രാശിഫലം (01-05-2026 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ഒരു ദിവസമായിരിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കും. പുതിയ പദ്ധിതികൾ ആരംഭിക്കാൻ ഇന്ന് മികച്ച ദിവസം കൂടിയാണ്. സാമ്പത്തിക നേട്ടമുണ്ടാകും. മറ്റുള്ളവരിൽ നിന്ന് പ്രശംസ കൈപ്പറ്റും.

കന്നി : ഈ ദിനം മികച്ച രീതിയില്‍ ആരംഭിക്കുകയും വളരെപ്പെട്ടെന്ന് തന്നെ നിങ്ങളുടെ കഴിവുകളാല്‍ മറ്റുള്ളവരെ നിങ്ങള്‍ അത്ഭുതപ്പെടുത്തുകയും ചെയ്യും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ പറ്റും. കുടുംബാന്തരീക്ഷം നല്ലതായിരിക്കും. യാത്ര പോകാൻ സാധ്യതയുണ്ട്.

തുലാം: ജോലിയില്‍ തികഞ്ഞ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. നിങ്ങൾ കാരണം ജോലി സ്ഥലത്ത് നിങ്ങളുടെ ടീമിന് വിജയം ഉണ്ടാവും. പേരും പ്രശസ്‌തിയും പിടിച്ച് പറ്റും. നിങ്ങളുടെ വാക്‌ചാതുരി മറ്റുള്ളവരെ ആകർഷിക്കും. ചെലവുകൾ നിയന്ത്രിക്കുക.

വൃശ്ചികം : ഇന്നത്തെ ദിവസം അധികഭാഗവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കില്ല. പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാവക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ട് നില്‍ക്കുക. ചികിത്സാ നടപടിക്രമങ്ങള്‍ നീട്ടി വയ്‌ക്കരുത്. തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും പോകാതിരിക്കുക. സാമ്പത്തിക പ്രതിസന്ധി നിങ്ങളെ ഇന്ന് വിഷമിപ്പിച്ചേക്കാം. കോപവും ചെലവും നിയന്ത്രിക്കുക.

ധനു: ഇന്ന് നിങ്ങൾക്ക് സമ്പത്തും സുഖാനുഭവങ്ങളും ഒരുപോലെ കൈവരും. സാമ്പത്തികമേഖലയിലും, സമൂഹത്തിലും, കുടുംബത്തിലും ഭാഗ്യം ഇന്ന് നിങ്ങളോടൊപ്പമുണ്ടാകും. ഇന്ന് നിങ്ങള്‍ ഏര്‍പ്പെട്ടേക്കാവുന്ന കരാറുകള്‍ ഭാവിയില്‍ വളരെ പ്രയോജനപ്രദമാകും. കുടുംബത്തില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും സന്തോഷ വാര്‍ത്ത വന്നെത്തും. ഒരു ഉല്ലാസ യാത്രക്ക് സാധ്യത കാണുന്നു.

മകരം : ദിവസം മുഴുവന്‍ ഉത്സാഹവും ഉന്മേഷവും തോന്നിയേക്കാം. പുതിയ പദ്ധതികളും ദൗത്യങ്ങളും വന്നുചേരും. സഹപ്രവര്‍ത്തകര്‍ സഹായവും സഹകരണവും കാണിക്കും. അടുത്ത സുഹൃത്തിനേയോ ബന്ധുവിനേയോ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. ഇന്ന് ഏറ്റെടുക്കുന്ന ദൗത്യം വിജയിക്കും. സഹോദരങ്ങള്‍ വഴി നേട്ടമുണ്ടാകും. എങ്കിലും ശ്രദ്ധയോടെ വേണം കാര്യങ്ങൾ ചെയ്യാൻ.

കുംഭം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒട്ടും എളുപ്പമാവില്ല. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. പെട്ടന്ന് ദേഷ്യം തോന്നാം. ക്ഷമ പാലിക്കുക.നിങ്ങളെ ബാധിക്കത്ത പ്രശ്‍നങ്ങളില്‍ ഇടപെടരുത്. കുട്ടികളുടെയും കുടുംബത്തിൻ്റെയും കാര്യം ഓർത്ത് ആശങ്കപ്പെടും.

മീനം : കോപം നിയന്ത്രിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടിവരും. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. വീട്ടിൽ അധിക ചെലവ് ഉണ്ടാവും. പങ്കാളിയുമായി കലഹത്തിൽ ഏർപ്പെട്ടേക്കാം. മാനസിക പിരിമുറുക്കം ഉണ്ടാവാനും സാധ്യത. നിയമപരമായ കാര്യങ്ങൾക്ക് ഇന്ന് ഉത്തമ ദിവസമല്ല.

മേടം: ഇന്ന്, നിങ്ങളുടെ കുടുംബത്തോടൊപ്പം ഓരോ നിമിഷവും നിങ്ങൾ സന്തോഷിക്കും. നിങ്ങളുടെ ഇണയുമായി സമയം ചെലവഴിക്കുന്നത് വിലപ്പെട്ടതും വിചിത്രവുമായ ഒരനുഭവമായിരിക്കും. അതിന്റെ വൈകാരികവും ശാരീരികവുമായ വശങ്ങളിൽ നിങ്ങൾ കൂടുതൽ സംതൃപ്തരാകും. സാമ്പത്തികമായും ഇന്ന് നിങ്ങൾക്ക് സന്തോഷകരമായ ഒരു ദിവസമായിരിക്കും.

ഇടവം: നിങ്ങള്‍ക്ക് ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും ഇത്. തൊഴിലില്‍ അല്ലെങ്കില്‍ ബിസിനസില്‍ വിജയം നിങ്ങളെ കാത്തിരിക്കുന്നു. നേട്ടങ്ങളും പ്രശസ്‌തിയും അംഗീകാരവും ഇന്ന് നിങ്ങളെ തേടിയെത്തും. ഇന്ന് നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെട്ടതായിരിക്കും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കും. യാത്ര പോകാൻ സാധ്യത.

മിഥുനം :ഇന്നത്തെ ദിവസം അധികഭാഗവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കില്ല. പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാവക്കുന്നതാണ് നല്ലത്. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് വരും. കഴിയുമെങ്കില്‍ ഇന്ന് വിശ്രമിക്കുക. യാത്രകള്‍ മാറ്റിവെക്കുകയും, അമിത ചെലവ് നിയന്ത്രിക്കുകയും ചെയ്യുക. ചർച്ചകളിൽ നിന്നും മറ്റും ഒഴിഞ്ഞ് നിൽക്കുക.

കര്‍ക്കടകം: ഇന്നൊരു ശരാശരി ദിവസമായിരിക്കും. ജോലിയിൽ അസംതൃപ്‌തി തോനിനയേക്കാം. ആശയകുഴപ്പങ്ങളും പ്രതികൂലചിന്തകളും ഇന്ന് നിങ്ങളെ ബുദ്ധിമുട്ടിലാക്കിയേക്കും. ഏത് പ്രതീകൂല സാഹചര്യത്തെയും നേരിടാൻ തയ്യാറാവുക. എന്ത് കാര്യം പറയുമ്പോഴും പലതവണ ആലോചിച്ച് മാത്രം പറയുക. നിങ്ങൾ കാരണം ഒരു കലഹമുണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സംയമനം പാലിക്കുക. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.

Leave a Comment

More News