വാഷിംഗ്ടണിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ ഗസാല ഹാഷ്മി, നിയോമി റാവു, രാധ മുത്തയ്യ, സ്വാതി ശർമ്മ

വാഷിംഗ്ടൺ: വാഷിംഗ്ടണിലെ ഏറ്റവും സ്വാധീനമുള്ള 300 വനിതകളെ ഉൾപ്പെടുത്തി വാഷിംഗ്ടോണിയൻ പ്രസിദ്ധീകരിച്ച 2026-ലെ പട്ടികയിൽ ഒമ്പത് ഇന്ത്യൻ അമേരിക്കൻ വനിതകൾ ഇടം നേടി. രാഷ്ട്രീയം, നിയമം, ബിസിനസ്, ജീവകാരുണ്യ പ്രവർത്തനം, ആരോഗ്യം, മാധ്യമം തുടങ്ങി വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. അമേരിക്കയുടെ സെക്കൻഡ് ലേഡി ഉഷ വാൻസ്, വിർജീനിയ ലെഫ്റ്റനന്റ് ഗവർണർ ഗസാല ഹാഷ്മി, മെരിലാൻഡ് ലെഫ്റ്റനന്റ് ഗവർണർ അരുണ മില്ലർ, ഡി.സി. സർക്യൂട്ട് ജഡ്ജി നിയോമി റാവു, സിവിൽ റൈറ്റ്സ് വിഭാഗം അസിസ്റ്റന്റ് യു.എസ്. അറ്റോർണി ജനറൽ ഹർമീത് ധില്ലന്‍, ബേക്കർ ടില്ലി എക്സിക്യൂട്ടീവ് മോണിക്ക മോദി ദൽവാഡി, ക്യാപിറ്റൽ ഏരിയ ഫുഡ് ബാങ്ക് പ്രസിഡന്റും സി.ഇ.ഒയുമായ രാധ മുത്തയ്യ, ഇന്നോവ എക്സിക്യൂട്ടീവ് റീന ബൻസാൽ, വോക്സ് എഡിറ്റർ ഇൻ ചീഫും പബ്ലിഷറുമായ സ്വാതി ശർമ്മ എന്നിവരാണ് പട്ടികയിൽ ഇടം നേടിയ…

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി പീറ്ററിന്റെയും ഓർമ്മക്കായി ഡാളസിൽ സംഗീത സായാഹ്നം

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത സംഗീതജ്ഞൻ ഇവാ. ജെ. വി. പീറ്ററിന്റെയും അദ്ദേഹത്തിന്റെ മകൻ സാങ്കി പീറ്ററിന്റെയും സ്മരണാർത്ഥം ഡാളസിൽ പ്രത്യേക സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. “എണ്ണി എണ്ണി സ്തുതിക്കുവാൻ”, “നീയെൻ സ്വന്തം നീയെൻ പക്ഷം”, “നിനക്കായ് കരുതും അവൻ”, “പിളർന്നതാം പാറയെ” തുടങ്ങിയ അഞ്ഞൂറോളം ആത്മീയ ഗാനങ്ങളുടെ രചയിതാവാണ് ജെ. വി. പീറ്റർ. അനേകം പ്രതിഭകളെ വാർത്തെടുത്ത ഗോസ്പൽ ട്യൂണേഴ്സ് (Gospel Tuners) എന്ന ക്രിസ്തീയ മ്യൂസിക്കൽ ബാൻഡിന്റെ സാരഥിയുമായിരുന്നു അദ്ദേഹം. ജെ. വി. പീറ്ററിന്റെയും സാങ്കി പീറ്ററിന്റെയും ജീവിതത്തെയും സംഗീത പൈതൃകത്തെയും ആദരിച്ചുകൊണ്ട് ക്രിസ്ത്യൻ ക്ലാസ്സിക്കൽ മ്യൂസിക് ബാൻഡായ ‘ക്രോസ്സ്‌റിവർ വോയ്‌സ് ഡാളസ്’ (Crossriver Voice Dallas) ആണ് ഈ സ്മരണാഞ്ജലി ഒരുക്കുന്നത്. നവംബർ 8, ഞായറാഴ്ച ഡാളസിലെ റോലറ്റിലുള്ള ഫിലഡൽഫിയ പെന്തക്കോസ്തൽ ചർച്ചിൽ വെച്ചാണ് പരിപാടി നടക്കുന്നത്.…

