ബംഗ്ലാദേശിലെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. അതിൽ, ഒരു പിതാവ് തന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ മനസ്സാന്നിധ്യവും ധൈര്യവും ഉപയോഗിക്കുന്ന കാഴ്ച അമ്പരപ്പിക്കുന്നതാണ്. അച്ഛനും കുട്ടിയും പ്ലാറ്റ്‌ഫോമിൽ നിൽക്കുമ്പോഴാണ് സംഭവം. കുട്ടി പെട്ടെന്ന് പ്ലാറ്റ്‌ഫോമിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണു. അതേ സമയം, ഒരു ട്രെയിൻ അതിവേഗം സ്റ്റേഷനിലേക്ക് അടുക്കുകയായിരുന്നു. ഉടന്‍ തന്നെ അച്ഛൻ ഒരു നിമിഷം പോലും പാഴാക്കാതെ ട്രാക്കിലേക്ക് ചാടി ഉടൻ തന്നെ കുട്ടിയെ ശരീരം കൊണ്ട് മൂടി, ആഘാതത്തിൽ നിന്ന് പൂർണ്ണമായും സംരക്ഷിച്ചു. ട്രെയിൻ അവരുടെ മുകളിലൂടെ കടന്നുപോകുമ്പോൾ, അച്ഛൻ കുട്ടിയെ പിടിച്ചുകൊണ്ട് ട്രാക്കുകള്‍ക്കിടയില്‍ അനങ്ങാതെ കിടന്നു. പ്ലാറ്റ്‌ഫോമിൽ നിന്നവരെല്ലാം സ്തബ്ധരായി.. എല്ലാവരും ട്രെയിൻ കടന്നുപോകുന്നത് നോക്കിനിന്നതല്ലാതെ ആ സമയത്ത് ഒന്നും ചെയ്യാന്‍ നിവൃത്തിയില്ലായിരുന്നു. ഒടുവിൽ ട്രെയിൻ കടന്നുപോയിക്കഴിഞ്ഞാണ് അച്ഛനും കുട്ടിയും പൂർണ്ണമായും സുരക്ഷിതരാണെന്നും അവർക്ക്…
Day: May 1, 2026
എഫ്.സി.ആര്‍.എ ഭേദഗതി ഭരണഘടനാ വിരുദ്ധം; അവകാശ സംരക്ഷണത്തിനായി ജനകീയ പ്രതിരോധം ഉയരണമെന്ന് സോളിഡാരിറ്റി ചര്‍ച്ചാ സംഗമം
കൊച്ചി: രാജ്യത്തെ ന്യൂനപക്ഷങ്ങളെയും ദളിത്-ആദിവാസി വിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ എഫ്.സി.ആര്‍.എ (FCRA) ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും, ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്നും കൊച്ചിയില്‍ നടന്ന ചര്‍ച്ചാ സംഗമം ആവശ്യപ്പെട്ടു. വഖ്ഫ് ബില്ലിന്റെ തുടര്‍ച്ചയായി ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നിയമനിര്‍മ്മാണമെന്ന് സംഗമം വിലയിരുത്തി. പാളയം പള്ളി ഇമാം വി.പി. സുഹൈബ് മൗലവി ചർച്ച സംഗമം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ന്യൂനപക്ഷങ്ങളും ദുര്‍ബല വിഭാഗങ്ങളും വലിയ പീഡനങ്ങളും വെല്ലുവിളികളുമാണ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘പൗരത്വ ഭേദഗതിയും വഖ്ഫ് ഭേദഗതിയും ന്യൂനപക്ഷ വേട്ടയുടെ ആദ്യ പടികളായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് എഫ്.സി.ആര്‍.എ ബില്‍. നവഫാസിസത്തെ പ്രത്യയശാസ്ത്രപരമായി തിരിച്ചറിഞ്ഞും ഇരകള്‍ക്കിടയില്‍ ഐക്യം സ്ഥാപിച്ചും മാത്രമേ ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഫ്.സി.ആര്‍.എ ബില്ലുമായി ബന്ധപ്പെട്ട് സോളിഡാരിറ്റി പുറത്തിറക്കിയ ഹാന്‍ഡ് ബുക്കിന്റെ പ്രകാശനവും അദ്ദേഹം…
