൂയോർക്ക്), കവിത, സ്മിത എന്നിവർ എല്ലാ പിതാക്കന്മാർക്കും ആശംസകൾ നേർന്നു.
40 വർഷം മുമ്പുള്ള തങ്ങളുടെ സുഹൃത്ത് ബന്ധം ചിത്രങ്ങളും, വീഡിയോകളും കാട്ടി വർക്കി ചുള്ളിയിൽ ഓർമ്മകൾ പങ്കുവെച്ചു.
വിഭവസമൃദ്ധമായ ഫാദേഴ്സ് ഡേ സ്പെഷ്യൽ സദ്യയും ഉണ്ടായിരുന്നു. തൻറെ നാല്പതാം ഫാദേഴ്സ് ഡേ ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും മാത്യു ഇടപ്പാറ നന്ദി അറിയിച്ചു.