ഇന്നത്തെ രാശിഫലം (06-10-2026 ചൊവ്വ)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ ലഭിക്കും. നടന്ന കാര്യങ്ങളിൽ ഒരുപക്ഷേ പൂർണ്ണമായും നിങ്ങൾ സന്തോഷവാനല്ലായിരിക്കാം. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾ കണ്ടെത്തും. വ്യക്തിപരമായ നഷ്‌ടങ്ങളിൽ നിങ്ങൾ വികാരാധീനനായേക്കാം. കന്നി: ബിസിനസുകാർ ഇന്ന് വളരെ ശ്രദ്ധാലുക്കളായിരിക്കണം. വൈകുന്നേരം അയാസരഹിതമായ കുറച്ച് സമയം നിങ്ങൾക്ക് ലഭിച്ചേക്കാം. ആരാധനാസ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്. തുലാം: ഇന്ന് നിങ്ങൾ പലതരത്തിലുള്ള മാനസികാവസ്ഥയിലായിരിക്കും. നിങ്ങളുടെ മനസിൻ്റെ കലുഷിതാവസ്ഥ വൈകുന്നേരം വരെ നിലനിന്നേക്കാം. ഏറ്റവും നല്ലത് പ്രതീക്ഷിക്കുമ്പോൾ തന്നെ ഏറ്റവും മോശമായത് സംഭവിച്ചേക്കാമെന്ന് കരുതിയിരിക്കുകയും വേണം. വൃശ്ചികം: നിങ്ങളുടെ വികാരങ്ങൾ എന്നത്തേതിലും കൂടുതൽ ഇന്ന് പ്രകടിപ്പിച്ചേക്കാം. തൊഴിലുമായി ബന്ധപ്പെടുത്തിയാൽ, നിങ്ങൾ ഏറ്റവും ഉത്സാഹത്തോടെ പ്രവർത്തിക്കും. പുതിയ പദ്ധതികൾ വരെ തുടങ്ങിയേക്കാവുന്നതുമാണ്. ധനു: ഇന്ന് പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ മാനസികാവസ്ഥ പ്രശ്‌നങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാം. അതിനാൽ ശ്രദ്ധിക്കുക. സംയമനം പാലിക്കുക. നിഷേധാത്മകമായി പ്രതികരിക്കാതിരിക്കാൻ വികാരങ്ങളിൽ…

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

സംവിധായകൻ നിർമ്മൽ ബേബി വർഗീസും നടൻ ജെഫിൻ ജോസഫും വീണ്ടും ഒന്നിക്കുന്നു. ഇതിനോടകം മൂന്ന് ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള ഇരുവരും നിരവധി പുതിയ പ്രോജക്ടുകൾക്കായി വീണ്ടും കൈകോർക്കുകയാണ്. നിർമൽ-ജെഫിൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് ‘വഴിയെ’ (2022). മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമ, ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസിന്റെ ആദ്യ ഇന്ത്യൻ സിനിമ, തുടങ്ങി പ്രത്യേകതകളേറെയായിരുന്നു ഈ ഹൊറർ പരീക്ഷണ ചിത്രത്തിന്. പിന്നീട് ടൈം-ലൂപ്പ് ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ‘ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ്’ (2024) എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. മൂന്നാമതായി ഈ കൂട്ടുകെട്ട് ഒരുമിച്ചത് മലയാളത്തിലായിരുന്നില്ല, പകരം കന്നഡ ചിത്രമായിരുന്നു. 2025 ൽ പുറത്തിറങ്ങിയ ‘അന്തിമ ക്ഷണഗളു’ എന്ന ചിത്രത്തിലൂടെ ഇരുവരും തങ്ങളുടെ കന്നഡ അരങ്ങേറ്റം ഗംഭീരമാക്കി. പിന്നീട് സിനിമ വിതരണത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ച നിർമൽ സംവിധാനത്തിൽ നിന്നും കുറച്ചു കാലം വിട്ടുനിന്നു. കാസാബ്ലാങ്കാ…