നടുമുറ്റം ഖത്തർ സുഹൃദ് സംഗമം സംഘടിപ്പിച്ചു
ദോഹ: നടുമുറ്റം ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റർ – വിഷു ആഘോഷവും നടുമുറ്റം കേന്ദ്ര എക്സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങളായ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. വിവിധങ്ങളായ ആഘോഷങ്ങള്‍ ഒന്നിച്ച് വരുന്നത് ഏറെ ആഹ്ലാദകരമാണെന്നും ആഘോഷാവസരങ്ങള്‍ മനുഷ്യ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ളതാണെന്നും ഇത്തരം കൂടിച്ചേരലുകള്‍ സൗഹാര്‍ദത്തിന്റെയും കേരളീയ സംസ്കാരത്തിന്റെയും മനോഹര സംയോജനമാണെന്നും പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റും നടുമുറ്റം സെൻട്രൽ എക്സിക്യൂട്ടീവ് അംഗവുമായ ലത കൃഷ്ണ സൗഹൃദ സന്ദേശത്തില്‍ പറഞ്ഞു. നടുമുറ്റം കൺവീനർ ജോളി തോമസ്, ട്രഷറർ അജീന അസീം തുടങ്ങിയവര്‍ സംസാരിച്ചു. നടുമുറ്റം പ്രസിഡണ്ട് സന നസീം കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. നടുമുറ്റം സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് വിഭവസമൃദ്ധമായ വിഷു സദ്യയും ഒരുക്കി. പരിപാടിയുടെ ഭാഗമായി വിവിധ കലാ കായിക വിനോദ പരിപാടികളും അരങ്ങേറി.
കോഹിനൂർ രത്നം ഇന്ത്യക്ക് തിരികെ നൽകണമെന്ന് ചാൾസ് രാജാവിനോട് അഭ്യർത്ഥിക്കുമെന്ന് സൊഹ്‌റാന്‍ മംദാനി
കോഹിനൂർ രത്നം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി ഒരു സുപ്രധാന പ്രസ്താവന നടത്തി. അവസരം ലഭിച്ചാൽ, ഈ വിഷയത്തെക്കുറിച്ച് ചാൾസ് മൂന്നാമൻ രാജാവുമായി നേരിട്ട് സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്ക്: കോഹിനൂർ രത്നം ഇന്ത്യക്ക് തിരികെ നൽകുന്നതിനെക്കുറിച്ചുള്ള വിഷയം ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി ബുധനാഴ്ച വീണ്ടും ഉന്നയിച്ചു. അവസരം ലഭിച്ചാൽ, ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനെ നേരിട്ട് കണ്ട് ചരിത്രപ്രസിദ്ധമായ രത്നം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചാൾസ് രാജാവിന്റെ അമേരിക്കൻ സന്ദർശന വേളയിലാണ് ഈ പ്രസ്താവന. സെപ്റ്റംബർ 11 ആക്രമണത്തിലെ ഇരകളെ അനുസ്മരിക്കുന്ന പരിപാടിക്ക് മുമ്പ് നടന്ന പത്രസമ്മേളനത്തിൽ, ഈ വിഷയം ഔദ്യോഗിക അജണ്ടയിൽ ഇല്ലെന്നും, എന്നാൽ അവസരം ലഭിച്ചാൽ സ്വകാര്യമായി അത് ഉന്നയിക്കാൻ താൻ തീർച്ചയായും ആഗ്രഹിക്കുന്നുണ്ടെന്നും മംദാനി വ്യക്തമാക്കി. കോഹിനൂർ തിരിച്ചു നൽകുന്നതിനെക്കുറിച്ചുള്ള…