കടിയന്ത്ര ജോർജ്ജ്ക്കുട്ടിച്ചായന്റെ വേർപാട് നാടിന് നൊമ്പരമായി; സംസ്ക്കാരം ഒക്ടോബർ 7ന്

എടത്വ : തലവടി ചുട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ഇടവക ട്രസ്റ്റി കടിയന്ത്ര ജോർജ്ജ് തോമസിന്റെ (73) വേർപാട് നാടിന് നൊമ്പരമായി. തലവടി കുന്തിരിയ്ക്കൽ സെന്റ് തോമസ് സി.എസ് ഐ ഇടവകയുടെ അഞ്ച് ഉപസഭകളിൽ ഒന്നായ ചൂട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ദൈവാലയത്തിന്റെ കൈക്കാരനാണ് ജോർജ്ജ് തോമസ്. 1867ൽ സ്ഥാപിതമായ ദൈവാലയത്തിന്റെ പല കുടുംബങ്ങളും വിദേശത്തേക്ക് സ്ഥിര താമസം മാറ്റിയത് മൂലം അംഗസംഖ്യ കുറഞ്ഞെങ്കിലും തന്റെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ദൈവീക ശുശ്രൂഷകള്‍ക്ക് മാറ്റി വെച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം മുടങ്ങി പോയ “ചൂട്ടുമാലി ബൈബിൾ കൺവൻഷൻ ” സഹ വിശ്വാസികളുടെ പിന്തുണയോടെ പുനരാരംഭിക്കുന്നതിന് ഇടയായി. 1998 ജനുവരി 22ന് പ്രതിഷ്ഠ ശുശ്രൂഷ നിർവഹിച്ച മദ്ബഹയുടെ നവീകരണ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായി. മദ്ബഹയുടെ നിർമ്മാണം പൂർത്തികരിച്ച് പ്രതിഷ്ഠ ശുശ്രൂഷ നടത്തുന്നതിന്…

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി

കുന്ദമംഗലം: പ്രൈമറി കാലം മുതൽ പഠിച്ചും കളിച്ചും വായിച്ചും പാടിയും പറഞ്ഞ ക്യാമ്പസിൽ തങ്ങളെ സനാഥരാക്കിയ മാർഗദർശകർക്കും അധ്യാപകർക്കുമൊപ്പം മർകസ് ഓർഫനേജ് ‘റൈഹാൻ വാലി’യിലെ പൂർവ വിദ്യാർഥികൾ വീണ്ടും ഒന്നിച്ചിരുന്നപ്പോൾ ഓർമകളുടെ തിരയിളക്കത്തിനൊപ്പം അതൊരു വൈകാരിക പങ്കുവെപ്പ് കൂടിയായി. റൈഹാൻ വാലി ലൈഫ് ഫെസ്റ്റിവൽ ‘യൂഫോറിയ’യുടെ ഭാഗമായി സംഘടിപ്പിച്ച പൂർവവിദ്യാർഥി സംഗമത്തിലാണ് ‘അബുൽ ഐതാം’ അഥവാ അനാഥകളുടെ ഉപ്പ എന്നറിയപ്പെടുന്ന മർകസ് ഓർഫനേജിന്റെയും ഹോം കെയറിന്റെയും ശിൽപി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർക്കൊപ്പം 250ഓളം വിദ്യാർഥികൾ സംഗമിച്ചത്. പരസ്പര ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും വ്യക്തിഗത അനുഭവങ്ങളും കഴിവുകളും സാമൂഹ്യ പുരോഗതിക്കായി പ്രയോജനപ്പെടുത്തുന്നതിനുമുള്ള ആശയവിനിമയങ്ങൾ പങ്കിടാനാണ് 2012 മുതൽ 2026 വരെയുള്ള കാലയളവിൽ പഠനം പൂർത്തിയാക്കിയ പൂർവ വിദ്യാർഥികൾ ഒത്തൊരുമിച്ചത്. സംഗമം മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസവും നൈപുണികളും…

പാലക്കാട് ഗ്രാൻഡ് ഇൻഫ്ലുവൻസേഴ്സ് മീറ്റപ്പ്

പാലക്കാട് : പാലക്കാട് ജില്ലയിലെ ഇൻഫ്ളുവൻസ് കൂട്ടായ്മയായ പാലക്കാട് ഇംഫ്ലുവൻസേഴ്സ് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ അസ്ലി ലാന്റ്മാർക്ക്, ടോപ്പ് ഇൻ ടൗൺ അവതരിപ്പിക്കുന്ന “ഗ്രാന്റ് ഇൻഫ്ളുവൻസേഴ്സ് മീറ്റപ്പ്” നടത്തി. പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. സകലകല പാലക്കാട് നൗഷാദ് ആലവി അദ്ധ്യക്ഷത വഹിച്ചു പാലക്കാട് എം എൽ എ രമേഷ് പിഷാരടി, ഇന്ത്യയിലെ നമ്പർ വൺ യൂട്യൂബറായ കെ എൽ ബ്രോ ബിജു ഋത്വിക് എന്നിവർ മുഖാതിഥികളായി. കേരളത്തിലെ അറിയപ്പെട്ട ഇൻഫ്ലുവൻസറും ബിഗ് ബോസ് താരങ്ങളായ നാദിറ മെഹറിൻ, നന്ദന നന്ദു, മല്ലു കപ്പിൽ അജീഷ്, ഷോണിമ അജി, ലീഷ് ടോക്ക് രഞ്ജിത്ത്, ഫൈസൽ ചീരാൻ, മൊയ്നുസ് വ്ലോഗ്സ് എന്നിവർ സംസാരിച്ചു ഡി ജി കിഷോറിന്റെ ഡി ജെയും അരങ്ങേറി, ഗണപതി, നദ ഫെറിൻ, പ്രവീൺ ചിലമ്പത്ത്, ഷാജി കരക്കാട് എന്നിവർ നേതൃത്വം…

മെസ്സി സ്‌പോൺസർഷിപ്പ് വിവാദം: വി. അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം: ലോക ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങളുമായി ബന്ധപ്പെട്ട സ്‌പോൺസർഷിപ്പ് ഇടപാടുകളിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ അന്വേഷണം നടത്തണമെന്ന ശുപാർശയുമായി സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് റിപ്പോർട്ട് കൈമാറി. അന്നത്തെ കായിക വകുപ്പുമായി ബന്ധപ്പെട്ട ചില സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കും വിശദമായി അന്വേഷിക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം. അഴിമതി നിരോധന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള സാധ്യത പരിശോധിക്കണമെന്നും നിലവിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തുടരണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തതായാണ് വിവരം. ഡിജിപി പി. വിജയന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുൻ മന്ത്രിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും നടപടികളെക്കുറിച്ച് ഗൗരവമുള്ള കണ്ടെത്തലുകൾ ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഈ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് സംസ്ഥാന പൊലീസ് മേധാവി…

മന്ത്രിക്കും എംപിക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ നിയമനീക്കത്തിന് എസ്എഫ്ഐ; ഭരണമാറ്റം മുന്നിൽ കണ്ടുള്ള രാഷ്ട്രീയ തന്ത്രമെന്ന് സൂചന

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ സംഘർഷം പുതിയ രാഷ്ട്രീയ പോരാട്ടത്തിലേക്ക്; പരാതി മുതൽ സ്വകാര്യ അന്യായം വരെ നീക്കമെന്ന് വിവരം തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലുമായി ബന്ധപ്പെട്ട സംഘർഷം കേരളത്തിലെ ഭരണ–പ്രതിപക്ഷ പോരാട്ടത്തിന് പുതിയൊരു നിയമമുഖം നൽകുകയാണ്. മന്ത്രി ഒ. ജെ. ജെനീഷ്, ഷാഫി പറമ്പിൽ എംപി എന്നിവർക്കൊപ്പം സംഘർഷസമയത്ത് ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും നിയമനടപടിയുടെ പരിധിയിൽ കൊണ്ടുവരാനുള്ള നീക്കത്തിലാണ് എസ്എഫ്ഐ എന്നാണ് പുറത്തുവരുന്ന വിവരം. നിലവിലെ പരാതികളിൽ നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ആലോചനയെന്നും സൂചനയുണ്ട്. ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ സമീപകാലത്ത് സിപിഎമ്മിനും പൊലീസ് ഉദ്യോഗസ്ഥർക്കുമിടയിൽ രൂപപ്പെട്ട രാഷ്ട്രീയ–നിയമ സംഘർഷങ്ങളുടെ പശ്ചാത്തലവും ചർച്ചയാകുന്നുണ്ട്. ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു പ്രവർത്തകരെ മർദിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികളെ സിപിഎം ഗൗരവത്തോടെയാണ് കാണുന്നത്. ആ…

ഇസ്രായേലിനെ ലക്ഷ്യമിട്ട് ആകാശത്ത് ഭീകരപദ്ധതി; ക്യാപ്റ്റനെ ആക്രമിച്ച് വിമാനം ഇടിച്ചു തകർക്കാനായിരുന്നു സഹപൈലറ്റിന്റെ ലക്ഷ്യം

ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളം ലക്ഷ്യം; പദ്ധതി പരാജയപ്പെട്ടാൽ ജോർദാനിലെ യുഎസ് സൈനിക കേന്ദ്രത്തിലേക്ക് വിമാനം തിരിച്ചുവിടാനും ആലോചിച്ചെന്നും അന്വേഷണവിവരം ദുബായ്: യാത്രാവിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് ഇസ്രായേലിലെ ലക്ഷ്യത്തിലേക്ക് ഇടിച്ചു കയറ്റാൻ സഹപൈലറ്റ് പദ്ധതിയിട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്തുവന്നിരിക്കുന്നത്. ക്യാപ്റ്റനെ കോക്ക്പിറ്റിൽവച്ച് ആക്രമിച്ച് വിമാനം കൈക്കലാക്കാനായിരുന്നു പദ്ധതിയെന്നാണ് റിപ്പോർട്ട്. എന്നാൽ, ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ നടത്തിയ ചെറുത്തുനിൽപ്പും യാത്രക്കാരുടെ സമയോചിതമായ ഇടപെടലും വൻ ദുരന്തം ഒഴിവാക്കിയെന്നാണ് അന്വേഷണ വിവരം. ഒമാൻ സ്വദേശിയായ ഹമാം അൽ-ഹമ്മാമിയാണ് പദ്ധതിക്കു പിന്നിലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിമാനം ഇസ്രായേലിലെ ടെൽ അവീവിലേക്ക് തിരിച്ചുവിട്ട് ബെൻ ഗുരിയോൺ വിമാനത്താവളത്തിലെ കെട്ടിടത്തിലോ അവിടെയുള്ള മറ്റൊരു വിമാനത്തിലോ ഇടിച്ചുകയറ്റുകയായിരുന്നു പ്രധാന ലക്ഷ്യമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇയാൾ വെളിപ്പെടുത്തിയതായി പറയുന്നത്. ടെൽ അവീവിലെ ലക്ഷ്യത്തിലേക്ക് വിമാനം എത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാലും ആക്രമണം ഉപേക്ഷിക്കാൻ ഇയാൾ തയ്യാറായിരുന്നില്ലെന്നാണ്…